അത്യുല്പാദനശേഷിയുള്ള പച്ചക്കറി വിളകൾക്ക്, പ്രത്യേകിച്ചും തക്കാളി ചെടികൾക്ക് നിർബന്ധമായും താങ്ങുകൊടുക്കണം.
മണ്ണിൽ തട്ടി തെറിച്ചു വീഴുന്ന വെള്ത്തുള്ളികളിലൂടെ പല കുമിൾ രോഗങ്ങളും വരികയും അവ വളരെ വേഗം അടുത്ത ഇലകളിലേക്ക് പടരുകയും ചെയ്യും.
ചിത്രത്തിൽ കാണുന്നത് പോലെയോ, അല്ലെങ്കിൽ ചെടികളുടെ മുകളിൽ നിരയ്ക്ക് സമാന്തരമായി വലിച്ച് കെട്ടിയ കമ്പിയിലോ ഓരോ ചെടിയും ചണമോ വള്ളികളോ ഉപയോഗിച്ച് കെട്ടികൊടുക്കണം.
പ്രായം ചെന്നതും കേട് ബാധിച്ചതുമായ ഇലകൾ അപ്പപ്പോൾ തന്നെ പറിച്ച് മാറ്റി കത്തിച്ചുകളയണം.
തോട്ടത്തിന്റെ വൃത്തി രോഗനിയന്ത്രണത്തിന് വളരെ അത്യാവശ്യമാണ്.
പ്രമോദ് മാധവൻ