നാം നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന പച്ചക്കറി വിഭവമാണ് ഉള്ളി.ഉള്ളി വലുതും ചെറുതുമുണ്ട്. രണ്ടിനും ആരോഗ്യ ഗുണങ്ങള്‍ അല്പം കൂടുതല്‍ തന്നെയാണ്. എന്നാല്‍ ചെറുതാണെങ്കിലും അല്പം- കൂടി ഗുണമുള്ളത് ചെറിയ ഉള്ളിയ്ക്ക് തന്നെയാണ്. പ്രോട്ടീന്‍, വിറ്റാമിനുകള്‍, സള്ഫുര്‍ തുടങ്ങിയവ കൊണ്ട് സമ്പുഷ്ടമാണ് ചെറിയ ഉള്ള എന്നതാണ് സത്യം. ആയുർവേദ വിധി പ്രകാരം ചുവന്നുള്ളി ഇല്ലാതെ രോഗശമനമില്ല എന്ന് തന്നെ പറയാം. കരള്‍ കവരുന്ന പിശാചുക്കള്‍ കാന്സ്ര്‍ വരെ ചെറുക്കാനുള്ള കഴിവ് ചെറിയ ഉള്ളിയ്ക്കുണ്ട്. ആസ്ത്മ, പ്രമേഗം, പനി, ചുമ തുടങ്ങിയവയെ എല്ലാം ചുവന്നുള്ളി ഇല്ലാതാക്കുന്നു. ചെറിയഉള്ളി കഴിക്കുന്നത്കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം….
കൊളസ്‌ട്രോളിനെ നിലയ്ക്ക് നിര്ത്താ നും ചുവന്നുള്ളി ഉപയോഗിക്കാം. ചുവന്നുള്ളിയും നാരങ്ങാ നീരും ചേര്ത്ത് കഴിക്കാം.
രക്താര്ശിളസ്സില്‍ ചുവന്നുള്ളി ചെറുതായി അരിഞ്ഞ്പാലില്‍ കാച്ചി കഴിച്ചാല്‍ രക്തസ്രാവം നിലയ്ക്കുന്നതാണ്.
വാതസംബന്ധമായ വേദനയും മറ്റും മാറാന് ചുവന്നുള്ളി നീരും കടുകെണ്ണയും മിക്‌സ്‌ചെയ്ത് പുരട്ടുന്നത് സഹായിക്കും.
വിഷജന്തുക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാനും ചുവന്നുള്ളി ഫലപ്രദമാണ്. കടിയേറ്റ ഭാഗത്ത് ചുവന്നുള്ളി നീര് പുരട്ടിയാല്‍ വിഷം പോവുകയും വേദന ഇല്ലാതാവുകയും ചെയ്യുന്നു.
വേദനസംഹാരികള്‍ വിഴുങ്ങുന്ന ഒരു അവസ്ഥയിലാണ് നമ്മളിന്ന്. എന്നാല്‍ അല്പം കറിയുപ്പ് ചുവന്നുള്ളിയുമായി മിക്‌സ് ചെയ്ത് കഴിച്ചാല്‍ ശാരീരികവേദനകളെല്ലാം തന്നെ പമ്പ കടക്കും. വയറുവേദനയ്ക്ക് ഏറ്റവും പറ്റിയ ഒറ്റമൂലിയാണ് ഇത്.
ചുവന്നുള്ളി അരച്ച് കഴിയ്ക്കുന്നത് മൂത്രതടസ്സം ഇല്ലാതാകാന്‍ സഹായിക്കും. മാത്രമല്ല മൂത്രച്ചൂട് കൊണ്ട് പൊറുതി മുട്ടുന്നവര്ക്കും ആശ്വാസമാണ് ഇത്.
ആര്ത്തമവസംബന്ധമായ നടുവേദന മാറ്റുന്നതിന് വളരെയധികം സഹായകമാണ്. ചുവന്നുള്ളി വെള്ളത്തില്‍ തിളപ്പിച്ച് ചൂടോടെ കുടിയ്ക്കാം..