മണ്ണിനടിയിൽ വളരുന്ന പോഷകസമൃദ്ധമായ കപ്പലണ്ടി



  നിലക്കടല (Peanuts) മണ്ണിനടിയിൽ വളരുന്ന പോഷക സമൃദ്ധമായ ഒരു എണ്ണക്കുരുവാണ്‌ കപ്പലണ്ടി. ആംഗലേയത്തിൽ Peanut (പീനട്ട്) അഥവ Groundnut (ഗ്രൗണ്ട് നട്ട്). ഇത് മണ്ണിൽ (നിലത്ത്) പടർന്ന് വളരുന്നതിനാലാണ് നിലക്കടല എന്ന പേർ വന്നത്.ഇന്ത്യ നിലക്കടലയുടേ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്പാദകരാണ്‌.വരണ്ട കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണേങ്കിലും, നല്ല വിളവിന്‌ ജലസേചനം ആവശ്യമാണ്‌. ഏകദേശം അഞ്ച് മാസം കോണ്ടാണ്‌ നിലക്കടല വിളവെടുപ്പിന്‌ തയാറാകുന്നത്.

വളരെ പൊക്കം കുറഞ്ഞ് നിലം ചേർന്ന് വളരുന്ന സസ്യമായതിനാൽ മറ്റു വിളകൾ നിലക്കടലയോടൊപ്പം കൃഷി ചെയ്യുന്നു.എണ്ണക്കുരുവായും നേരിട്ട് ഭക്ഷണമായും നിലക്കടല ഉപയോഗിക്കുന്നു. ഭക്ഷ്യ എണ്ണ എന്നതിനു പുറമേ മാർഗരൈൻ, ഔഷധങ്ങൾ, വാർണീഷുകൾ, സോപ്പ് എന്നിവ നിർമ്മിക്കുന്നതിനും നിലക്കടല എണ്ണ ഉപയോഗിക്കുന്നു.വിളവ് നൽകുന്നതിനൊപ്പം മണ്ണൊലിപ്പ് തടയുന്നു എന്നതും നിലക്കടല കൃഷി ചെയ്യുന്നതുകൊണ്ടുള്ള ഒരു പ്രധാന ഗുണമാണ്‌.

മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാൾ പ്രോട്ടീൻ നിലക്കടലയിലുണ്ട്. പാലിനൊപ്പം നിലക്കടല കഴിച്ചാൽ ആവശ്യമുള്ള മിക്കവാറും അമിനോ അംമങ്ങൾ ശരീരത്തിനു ലഭിക്കും. അതിനാൽ ശാരീരിക അധ്വാനം, വ്യായാമം എന്നിവ ചെയ്യുന്നവരുടെ പേശി വളർച്ചയ്ക്ക് ഉത്തമമാണ്‌.

ഇവയിലുള്ള ഇരുമ്പ് വിളർച്ച അകറ്റുവാനും, കോപ്പർ ചർമത്തിന്റെ തിളക്കത്തിനും, ഫൈബർ ശരിയായ ദഹനത്തിനും കൊഴുപ്പ് കുറയ്ക്കുവാനും, കാൽസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും, വൈറ്റമിൻ ബി രോഗ പ്രതിരോധ ശേഷിയ്ക്കും, വൈറ്റമിൻ ഇ, സിങ്ക് എന്നിവ ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും, ലൈംഗിക- പ്രത്യുത്പാദന ആരോഗ്യത്തിനും ഗുണകരമാണ്. അതിനാൽ നിലക്കടല പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആരോഗ്യത്തിന് അനിവാര്യമാണ്. 

