ചർമ പ്രശ്നങ്ങൾക്ക് മലയാളിയുടെ പ്രിയപ്പെട്ട ചക്ക ബെസ്റ്റാണ്!😍😍😍

 ചക്ക (Jackfruit) മലയാളിയ്ക്ക് പ്രത്യേക മുഖവുര ആവശ്യമില്ലാത്ത ഫലമാണ്. വലിപ്പത്തിൽ പഴങ്ങളിൽ പ്രധാനിയായ ഈ ഫലം ആരോഗ്യഗുണങ്ങളിലായാലും പോഷകഘടകങ്ങളിൽ ആയാലും മുന്നിൽ തന്നെയെന്ന് പറയാം. ലോകത്തിലെ ഏറ്റവും വലുതെന്ന കരുതപ്പെടുന്ന ചക്ക ഉപയോഗിച്ച് ഒട്ടനവധി വൈവിധ്യ വിഭവങ്ങളും മലയാളികൾ തയ്യാറാക്കാറുണ്ട്.

ഒരുപാട് പോഷകമൂല്യങ്ങൾ അടങ്ങിയിട്ടുള്ള ചക്ക കഴിച്ച് ചർമസംരക്ഷണം ഉറപ്പാക്കാം. എങ്ങനെയാണ് ചക്കപ്പഴം ചർമത്തിന് നേട്ടമാകുന്നതെന്ന് നോക്കാം.

നമ്മൾ കൂടുതലായി കഴിയ്ക്കാറുള്ള മാമ്പഴം, പേരക്ക, ആപ്പിൾ തുടങ്ങിയ പഴങ്ങളേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളത് തൊടിയിൽ സുലഭമായി ലഭിക്കുന്ന ചക്കയിലാണ്. മാത്രമല്ല, ചക്കയിൽ മിതമായ അളവിലാണ് കലോറിയുടെ സാന്നിധ്യമുള്ളത്. ശരീരത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും ചക്കയിലും ഉൾക്കൊള്ളുന്നു.


ചർമത്തിന് ചക്ക കഴിയ്ക്കാം (Jackfruit for healthy skin)

ചക്കയിൽ ഉൾക്കൊള്ളുന്ന ആന്‍റിഓക്സിഡന്‍റുകൾ ചർമത്തെ സംരക്ഷിക്കുന്നു. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് വളരെ നല്ലതാണ്.


പ്രതിരോധശേഷിയ്ക്ക് ചക്ക (Jackfruit for immunity)

പ്രതിരോധ ശക്തി മികച്ചതാക്കാൻ ഏറ്റവും പ്രയോജനകരമായ ഫലമാണ് ചക്ക. ചക്കപ്പഴത്തിൽ സമ്പന്നമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ, ഫ്ലാവനോണുകൾ പോലുള്ള ആന്‍റിഓക്സിഡന്‍റുകൾ ഫ്രീ റാഡിക്കലുകളെ നശിപ്പിച്ച് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കും.


പ്രമേഹത്തിന് പ്രശ്നക്കാരനല്ല ചക്ക (Is jack fruit good or bad for diabetic patients?)

ചക്കയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ ഗ്ലൈസീമിക് ഇൻഡക്സ് കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് വർധിക്കുന്നുണ്ടോ എന്ന് ഗ്ലൈസീമിക് ഇൻഡക്സ് സൂചിപ്പിക്കുന്നു. ചക്കപ്പഴം പ്രമേഹരോഗികൾ കഴിയ്ക്കുന്നത് ഒട്ടും നല്ലതല്ല. എന്നാൽ, പച്ച ചക്ക പ്രമേഹ സാധ്യത വർധിപ്പിക്കുന്നില്ല. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഉയർത്താനും ഇത് കാരണമാകുന്നില്ല.


ദഹനം സുഗമമാക്കാൻ (Help you in digestion)

നമ്മുടെ ദഹനവ്യവസ്ഥയ്ക്കും വളരെ ഗുണകരമാണ് ചക്കപ്പഴം. കാരണം, മലബന്ധം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ചക്ക പരിഹാരമാകും. വയർ വീർക്കുന്നത് പോലുള്ള പ്രശ്നങ്ങൾക്കെതിരെയും ചക്കപ്പഴം ഗുണം ചെയ്യുന്നു. നിങ്ങളുടെ വയറ്റിൽ അൾസർ പോലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ അതിനും ചക്ക പ്രതിവിധിയാകുന്നതാണ്.


ചക്ക എങ്ങനെ കഴിയ്ക്കാം? (How to eat jack fruit?)

ചക്ക പല തരത്തിലുള്ള വിഭവങ്ങളാക്കാം. മധുരം ഇഷ്ടപ്പെടുന്നവരായാലും ഉപ്പേരിയായി കൊറിക്കാൻ ഇഷ്ടപ്പെടുന്നവർക്കായാലും ചക്കഉപയോഗപ്രദമാകും. അതായത്, പച്ച ചക്ക വേവിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഉച്ചഭക്ഷണത്തിനൊപ്പം ഇത് കറിയാക്കി ഭക്ഷിക്കാം. പച്ച ചക്ക വെറുതെ കഴിയ്ക്കാൻ താൽപ്പര്യമുള്ളവർക്ക് അങ്ങനെയും കഴിയ്ക്കാവുന്നതാണ്.

കൂടാതെ, ചക്ക ഹൽവ, ചക്ക വരട്ടി എന്നിവ ഉണ്ടാക്കിയും ചക്ക കഴിക്കാം. ചക്ക പോലെ ചക്ക കുരുവും പ്രോട്ടീൻ സമൃദ്ധമാണ്. ഇത് കറി വച്ചോ അതുമല്ലെങ്കിൽ ഉണക്കി പൊടിച്ചോ ഉപയോഗിക്കാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section