പച്ചക്കറി കൃഷിയിൽ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 


✒ പാവൽ , പടവലം എന്നീ തോടിനു കട്ടിയുള്ള വിത്തുകൾ മാത്രം 12 മണിക്കൂർ പച്ചചാണകം കലക്കിയ വെള്ളത്തിലോ, കഞ്ഞിവെള്ളത്തിലോ കുതിർത്തശേഷം മണ്ണിൽ കുത്തുക.

✒ പാക്കിംഗ് തീയതി മുതൽ 5 മാസം കഴിഞ്ഞ വിത്തുകൾ മുളപ്പ് കുറവായതിനാൽ ഉപയോഗിക്കാതിരിക്കുക.

✒ വിത്ത് വിത്തിനോളമേ മണ്ണിൽ താഴാവൂ.

✒ ചീര, മുളക്, തക്കാളി, വഴുതന തുടങ്ങിയ ചെറിയ അരികൾ പാകി നാലില പരുവമാകുമ്പോൾ പറിച്ചുനടുക.

✒ വിത്ത് ഉറുമ്പ് കൊണ്ടുപോവാതിരിക്കുവാൻ ചുറ്റുമായി ചൂടുചാരമോ മഞ്ഞൾപൊടിയോ തൂവുക.

✒ പൂച്ചട്ടി, പ്ളാസ്റ്റിക്ക് ചാക്ക്, ഗ്രോബാഗ് ഇവയിലേതിലായാലും 1:1:1 അനുപാതത്തിൽ മണ്ണും മണലും ഉണങ്ങിയ ചാണകപ്പൊടിയോ, മണ്ണിരക്കമ്പോസ്റ്റോ, ചകിരിച്ചോർ കമ്പോസ്റ്റോ ചേർത്തിരിക്കണം.

✒ പച്ചക്കറികൾക്ക് പരമാവധി സൂര്യപ്രകാശം അത്യന്താപേക്ഷിതമാണ്.

✒ വിളകൾ നടുമ്പോൾ കാലാവസ്ഥക്ക് അനുയോജ്യമായ ഇനങ്ങൾ മാത്രം ഉപയോഗിക്കുമ്പോൾ രോഗങ്ങളുടേയും കീടങ്ങളുടേയും ആക്രമണം കുറയുന്നു.

✒ കൃഷി ചെയ്യുന്നതിനു മുമ്പ് ആ സ്ഥലത്തുള്ള പാഴ് സ്തുക്കൾ കൂട്ടിയിട്ടു കത്തിക്കുക.

✒ കൃഷി ചെയ്യുന്നതിന് 15 ദിവസം മുമ്പ് കുമ്മായം മണ്ണിൽ ചേർക്കുകയാണെങ്കിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന വാട്ടം ചെറുക്കാവുന്നതാണ്.



✒ ആവർത്തിച്ച് കൃഷി ചെയ്യുമ്പോൾ ഒരേയിനം ഉപയോഗിക്കരുത്. ഉദാ: പാവൽ കൃഷി ചെയ്ത സ്ഥലത്ത് അടുത്ത കൃഷി പാവലോ, പടവലമോ ചെയ്യാതെ പയർവർഗ്ഗങ്ങൾ കൃഷി ചെയ്യുക.

✒ രോഗം ബാധിച്ച ചെടികളുണ്ടെങ്കിൽ അവ വേരോടെ പറിച്ചെടുത്ത് നശിപ്പിക്കുക.

✒ മൊസെക് രോഗമോ വാട്ടരോഗമോ കാണുകയാണെങ്കിൽ ആ ചെടികളെ വേരോടെ പിഴുത് നശിപ്പിക്കുക.

✒ ജൈവ വകീടനാശിനികളും ജീവാണുക്കളും ഉപയോഗിച്ചാണ് കൃഷി ചെയ്യാനുദ്ദേശിക്കുന്നതെങ്കിൽ വിത്ത് പാകി മുളച്ച് രണ്ടില പരുവമാകുമ്പോൾത്തന്നെ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ജൈവകീടനാശിനികൾ തളിച്ചുകൊണ്ടിരിക്കുക. രോഗം വന്നതിനു ശേഷം ജൈവകീടനാശിനികൾ ഉപയോഗിക്കുന്നത് ഒരിക്കലും ഒരു പ്രതിവിധിയാവുകയില്ല.

✒ ആദ്യമുണ്ടാകുന്ന പൂക്കൾ രണ്ടുമൂന്നുപ്രാവശ്യം നുള്ളിക്കളഞ്ഞാൽ ചെടികളുടെ നന്നായുള്ള വളർച്ചക്ക് സഹായകമാകും.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section