തെങ്ങ് ജീവവൃക്ഷം

coconut tree farming in kerala 01

              കേരളം എന്നാൽ തെങ്ങുകളുടെ നാട് എന്നാണ് അർത്ഥം. തെങ്ങിൻ്റെ ഓരോ ഉൽപ്പന്നങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ, അവിഭാജ്യ ഘടകമാണ് .തേങ്ങ ഉപയോഗിച്ചുള്ള  കറികളും, തേങ്ങ, ഉപയോഗിക്കാത്ത വസ്തുക്കളും നമ്മുടെ നാട്ടിൽ ഇല്ലെന്ന്തന്നെ പറയാം .തലമുടിയിൽ തേക്കുന്നതിന് മറ്റൊരു എണ്ണയെയും നാം ആശ്രയിക്കാറില്ല. പച്ചമരുന്ന് അരച്ചു ചേർത്ത് കാച്ചിയെടുത്ത വെളിച്ചെണ്ണ മുടിയിൽ തേക്കുന്നതിനും, പൊള്ളൽ, ത്വക്കു രോഗങ്ങൾ എന്നിവയ്ക്കെതിരെയും , ഉപയോഗിക്കാം. പൂങ്കുല രസായനം, ചകിരി ,ചിരട്ട, തടി, ഓല ,എന്നിങ്ങനെ തെങ്ങിൻ്റെ മറ്റുൽപ്പന്നങ്ങളും, മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

കേരളത്തിന് പേരും പെരുമയും നേടിത്തന്ന കൽപ്പവൃക്ഷമാണ് തെങ്ങ്. ഇവിടെ തെങ്ങ് നിറഞ്ഞു വളരുന്നു. തെങ്ങില്ലാത്ത വീട്ടുവളപ്പുകൾ തന്നെ വിരളമാണ്. എന്നിരുന്നാലും മൂന്നോ നാലോ പതിറ്റാണ്ടുകൾക്ക് മുമ്പ് മാത്രം കേര കൃഷി ആരംഭിച്ച നമ്മുടെ അയൽ സംസ്ഥാനത്തിലെതിനേക്കാൾ നാളികേര ഉൽപാദനം ഇവിടെ കുറഞ്ഞു കൊണ്ടിരിക്കുന്നു. ഈ തകർച്ചയ്ക്കുള്ള പ്രധാന കാരണം തെങ്ങ് കൃഷിയിൽ പാലിക്കപ്പെടേണ്ട തത്വങ്ങൾ ശരിയായ വിധത്തിൽ അനുവർത്തിച്ചു വരുന്നില്ല എന്ന് കരുതിയാൽ തെറ്റില്ല. വിത്തുതേങ്ങയ്ക്ക് മാതൃ വൃക്ഷം തിരഞ്ഞെടുക്കുന്നത് മുതൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയാൽ മാത്രമേ കൃഷി അഭിവൃദ്ധിപ്പെടുത്തി നാളികേരൽപാദനം വർദ്ധിപ്പിക്കാൻ സാധിക്കൂ. ഈ വസ്തുത കേരളത്തിലെ കർഷകർ ആവശ്യം മനസ്സിലാക്കേണ്ടതുണ്ട് .ഈ ആവശ്യം നിറവേറ്റുന്നതിന് വേണ്ടിയാണ് ഞാൻ ഈ ലേഖനം എഴുതുന്നത്.