നന്നായി ചവച്ചരച്ച്‌ കഴിച്ചാലേ നിലക്കടല ശരിയായി ദഹിക്കൂ. വറുത്ത നിലക്കടലയിൽ കുറച്ചു ഉപ്പു ചേർത്ത്‌ നന്നായി അരച്ചെടുത്താൽ ' പീനട്ട് ബട്ടർ ' തയ്യാറായി. ഇതു പെട്ടെന്ന്‌ ദഹിക്കുന്നതും നല്ലൊരു ശൈശവാഹാരവുമാന്‌. നിലക്കടലയും ശർക്കരയും ചേർത്തുണ്ടാക്കുന്ന 'കപ്പലണ്ടി മിഠായി' പാലിനൊപ്പം കഴിക്കുന്നത്‌ ആരോഗ്യവും ശരീര പുഷ്ടിയുമുണ്ടാക്കും. ക്ഷയം, കരൾ രോഗങ്ങൾ തുടങ്ങിയവക്കെതിരെ ഇത്‌ പ്രതിരോധം പ്രധാനം ചെയ്യും. അതിനാൽ കുട്ടികൾക്ക് കൊടുക്കാവുന്ന നല്ലൊരു ആഹാരമാണ് നിലക്കടല മിഠായി.നിലക്കടലയുടെ തൊലി മാറ്റി വെള്ളത്തിൽ നന്നായി കുതിർത്ത്‌ അരച്ച്‌ മൂന്നിരട്ടി പാലിൽ നേർപ്പിച്ചാൽ നിലക്കടലപ്പാൽ തയ്യാറായി. നല്ലൊരു പോഷക പാനീയമാണിത്‌.

 ഹീമോഫീലിയ, കാപ്പിലറി ഞരമ്പുകൾ പൊട്ടുന്നതിലൂടെ ഉണ്ടാകുന്ന മൂക്കിലെ രക്തസ്രാവം. അമിതാർത്തവം എന്നിവയുള്ളപ്പോൾ നിലക്കടലയോ നിലക്കടലയുൽപ്പന്നങ്ങളോ കഴിക്കുന്നത്‌ നല്ലതാണെന്ന്‌ ബ്രിട്ടനിൽ നടന്ന ഒരു പഠനം പറയുന്നു. പ്രമേഹ രോഗികൾ ദിവസവും ഒരു പിടി നിലക്കടല കഴിച്ചാൽ പോഷകന്യൂനത ഒഴിയവാക്കാം. വിട്ടു മാറാത്ത വയറു കടിക്ക്‌ നിലക്കടല ചവച്ച്‌ തിന്ന്‌ മീതെ ആട്ടിൻ പാൽ കുടിക്കണം.നിലക്കടലയേയും, പീനട്ട്‌ ബട്ടറിനേയും പറ്റി ചില ഗവേഷണഫലങ്ങൾ പുറത്ത്‌ വന്നിട്ടുണ്ട്‌. ഇവയുടെ ഉപയോഗം സ്ത്രീകളിലെ പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ്‌ " പർസ്യ്‌ യൂണിവേയ്സിറ്റി യിലെ ഗവേഷകർ കണ്ടെത്തിയത്‌. 

ഗർഭിണികൾ ഗർഭധാരണത്തിന്റെ പ്രാരംഭദശയിൽ നിലക്കടല കഴിച്ചാൽ ജനന വൈകല്യങ്ങൾ കുറയുമെന്ന്‌ " ജേർണൽ ഓഫ്‌ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ " റിപ്പോർട്ട്‌ ചെയ്തിട്ടൂണ്ട്‌. നിലക്കടലയിലെ ഫോളേറ്റാണ്‌ ഇതിനു കാരണം. നിലക്കടല കഴിക്കുന്നതിലൂടെ സ്തനാർബുദ സാധ്യത 69 ശതമാനം കുറയുമെന്ന്‌ " കരോൾസ്ക ഇൻസ്റ്റിറ്റ്യൂട്ട്‌" നടത്തിയ പഠനം പറയുന്നു. നിലക്കടലയിലുള്ള കൊഴുപ്പിൽ 80 ശതമാനവും അപൂരിതമാണെന്നും ഇതു കൊളസ്ട്രോൾ, അമിതഭാരം എന്നിവ കുറക്കുമെന്നും ഈ പഠനം പറയുന്നു.സസ്യാധിഷ്ഠിത പ്രോട്ടീനുകളുടെ ഭക്ഷണ നാരുകളുടെ സമ്പന്നമായ ഉറവിടമാണ് നിലക്കടല. ഇത് നൽകുന്ന ഒരു മികച്ച ലഘുഭക്ഷണമാണ്. പ്രോട്ടീനിൻ്റെയും നാരുകളുടെയും സംയോജനം കൂടുതൽ നേരം വയറു നിറച്ച് ഇരിക്കാൻ സഹായിക്കുന്നു, മൊത്തത്തിലുള്ള കാലറി ഉപഭോഗം കുറയ്ക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section