കരിക്കിൻ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതല്ല

Top Post Ad

കരിക്കിൻ വെള്ളം
കുടിച്ചാലുള്ള ​ഗുണങ്ങൾ



കരിക്കിൻ വെള്ളം കുടിച്ചാലുള്ള
 ആരോ​ഗ്യ​ഗുണങ്ങൾ ചെറുതല്ല.

 ധാരാളം ആന്‍റി ഓക്സിഡന്‍റ്സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം പല രോഗങ്ങളും ഭേദമാക്കാനും സഹായിക്കുന്നു.കരിക്കിൻ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാൻ സഹായിക്കുന്നു.

പ്രകൃതിയിൽനിന്നു ലഭിക്കുന്ന ഒരു കലർപ്പുമില്ലാത്ത വെള്ളമാണ് കരിക്കിൻവെള്ളം. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത് ആരോഗ്യം മാത്രമല്ല സൗന്ദര്യവും വർധിപ്പിക്കുന്നു.  ധാരാളം ആന്‍റി ഓക്സിഡന്‍റ്സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം പല രോഗങ്ങളും ഭേദമാക്കാനും സഹായിക്കുന്നു.



 കരിക്കിൻ വെള്ളം തടി കുറയ്ക്കാൻ നല്ലതാണ്. 

തലവേദന ഇല്ലാതാക്കുന്നതില്‍ ഇത് വഹിക്കുന്ന പങ്ക് അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

ഇത് ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് തടയുന്നു.

കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള രോഗത്തിന് മികച്ച മരുന്നാണ് കരിക്കിൻ വെള്ളം.

 കരിക്കിന്‍ വെള്ളത്തില്‍ ധാരാളം ഇലക്ട്രോലൈറ്റ്‌സും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം.  മൂത്രവിസർജ്ജനം സുഗമമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കരിക്കിൻ വെള്ളം. ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം, മിനറല്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. 


 🍃കരിക്കിൻ വെള്ളം
 കുടിച്ചാലുള്ള മറ്റ് ഗുണങ്ങൾ🍃

Health benefits of coconut water


👉 തടി കുറയ്ക്കാം

 തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും കരിക്കിൻ വെള്ളം കുടിക്കുക.കരിക്കിൻ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിലെ നല്ല അംശങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനും കരിക്കിന്‍ വെള്ളം ഗുണകരമാണ്.

👉 പ്രതിരോധശേഷി വർധിപ്പിക്കും

  പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. വിറ്റാമിനുകൾ ധാരാളം അടങ്ങിയ ഒന്നാണ് കരിക്കിൻ വെള്ളം. നിയാസിൻ,ഫിറിഡോക്സിൻ,റിബോഫ്ലബിൻ പോലുള്ള വിറ്റാമിനുകൾ കരിക്കിൻ വെള്ളത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് കരിക്കിൻ വെള്ളത്തിനുണ്ട്. 

  👉 മാനസിക സമ്മര്‍ദ്ദം കുറയ്ക്കും

മാനസികസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. ഇലക്ട്രോലൈറ്റുകള്‍ ധാരാളം ഉള്ളിലെത്താൻ സഹായിക്കുന്നു.

👉 തൈറോയ്ഡിന്റെ കുറവ് പരിഹരിക്കും.

 തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വർധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും.

👉 ​ഗർഭിണികൾക്ക് ​ഗുണം ചെയ്യും.

 ​ഗർഭിണികൾ നിർബന്ധമായും കരിക്കിൻ വെള്ളം കുടിക്കണം. ​ഗർഭകാലത്ത് മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മലബന്ധം പ്രശ്നം അകറ്റാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഏറെ നല്ലതാണ് കരിക്കിൻ വെള്ളം. 

👉 കിഡ്നി ശുദ്ധീകരിക്കും.

കിഡ്നി ശുദ്ധീകരിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. അത് പോലെ തന്നെ മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് ദിവസങ്ങൾ കൊണ്ട് തന്നെ ഇല്ലാതാക്കും. 

👉 ത്വക്ക് രോ​ഗങ്ങൾ ഇല്ലാതാക്കും.

  ത്വക്ക് രോ​ഗങ്ങൾ വരാതിരിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. വരണ്ട ചർമ്മം, മുഖത്തെ ചുളിവുകൾ, മുഖക്കുരു എന്നിവ ഇല്ലാതാക്കാൻ ദിവസവും കരിക്കിൻ വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. കരിക്കിൻ വെള്ളം ഉപയോ​ഗിച്ച് മുഖം കഴുകുന്നത് മുഖം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു. 



കരിക്കിൻ വെള്ളവും കാമ്പും കൂടി മിക്സിയിൽ അടിച്ചെടുത്ത് ഞാലിപ്പൂവൻപഴം അരിഞ്ഞിട്ട് തുളസിയിലയും ചേർത്തു.കഴിക്കാൻ അത്യുത്തമം.

Below Post Ad

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads Section