കേരളത്തിലെ കർഷകർ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം തെങ്ങിനെ ബാധിക്കുന്ന  രോഗങ്ങളാണ്. എന്നാൽ കാലാകാലങ്ങളിൽ ഉണ്ടാകുന്ന രോഗ കീടങ്ങൾക്കെതിരെ മരുന്നു തളിച്ച് രോഗങ്ങളെയും ,കീടങ്ങളെയും നിയന്ത്രിക്കാൻ ഒരു സംവിധാനം ഇന്ന് നിലവിലില്ല . കൃഷിഭവനുകളിൽ ആവശ്യത്തിന് യന്ത്രങ്ങളും മറ്റും ലഭ്യമാണെങ്കിലും സർക്കാർതലത്തിൽ മരുന്ന് തളിയിക്കാനുള്ള സംവിധാനങ്ങൾ, സംസ്ഥാനത്തുടനീളം നിലവിലില്ല. കൂലിയും മരുന്നിന്റെ വിലയും കേര കർഷകരെ മരുന്നു തളിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ പ്രേരണ നൽകുന്നു. തെങ്ങിനെ ബാധിക്കുന്ന കീട രോഗങ്ങൾ തിരിച്ചറിയാനുള്ള ശ്രമം കർഷകരുടെ ഭാഗത്ത് നിന്നും ഇതേവരെ ഉണ്ടായിട്ടില്ല. അതുപോലെ തെങ്ങിന് വളം ചേർക്കുന്ന പതിവ് പലകർഷകരും ഉപേക്ഷിക്കുന്നു. സാധാരണ ജൈവവളങ്ങളും രാസവളങ്ങളും ഒരു തെങ്ങിന് എത്ര വേണമെന്ന് മനസ്സിലാക്കാനും ജലസേചന നടത്തുമ്പോൾ വിളവിൽ ഉണ്ടാകുന്ന വർദ്ധനവിനെ കുറിച്ച് അറിയുവാനും കീട രോഗങ്ങളുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ കാലാകാലങ്ങളിൽ തെങ്ങിന് സ്വീകരിക്കേണ്ട പരിചരണമുറകളും മറ്റും മനസ്സിലാക്കുവാനും അവയിൽ ആവശ്യമായവ, സമയാസമയങ്ങളിൽ നടപ്പിലാക്കുവാനും കർഷകർക്ക് കഴിയണം.

        കേരളത്തിൻ്റെ ജാതകം കുറിക്കുന്ന ഒരു തരൂ എന്നാണ് നാളികേരം സമഗ്രത കൈവരിക്കുന്നത്. ഒരു അന്യദേശ വൃക്ഷം സംസ്ഥാനത്തിന്റെ സമഗ്ര മണ്ഡലങ്ങളിൽ, പിറവി മുതൽ മൃത്യു വരെയുള്ള, ഓരോ ചെറിയ കാര്യങ്ങളിലും ഉപയോഗമാകുന്ന, ഒഴിച്ചുകൂടാനാവാത്ത ,ഒന്നാകുന്നു. അറിവിൻ്റെ കുറവുകൊണ്ടല്ല ,നമ്മുടെ നാളികേര കൃഷി പരാജയപ്പെടുന്നത്. അതിനുള്ള കർമ്മപദ്ധതിയുടെ അഭാവം കൊണ്ടായിരിക്കാം.കേര വികസന പദ്ധതികൾക്ക് ഓരോ പഞ്ചായത്തും നാളികേര കൃഷി ശക്തമാക്കാനും, അതിനെ കൂടുതൽ മുന്നോട്ടു കൊണ്ടുപോകാനുള്ള സംവിധാനങ്ങളും, സാമ്പത്തികവും, സർക്കാരും ബഹുജനങ്ങളും സഹകരണ ബാങ്കുകളും, പഞ്ചായത്തും ,കൃഷിവകുപ്പും, ഒക്കെ ആയിട്ട് ഒരുക്കിയിട്ടുണ്ട്.  നമുക്ക് സ്പർശിച്ചറിയാൻ ആവാത്ത, അല്ലെങ്കിൽ ഓർമ്മച്ചെടുക്കാനാവാത്ത, എന്തോ ഒരഭാവം നാളികേര കൃഷിയിൽ നേരിടുന്നുണ്ട്. അത് പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാകണം. 

