Black nightshade (മണിത്തക്കാളി)

മണിത്തക്കാളി



'അമേരിക്കൻ ബ്ലാക്ക് നൈറ്റ്ഷേഡ് ' എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന സസ്യമാണ് മണിത്തക്കാളി.

ഈ സസ്യത്തിന്റെ ജന്മദേശം എവിടെയെന്നു കൃത്യമായി നിർണ്ണയിച്ചിട്ടില്ല.

അമേരിക്ക, ആസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ മണിത്തക്കാളികാണപ്പെടുന്നു.


കേരളത്തിലും സാധാരണമായി കാണപ്പെടുന്ന സസ്യമാണ് മണിത്തക്കാളി.

ഒന്നര മീറ്ററോളം ഉയരം വയ്ക്കുന്ന ഈ സസ്യത്തിന്റെ ഫലങ്ങളിൽ 'സൊള്ളനിൻ' എന്ന വിഷം അടങ്ങിയിട്ടുണ്ട് എങ്കിലും ഇതിന്റെ ഫലങ്ങൾ ഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട്.

വർഷം മുഴുവൻ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സസ്യമാണ് മണിത്തക്കാളി.

ശാസ്ത്രീയമായി മണിത്തക്കാളി സൊള്ളനേസി സസ്യകുടുംബത്തിലെ 'സൊള്ളനം അമേരിക്കാനം' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു.


കരിംതക്കാളി, നിലംചുണ്ട, തുടവലം എന്നീ പേരുകൾ കൂടി മണിത്തക്കാളിക്കുണ്ട്.

സൊള്ളനം ജനുസിൽ പെട്ട ഇരുപതോളം സ്പീഷീസ് സസ്യങ്ങൾ കേരളത്തിൽ മാത്രമായി കാണപ്പെടുന്നുണ്ട്.


രക്തശുദ്ധിക്കു കഴിക്കാം മണിത്തക്കാളി: വേറെയും ഒട്ടേറെ ഔഷധഗുണങ്ങൾ


വഴുതന വർഗത്തിൽപ്പെടുന്ന ചെറുസസ്യമാണ് മണിത്തക്കാളി, ഇതിനെ മണത്തക്കാളിയെന്നും വിളിക്കും. ശാസ്ത്രനാമം Solanum Nigrum. പറമ്പുകളിലും വഴിയരികിലുമൊക്കെ ഇതു വളരുന്നതു കാണാം. പക്ഷികൾ മുഖാന്തരമാണ് വിത്തുവിതരണം. മൂന്നടിയോളം പൊക്കത്തിൽ ചെറുശിഖരങ്ങളുള്ള ഈ ചെടി തണുപ്പുകാലത്തു നന്നായി വളരും. മണിത്തക്കാളി പലതരമുണ്ടെങ്കിലും മുളകുചെടിയുടേതുപോലുള്ള ഇലകളും കറുത്തതോ വെള്ള കലർന്ന പച്ചയോ നിറത്തിൽ തണ്ടുമുള്ള ഇനമാണ് നമ്മുടെ നാട്ടിൽ കൂടുതലായി കാണുന്നത്. വിത്തു പാകി വളർത്താം.


പച്ചനിറത്തിലുള്ള കായ ഒരു മാസംകൊണ്ടു മൂപ്പെത്തുമ്പോൾ നീല കലർന്ന കറുപ്പും ചുവപ്പും നിറത്തിലാകുന്നു. ഒട്ടേറെ ഔഷധഗുണങ്ങൾ ഇതിനുണ്ടെന്നാണ് കരുതപ്പെടുന്നത്.


രക്ത‌ദൂഷ്യം, ചർമരോഗ ങ്ങൾ, അൾസർ എന്നിവയ്ക്കു പ്രതിവിധിയായി ഇതിൻ്റെ കഷായം ഉപയോഗിച്ചിരുന്നു. അഞ്ചാംപനി, വസൂരി എന്നിവയ്ക്ക് ഇതിൻ്റെ ഇലച്ചാറ് പുറമേ പുരട്ടിയിരുന്നു. ആസ്മ‌യ്ക്ക് ഇതിൻ്റെ ഇലയും കായയും കഷായം വച്ചു കഴിക്കുന്നതു ഫലപ്രദമത്രെ. സുഖവിരേചനത്തിനും മുത്രം നന്നായി പോകുന്നതിനും നീരിനു പ്രതിവിധിയായും മണിത്തക്കാളി കഴിക്കാം. ഇലയും കായയുംകൊണ്ട് കറി, ചമ്മന്തി, തോരൻ എന്നിവയുണ്ടാക്കി കഴിച്ചാൽ പ്രതിരോധശേഷി കൂടുമെന്നും വിശ്വാസമുണ്ട്.

ഫോൺ: 9745770221
✍️എ.വി.നാരായണന്‍

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section