ചായമൻസ മെക്സിക്കോയാണ് ജന്മദേശം അമേരിക്കയിലെ പ്രാചീന മായൻ സമൂഹം ചായമൻസ കൃഷി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തിരുന്നതിൻ്റെ രേഖകൾ ഉണ്ട്. മരച്ചീര എന്നും പേരുണ്ട്. ഏതു മണ്ണിലും കാലാവസ്ഥയിലും വളരും, മഴയെയും വേനലിനെയും ഒരു പോലെ അതിജീവിക്കും. തണ്ടുകളാണ് നടാനായി ഉപയോഗിക്കുന്നത് ഇളംതണ്ടുകൾ വേഗം കിളിർക്കുന്നു. മരച്ചീനിയുടെ വംശത്തിൽപ്പെട്ടതാണ്.
വീട്ടുമുറ്റത്ത് ഇലച്ചെടിയായും ആളുകൾ വളർത്താറുണ്ട്. പോഷകമൂലം ധാരാളമുള്ള ചായമൻസ ഇല പ്രോട്ടീനിൻ്റെയും വിറ്റാമിൻ A യുടെയും അയണിൻ്റെയും കലവറയാണ്. വെള്ളത്തിനെക്കാൾ വരണ്ട കാലവസ്ഥയാണ് പ്രിയം നല്ല വേനൽകാലത്തും ഈ ചെടി തഴച്ചുവളരുന്നതു കാണാം. അധികം ജലം ആവശ്യമില്ല, ജൈവ മാലിന്യങ്ങളിൽ ചായമൻസ ഇലകൾനിക്ഷേപിച്ചാൽ കംപോസ്റ്റിംഗ് പ്രക്രിയ ത്വരിതഗതിയിലാവും.
ഇലയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോ സൈനിക്ക് ഗ്ലൂക്കോ സൈഡ് ചൂടു കൊള്ളുമ്പോൾ മാത്രമേ നഷ്ടപ്പെടുകയുള്ളു ആയതിനാൻ തുറന്ന പത്രത്തിൽ പാചകം ചെയ്യുക ഇല അരിഞ്ഞ് വെള്ളത്തിൽ തിളപ്പിച്ച ശേഷം പിഴിഞ്ഞ് എടുത്തു കറിയ്ക്ക് ഉപയോഗക്കാം കഴിവതും അലുമിനിയം പാത്രത്തിൽ പാചകം ചെയ്യാതിരിക്കുക
അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഇത് കൃഷി ചെയ്ത് വിപണിയിൽ വിൽക്കുന്നുണ്ട്. പ്രോട്ടീൻ സമ്പന്നമാണ്. മണ്ണിലെ നൈട്രേറ്റിനെ പ്രോട്ടീനാക്കുവാനുള്ള കഴിവ് ചായ മൻസയ്ക്ക് ഉണ്ട്. ചായമൻസ വീട്ടുമുറ്റത്തെ ഒരു പ്രോട്ടീൻ ഫാക്ടറിയാണ്.
കാൽസ്യം, അയൺ, വിറ്റാ: A, വിറ്റാ: C എന്നിവ കൂടുതലാണ്. 100 gm ചായമൻസയിൽ ഒരു മുട്ടയിൽ അടങ്ങിയിരിക്കുന്നതിനു തുല്യമായ പ്രോട്ടീൻ (6.2 -7.4 g) ഉണ്ട്.
ഏതു പച്ചക്കറിയിൽ നിന്നും ലഭിക്കുന്നതിൻ കൂടുതൽ കാൽസ്യം (200-300mg) ലഭിക്കും.
അയൺ - 9.3 - 11.4 mg
വിറ്റാമിൻ A-1357 IU
വിറ്റാമിൻ B - 165-205 mg
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കു ചായ മൻസയുടെ ഉപയോഗം നല്ലതാണ്.
ആഫ്രിക്കൻ രാജ്യങ്ങളിൽ പോഷക ദാരിദ്രം അനുഭവിക്കുന്ന കുട്ടികൾക് വലിയ തോതിൽ ചായ മൻസ അടങ്ങിയ ഭക്ഷണം നൽകാറുണ്ട്.
മോഹൻ ദാസ് കെ ആർ
നാച്ചൂറോ തെറാപ്പിസ്റ്റ്