            തെങ്ങ് നമ്മുടെ ജീവവൃക്ഷം ആയത് എങ്ങനെയാണ് എന്നറിയണ്ടേ. നമ്മൾ ഇപ്പോൾ എത്തിനിൽക്കുന്നത് ശരാശരി ഒരു തെങ്ങിൽ നിന്ന് 45 തേങ്ങ കിട്ടുന്ന ഒരു അവസ്ഥയിലാണ് . ഇന്ത്യയിൽ നാളികേര ഉൽപാദനത്തിൽ കേരളത്തിൻ്റെ സ്ഥാനം മോശമല്ലെങ്കിൽ പോലും, അതിൻ്റെ സംഭാവന , ഓരോ വർഷം കഴിയുംതോറും കുറഞ്ഞു വരികയണ്. നമ്മെ സംബന്ധിച്ചിടത്തോളം നാളികേരം ചിരകി, കറി വയ്ക്കുവാനും ഭക്ഷണത്തിനും,  മാത്രം ഉപയോഗിക്കുന്ന ഒരു സംസ്ഥാനമായി മാറി. ഇതിൽ വൈവിധ്യവൽക്കരിക്കാനോ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനോ കാര്യമായ ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അങ്ങിങ്ങ് ചെറിയ വെളിച്ചങ്ങൾ ഉണ്ട് എന്ന് നമുക്ക് കാണാം. 2014ൽ കേരള സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നീര കോളക്ക് പകരം ആയിട്ട് എല്ലാവർക്കും സുലഭമായി നീര കിട്ടുന്ന രീതിയിൽ 29 കമ്പനികൾ തന്നെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വലിയ മുതൽമുടക്കോട് കൂടി ബാങ്കുകളിൽ നിന്ന് ലോണെടുത്ത് 29 കമ്പനികൾ ഇവിടെ നീര ഉൽപാദനം നടത്തിയിരുന്നു. പക്ഷേ ഇന്ന് 28 കമ്പനികൾ പൂട്ടി, മുന്നോട്ടുകൊണ്ടുപോകാൻ പറ്റാതെ കടക്കണിയിൽപ്പെട്ട് കിടക്കുകയാണ്. തൃശ്ശൂരുള്ള ഒരു കമ്പനി മാത്രമാണ് നീല പ്രൊഡ്യൂസ് ചെയ്യുന്നത് മറ്റു കമ്പനികളൊക്കെ തെങ്ങിൻ തൈ വിറ്റും , പലപല ശ്രമങ്ങളിലൂടെ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. നീര പരാജയം ആയിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം .ഇതാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ. ഈ അവസ്ഥയിൽ നിന്ന് എങ്ങനെ നമുക്ക് നമ്മുടെ തെങ്ങിനെ തിരിച്ചു കൊണ്ടുവരാൻ പറ്റും. കേരളം എന്നു പറയുന്ന ഒരു നാടിൻറെ പേര് പോലും ഈ നാളികേരവുമായി ബന്ധപ്പെട്ട് കേരളവുമായി ബന്ധപ്പെട്ടതാണ് .


