ഉത്കണ്ഠയില്‍ നിന്ന് പതിയെ ഉണ്ടാകുന്ന പാനിക് അറ്റാക്ക് ( നെഞ്ചിടിപ്പ് ഉയര്‍ന്ന് അറ്റാക്ക് പോലെ തോന്നിക്കുന്ന അവസ്ഥ) ആണിത്. ഇത് പതിവാകുന്നത് ശരീരത്തിനും മനസിനും ഒട്ടും നല്ലതല്ല. തളര്‍ച്ച, ഉന്മേഷമില്ലായ്മ, ആത്മവിശ്വാസക്കുറവ്, തലവേദന, മുന്‍കോപം, വിഷാദം തുടങ്ങി പല പ്രശ്നങ്ങളിലേക്കും ഇത് നയിക്കാം.
ദിവസം മുഴുവൻ നീണ്ട തിരക്കുകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവില്‍ രാത്രിയില്‍ ഉറങ്ങാൻ കിടക്കുമ്പോള്‍ ഉറക്കം വരാതെ ( Night Sleep), അനാവശ്യമായ ചിന്തകള്‍ നിറഞ്ഞ്, നെഞ്ചിടിപ്പ് കൂടി പ്രശ്നമാകുന്നുവോ? ഇത് ദിവസം മുഴുവൻ തിരക്ക് പിടിച്ച് പോകുന്നവര്‍ക്ക് മാത്രമല്ല കെട്ടോ അല്ലാത്തവരിലും വരാം.
ഉത്കണ്ഠയില്‍ നിന്ന് പതിയെ ഉണ്ടാകുന്ന പാനിക് അറ്റാക്ക് ( നെഞ്ചിടിപ്പ് ഉയര്‍ന്ന് അറ്റാക്ക് പോലെ തോന്നിക്കുന്ന അവസ്ഥ) ( Panic Attack ) ആണിത്. ഇത് പതിവാകുന്നത് ശരീരത്തിനും മനസിനും ഒട്ടും നല്ലതല്ല. തളര്‍ച്ച, ഉന്മേഷമില്ലായ്മ, ആത്മവിശ്വാസക്കുറവ്, തലവേദന, മുന്‍കോപം, വിഷാദം തുടങ്ങി പല പ്രശ്നങ്ങളിലേക്കും ഇത് നയിക്കാം.
അല്‍പമൊന്ന് മനസ് വച്ചാല്‍ ഈ അവസ്ഥയില്‍ നിന്ന് മറ്റാരുടെയും സഹായമില്ലാതെ നമുക്ക് തന്നെ മോചിതരാകാമെന്നാണ് പ്രമുഖ ലൈഫ്സ്റ്റൈല്‍ കോച്ച് ലൂക്ക് കുടീഞ്ഞ്യോ പറയുന്നത്. ലളിതമായി ചെയ്യാവുന്ന ഒരു ബ്രീതിംഗ് എക്സര്‍സൈസാണ് ഇതിനായി ലൂക്ക് നിര്‍ദേശിക്കുന്നത്.
ഉത്കണ്ഠയും നെഞ്ചിടിപ്പും കുറയുന്നതിനും ഉറക്കം ശരിയായി ലഭിക്കുന്നതിനുമാണത്രേ ( Night Sleep) ഈ എക്സര്‍സൈസ് സഹായിക്കുക. എക്സര്‍സൈസ് എന്ന് കേള്‍ക്കുമ്പോള്‍ മടി വിചാരിക്കേണ്ട കാര്യമില്ല. ഇത് നിന്നും ഇരുന്നു കിടന്നും ചെയ്യാവുന്ന കാര്യമേയുള്ളൂ. ചില സ്റ്റെപ്പുകളിലായാണ് ഇത് ചെയ്യേണ്ടത്. അത് ഘട്ടമായി തന്നെ വിവരിക്കാം.
1. മുതുക് (നടുഭാഗം) നിവര്‍ന്നിരിക്കുന്ന രീതിയില്‍ നില്‍ക്കാം. അല്ലെങ്കില്‍ ഇരിക്കാം. ഇതിനും ബുദ്ധിമുട്ടാണെങ്കില്‍
കിടക്കാം. ഓര്‍ക്കുക നടുഭാഗം വളയാതെ കൃത്യമായി 'സ്ട്രൈറ്റ്' ആയിരിക്കണം.
2. ഇനി മൂക്കിലൂടെ ശ്വാസമെടുക്കുക. വളരെ പതിയെ അധികം ബലം കൊടുക്കാതെ സമാധാനപൂര്‍വമായാണ് ശ്വാസമെടുക്കേണ്ടത്.
3. അകത്തേക്കെടുത്ത ശ്വാസം പുറത്തുവിടേണ്ടത് വായിലൂടെയാണ്. ചെറുതായി 'ഹാ...' എന്നൊരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പതിയെ തന്നെ ശ്വാസം പുറത്തേക്ക് വിടാം.
4. അകത്തേക്ക് ശ്വാസമമെടുക്കുന്നതിനെക്കാള്‍ പതിയെ ആയിരിക്കണം പുറത്തേക്ക് വിടുന്നത്.
ഉത്കണ്ഠ കുറയ്ക്കുന്നതിനൊപ്പം തന്നെ നല്ല ഉറക്കം ലഭിക്കുന്നതിന് ഈ ബ്രീതിംഗ് എക്സര്‍സൈസ് കിടക്കും മുമ്പ് കുറച്ച് തവണ ചെയ്യണമെന്നാണ് ലൂക്ക് പറയുന്നത്. ഇതിന് ശേഷം ഫോണില്‍ നോക്കുകയോ വായിക്കുകയോ ഒന്നും ചെയ്യരുത്. ബ്രീതിംഗ് എക്സര്‍സൈസ് ചെയ്യുമ്പോള്‍ പ്രാര്‍ത്ഥിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അവര്‍ക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്. പൊതുവേ രാത്രിയല്ലെങ്കിലും 'ടെൻഷൻ' കയറി പാനിക് അറ്റാക് ( Panic Attack ) വരികയാണെങ്കില്‍ ബ്രീതിംഗ് പതുക്കെയാക്കി അതിലേക്ക് ശ്രദ്ധ തിരിക്കുന്നത് വലിയ രീതിയില്‍ സഹായകമായിരിക്കും.