വെളുത്തുള്ളിയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ കൂടുതലാണ് എന്ന് നമുക്കെല്ലാം അറിയാം. വെറും 100 ഗ്രാം വെളുത്തുള്ളിയില്‍ തന്നെ വേണ്ടതിലധികം ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ വെളുത്തുള്ളി കൂടുതല്‍ കഴിയ്ക്കുന്നതിനേക്കാള്‍ ദിവസവും ഒരല്ലി കഴിയ്ക്കുമ്പോള്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളത് എന്ന് നോക്കാം. ഒരല്ലി വെളുത്തുള്ളി ദിവസവും ഭക്ഷണത്തിനു മുന്‍പ് കഴിയ്ക്കാം. ഇത് ഉണ്ടാക്കുന്ന ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
രക്തശുദ്ധിയ്ക്ക്
രക്തശുദ്ധിവരുത്താന്‍ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി വെറുതേയെ അല്ലെങ്കില്‍ ചൂടു വെള്ളത്തില്‍ ഒരു വെളുത്തുള്ളി അല്ലിയും കുറച്ച് നാരങ്ങ നീരും മിക്സ് ചെയ്ത് കഴിയ്ക്കുന്നതോ ഗുണം ചെയ്യും.
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും വെളുത്തുള്ളി നല്ലതാണ്. പനി, കഫക്കെട്ട്, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് വെളുത്തുള്ളി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ് വെളുത്തുള്ളി. ഹൃദയാരോഗ്യത്തിനായി ചുട്ട വെളുത്തുള്ളി കഴിയ്ക്കുന്നത് നല്ലതാണ്. ഹൃദയസംബന്ധമായ തടസ്സങ്ങള്‍ മാറ്റുന്നതിനും ഇത് സഹായിക്കുന്നു.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും വെളുത്തുള്ളി വളരെയധികം സഹായിക്കുന്നു. വെളുത്തുള്ളി ചതച്ച് നാരങ്ങ നീരില്‍ കലക്കി കുടിയ്ക്കുന്നത് കൊളസ്ട്രോളിന് അറുതി വരുത്താന്‍ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍
ശരീരഭാരം കുറയ്ക്കാനും ഒരു വെളുത്തുള്ളിയല്ലി ധാരാളം. ഇത് ശരീരത്തിലെ ചീത്ത കൊഴുപ്പുകളെ ഇല്ലാതാക്കുന്നു.
ക്യാന്‍സര്‍ തടയാന്‍
ക്യാന്‍സര്‍ തടയാനും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനും വെളുത്തുള്ളിയ്ക്ക് കഴിയും. ഇത് സ്തനാര്‍ബുദ സാധ്യതയെ ഇല്ലാതാക്കുന്നു.
മുടിയുടെ ആരോഗ്യം
മുടിയുടെ ആരോഗ്യത്തിനും വെളുത്തുള്ളി മുന്നിലാണ്. ദിവസവും ഒരു വെളുത്തുള്ളി വീതം ചതച്ച് കഴിയ്ക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ സൗന്ദര്യവും നിലനിര്‍ത്താന്‍ സഹായിക്കും.
വെളുത്തുള്ളിയുടെ രൂക്ഷഗന്ധം
പ്രകൃതി വെളുത്തുള്ളിക്ക് കനിഞ്ഞു നല്‍കിയ രക്ഷാകവചമാണെന്ന് പറയാം. എത്ര ഗതികെട്ടാലും മുയലും, കുരങ്ങനും, എലിയും മറ്റു ജീവികളും വെളുത്തുള്ളി കട്ടുതിന്നുകയില്ല
ചെറുകീടങ്ങള്‍ക്കും വെളുത്തുള്ളിയുടെ ഗന്ധം സഹിക്കാനാവില്ല. വെളുത്തുള്ളിയിലടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ രൂക്ഷത കുറവാണെങ്കിലും ചെടിയുടെ ശരീരമാകെയുണ്ട്.
വെളുത്തുള്ളിയുടെ സത്ത് ഒളിപ്പിച്ചുവയ്ക്കാന്‍ അതിന്റെ വെള്ളത്തൊലിക്ക് കഴിയും. അത് മാറ്റി അകത്തെ അല്ലികളില്‍ കൈവച്ചാല്‍ വിവരം അറിയും. അതിലടിക്കുകയോ, ചതയ്ക്കുകയോ, മുറിക്കുകയോ ചെയ്താല്‍ വെളുത്തുള്ളിക്കകത്തെ രാസവസ്തുക്കള്‍ക്ക് മാറ്റം സംഭവിക്കും.