              .1867 നടന്ന തിരുവിതാംകൂറിലെ ആദ്യ കാർഷിക പ്രദർശനത്തിന്റെ മുഖ്യ ആകർഷണം എന്നു പറയുന്നത് ഒരു തേങ്ങാക്കുലയായിരുന്നു. തേങ്ങാക്കുലയിൽ 72 നാളികേരം ഉണ്ടായിരുന്നു എന്നാണ്. എഴുപത്തിരണ്ട് തേങ്ങകൾ ഒരു തെങ്ങിൻ്റെ ഒരു കുലയിൽ ഉണ്ടായിരുന്ന സംസ്ഥാനമാണ് ഇന്ന് ഒരു വർഷത്തിൽ 35 നാളികേരം കിട്ടുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു.  72 തേങ്ങകൾ ഉള്ള ഒരു തേങ്ങാക്കുല, 1867ൽ തിരുവിതാംകൂറിൽ നടന്ന ആദ്യ കാർഷിക പ്രദർശനത്തിൻ്റെ മറ്റു കൂട്ടി. തെങ്ങെന്നു പറഞ്ഞാൽ സസ്യങ്ങളുടെ രാജാവായിട്ടാണ് പറയുന്നത്. അത് ഋതുഭേദമില്ലാതെ  എപ്പോഴും ഫലം ഉൽപ്പാദിപ്പിക്കുന്ന ഒരു വൃക്ഷമാണ്. മറ്റു ഫല വൃക്ഷങ്ങളെല്ലാം സീസണൽ ആണ്.  ഇതിന് കാലം ഒരു പ്രശ്നമല്ല. എപ്പോഴും ഫലം ഉത്പാദിപ്പിക്കുന്ന ഒരു വൃക്ഷമാണ് തെങ്ങ്.. മറ്റു പല വൃക്ഷങ്ങളും സീസണലാണ്.ഇതിന് കാലം ഒരു പ്രശ്നമല്ല. ഏതു ഋതുവിലും ഇത് തേങ്ങ ഉൽപ്പാദിപ്പിക്കുന്നുണ്ട്. മനുഷ്യനും അതുപോലെയാണ് . ഋതുഭേദങ്ങൾ ഇല്ലാതെ സന്തതി പരമ്പരകളെ ഉത്പാദിപ്പിക്കുന്ന ഒരു ജീവി വർഗ്ഗമാണ് മനുഷ്യൻ. തെങ്ങും മനുഷ്യനും തമ്മിലുള്ള ബന്ധം ഇതുതന്നെയാണ്. ഋതുഭേദമില്ലാതെ ഉത്പാദിപ്പിക്കുന്ന രണ്ടു വർഗ്ഗമാണ് സസ്യവർഗ്ഗവും മറ്റൊന്ന് മനുഷ്യ വർഗ്ഗവും.

                   മനുഷ്യന് മാത്രം സ്വയം ഉപയോഗിക്കാവുന്ന രീതിയിലാണ് നാളികേരത്തിന്റെ ഘടന പോലും. മനുഷ്യനെ ഒഴിച്ചു നിർത്തിയാൽ ആനയ്ക്ക് മാത്രമാണ് ചവിട്ടി ഉടച്ച് കഴിക്കാവുന്ന ഒരു പരുവത്തിലുള്ള ഉത്പന്നമായിട്ട് തേങ്ങ ഡിസൈൻ ചെയ്തിട്ടുള്ളത് . അല്ലെങ്കിൽ പൊതിച്ച്, ഉടച്ച്, ചിരകി, ഉപയോഗിക്കേണ്ട വസ്തുവണ് നാളികേരം. ഇതിൻ്റെ സോൾ ഏജൻ്റ് എന്നു പറയുന്നത് മനുഷ്യനാണ് . മനുഷ്യനിലൂടെ മാത്രമേ ഈ നാളികേരത്തെ വിതരണം ചെയ്യാനാവു.  ആ രീതിയിൽ ഒരു സോൾ ഡിസ്ട്രിബ്യൂട്ടർ ഏജൻറ് എന്ന് മനുഷ്യനെ പറയാം. അതുകൊണ്ട് തെങ്ങ് ജീവവൃക്ഷമായി ജീവിതവൃക്ഷമായി മാറുന്നു എന്നത്.തേങ്ങ മനുഷ്യന് മാത്രം നേരിട്ട് ഉപയോഗിക്കാവുന്ന ഒരു ഉൽപ്പന്നമാണ്. ആനയൊഴികെയുള്ള മറ്റു ജീവികൾക്ക്, നമ്മുടെ സഹായത്തോടെ അല്ലാതെ തേങ്ങ ഉപയോഗിക്കാൻ കഴിയില്ല.

തെങ്ങുകൃഷി പ്രോത്സാഹനപരമായ നിർദ്ദേശങ്ങൾ, സംശയങ്ങൾ , കമൻ്റ് ബോക്സിൽ ഇടാവുന്നതാണ്.                                                                                                                                                                    തുടരും...


SK. ഷിനു (കൃഷി അസിസ്റ്റൻ്റ്)

കടപ്പാട് ശ്രീ .TR പ്രേംകുമാർ

മൂഴിക്കുളംശാല, ഡയറക്റ്റർ

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section