Kannur ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 40 ലക്ഷം രൂപയുടെ അക്വാ ടൂറിസം സംരംഭത്തിൽ ഫ്ളോട്ടിങ് റസ്റ്റോറന്റ്/റസ്റ്റോറന്റ് കഫെ, മത്സ്യകൃഷി മാതൃകകൾ, അക്വേറിയം, വിനോദ ബോട്ട് യാത്ര തുടങ്ങിയ ആരംഭിക്കാൻ താൽപര്യ പത്രവും വിശദ പ്രൊജക്ട് റിപ്പേർട്ടും ക്ഷണിച്ചു. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ, അഞ്ച് പേരടങ്ങുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾ എന്നിവർക്കാണ് അവസരം.
അപേക്ഷ ഡിസംബർ 31നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടരുടെ കാര്യാലയം, കണ്ണൂർ-670017 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2731081.