ശക്തിയേറിയ അലിന്‍ (Allin),
അജോണ്‍ (Ajone), ഡൈ അലൈല്‍പോളി സള്‍ഫൈഡുകള്‍ (Di allyl poly sulphides), വിന്റിത്തീനുകള്‍ (Vindithins), അലൈസിസ്റ്റീന്‍ (Ally cysteine), എന്‍സൈമുകള്‍ എന്നീ രാസവസ്തുക്കള്‍ പുറത്തേക്ക് പായും. ശത്രുക്കള്‍ ജീവനും കൊണ്ടോടും. ഇത്രയും മാരകായുധങ്ങള്‍ കൈവശമുള്ള വെളുത്തുള്ളിയെ മനുഷ്യന്‍ കൈവിടുമോ..?
അതിന്റെ വീര്യം കണ്ടറിഞ്ഞ മനുഷ്യന്‍ അതിനെ കീടനാശിനി (Insecticide) ആയി ഉപയോഗിച്ചുപോന്നു. രോഗാണുനാശക ശക്തിയും, പൂപ്പല്‍ നാശകശക്തിയും തിരിച്ചറിഞ്ഞതുവഴി ചര്‍മ സംരക്ഷണത്തിനായി പച്ച വെളുത്തുള്ളി (ഉണങ്ങാത്ത വെളുത്തുള്ളി) ഉപയോഗിച്ചു തുടങ്ങി. ഇവയെയെല്ലാം കടത്തിവെട്ടുന്നതാണ് വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍. കൊളോസ്‌ട്രോള്‍, പ്രത്യേകിച്ചും ലോ ഡെന്‍സിറ്റി കൊളസ്‌ട്രോള്‍ (LDL) ഗണ്യമായി കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിവുണ്ട്. ആസ്പിരിനെപ്പോലെ രക്തം കട്ട പിടിക്കാതെ സംരക്ഷിക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട്. പക്ഷേ, ഹൃദ്രോഗത്തിന് മരുന്ന് കഴിക്കുന്നവര്‍ ശ്രദ്ധിക്കണം. രക്തം കട്ടയാകാതിരിക്കാന്‍ മരുന്ന് കഴിക്കുന്നവര്‍ വെളുത്തുള്ളി അധികം കഴിക്കാന്‍ പാടില്ല. രക്തം വളരെയധികം നേര്‍ത്താലും കുഴപ്പമാണ്.
ആഹാരത്തില്‍ വെളുത്തുള്ളി ചേര്‍ക്കുന്നതിന് കാരണം അതിന്റെ ഔഷധഗുണമാണ്.
ചിലയിനം ആഹാരങ്ങള്‍ കഴിക്കുമ്ബോഴനുഭവപ്പെടുന്ന
വായു കോപം (Gas trouble) ഒഴിവാക്കാന്‍ ഇതിന് കഴിയും. വിറ്റാമിന്‍ ബി1, ബി5, ബി6 എന്നിവ വെളുത്തുള്ളിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി കൂടുതലായി കഴിച്ചാല്‍ ശ്വാസം, വിയര്‍പ്പ്, ചര്‍മം, ധരിക്കുന്ന വസ്ത്രം എന്നിവയെല്ലാം വെളുത്തുള്ളി ഗന്ധം അനുഭവപ്പെടാം. അതു മറ്റുള്ളവര്‍ക്ക് സഹിക്കാനായെന്നുവരില്ല. അപൂര്‍വം ചിലര്‍ക്ക് വെളുത്തുള്ളി കഴിച്ചാല്‍ അലര്‍ജിയുമുണ്ടാകും.
വെളുത്ത ഉള്ളിയാണ് വെളുത്തുള്ളിയായി മാറിയത്. ചിലയിടങ്ങളില്‍ വെള്ളുള്ളി എന്നും പറയും. ഇംഗ്ലീഷുകാര്‍ക്കിത് ഗാര്‍ലിക് ആണ്. ഉള്ളി വര്‍ഗത്തില്‍പ്പെട്ട ആലിയം സറ്റൈവം ചെടിയാണിത്. സോളോ, ആസ്റ്റിയോ, റോസ്സോ, ന്യൂബിയ, സ്‌നോമൗണ്ടന്‍ എന്നിങ്ങനെ പലയിനങ്ങളുണ്ട്. മണ്ണിനടിയിലാണ് വാസം. പുറമേ കാണുന്നത് ഇലകളാണ്. സാധാരണ ഉള്ളിയേക്കാള്‍ ജലാംശം കുറഞ്ഞവയാണ് വെളുത്തുള്ളി അല്ലികള്‍. പ്രത്യേകിച്ചും ഉണങ്ങിയവ. വെളുത്തുള്ളി ഉല്‍പ്പാദനത്തില്‍ 81 ശതമാനവുമായി ചൈന മുന്നില്‍ നില്‍ക്കുന്നു.
4.6 ശതമാനവുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും. പുരാതന കാലം മുതലേ വെളുത്തുള്ളി കറിക്കൂട്ടിലും ഔഷധങ്ങളിലും ഇടംകണ്ടിരുന്നു. നമ്മളെ സംബന്ധിച്ചിടത്തോളം ചെറുവ്യജ്ഞനങ്ങളില്‍ ഒന്നാണിത്