ഇന്ത്യ ഏകദേശം 600 ടൺ കായം ഇറാനിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യൻ പ്രദേശങ്ങളിൽ ചില മലയിടുക്കുകളിൽ അത്യപൂർവ്വമായി കാണുമെങ്കിലും അത് വ്യാപകമായി വളർന്നിരുന്നില്ല. വളർത്തിയിരുന്നുമില്ല. പല കർഷകരും പരാജയപ്പെടുകയാണ് ചെയ്തത്. വടക്കേ ഇന്ത്യൻ കാലാവസ്ഥ പോലും ഇറാനിലെ കാലാവസ്ഥപോലെ കായം കൃഷിക്ക് യോജിച്ചതല്ല എന്നാകുമ്പോൾ കേരളത്തിൽ സാധിക്കില്ലെന്ന പറയാതെതന്നെ അറിയാം.
2018 ഇൽ എല്ലാ റെഗുലേറ്ററി അനുവാദവും Indian Council of Agriculture Research (ICAR) ഇൽ നിന്നും നേടി CSIR-INSTITUTE OF HIMALAYAN BIORESOURCE TECHNOLOGY കായം വിത്തുകൾ ഇറാനിൽ നിന്നും ഇറക്കുമതി ചെയ്തു ഗവേഷണം നടത്തുകയും ചെയ്തിരുന്നു.ഏറ്റവും യോജ്യമായ അവസ്ഥയിൽ ലാബിൽ ടെസ്റ്റ് നടത്തിയിട്ടുപോലും ഒരു ശതമാനം ജെർമിനേഷൻ നടത്താൻ മാത്രമേ അന്ന് സാധിച്ചുള്ളൂ. അന്ന് ആറു പ്രാവശ്യമായാണ് വിത്തുകൾ ഇറക്കിയത്. ഈ ആറു തവണയും ഇറാനിലെ ആറു വിവിധ പ്രദേശങ്ങളിലെ കാലാവസ്ഥയിൽ വളരുന്നവയിൽ നിന്നാണ് കരസ്ഥമാക്കിയത്.. അടുത്ത അഞ്ചു വർഷത്തോടെ ഹിമാലയൻ പ്രദേശങ്ങളിൽ കൃഷി വ്യാപിപ്പിക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് ഇന്ത്യൻ കൃഷി ശാസ്ത്രജ്ഞർ. 2025 ഓടെ 300 ഹെക്ടറിൽ ഈ കൃഷി വ്യാപിപ്പിക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് ഇന്ത്യൻ ശാശ്ത്രജ്ഞർ.... ഇപ്പോൾ രണ്ടര ഏക്കറിൽ പരീക്ഷണ അടിസ്ഥാനത്തിൽ പുരോഗമിക്കുന്നു..
ഇത് ഏറ്റവും ചെറിയ തോതിൽ ഈർപ്പം നിൽക്കുന്നിടത്ത് മാത്രമേ വിജയിക്കുന്നുള്ളൂ.. അതായത് മഴ 200 മില്ലി മീറ്ററിൽ താഴെ ഉള്ളിടത്തു മാത്രം.. കേരളത്തിലെ മഴയുടെ അളവ് 1800-2300 മില്ലി മീറ്റർ ആണെന്നത് അറിയാമല്ലോ അല്ലെ?
ഒറിജിനല്‍ കായം ചെടിയുടെ ചിത്രം കൂടി ഇവിടെ വെക്കുന്നു..
© സലിം കോമത്ത്

