ഇന്നലെ ചെടികൾ തിന്ന വെയിലാണ് ഇന്ന് നമ്മൾ വിളവെടുത്ത് തിന്നുന്നത്.
2050 ഓട് കൂടി 960 കോടിയായി വികസിക്കുന്ന ലോക ജനസംഖ്യയ്ക്ക് പശിയടക്കാൻ പോഷകപ്രദവും രുചികരവും സുരക്ഷിതവുമായ ഭക്ഷണം ഒരുക്കലാണ് ഭരണകൂടങ്ങൾ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്.
അത് 'Carbon Negative ' രീതികളിലൂടെ വേണം ഉണ്ടാക്കാൻ എന്നത് അതിലേറെ ദുഷ്കരവും.
'Produce More from Less'എന്നതാണ് ശാസ്ത്രലോകത്തിന്റെ മുന്നിൽ ഉള്ള സങ്കീർണമായ ദൗത്യം.
വെയിൽ വീഴുന്ന ഇടങ്ങൾ മുഴുവൻ, ആ വെയിലിനെ, വിളവാക്കാൻ കഴിയുന്ന ഭക്ഷണ ചെടികൾക്കുള്ള ഇടമാക്കുക.
ചിത്രത്തിൽ കാണുന്നത് നല്ല രീതിയിൽ (ആറ് മുതൽ എട്ടു വരെ മണിക്കൂർ വരെ എങ്കിലും ) വെയിൽ കിട്ടുന്ന മതിലുകളെ നമുക്ക് എങ്ങനെ പച്ചക്കറികൾ വളർത്താൻ ഉപയോഗിക്കാം എന്നുള്ളതിന്റെ ഒരു മാതൃകയാണ്.
Where there is 'Will' there are umpteenth number of ways to accomplish things.
Come on... Let's make our own food gardens..
പ്രമോദ് മാധവൻ