പൂക്കാത്ത മാവും പൂക്കും വളർച്ച മുരടിച്ച മരങ്ങൾ വേഗത്തിൽ വളരും കായ്ക്കും ഇതുണ്ടെങ്കിൽ

Top Post Ad

 മാമ്പഴം എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളമൂറും. സീസണായാൽ പിന്നെ നാട്ടിൻപുറങ്ങളിലെ മാവിൻ ചുവട്ടിൽ പഴമാങ്ങ പെറുക്കാൻ വരുന്ന കുട്ടികളുടെ ഒരു മേളം തന്നെയായിരിക്കും. അത്രയ്ക്ക് പ്രിയമാണ് മാമ്പഴത്തൊട്. എന്നാൽ ഇന്ന് നിറയെ മാങ്ങകൾ ഉണ്ടാകുമായിരുന്നപല മാവുകളും പൂക്കാറില്ല. ഇങ്ങനെ ഏതു പൂക്കാത്ത മാവും പൂക്കാനും മാങ്ങ ഉണ്ടാകാനുള്ള വിദ്യ. എന്താണെന്ന് നോക്കാം. മാവിൽ നിറയെ മാങ്ങകൾ ഉണ്ടാകാൻ വർഷത്തിൽ രണ്ടു പ്രാവശ്യം എപ്സൺ സോൾട്ട് ഇട്ടുകൊടുക്കണം. മഗ്നീഷ്യം സള്ഫേറ്റിനെയാണ് എപ്സൺ സോൾട്ട് എന്ന് പറയുന്നത്. വളം ലഭ്യമാകുന്ന എല്ലാ കടകളിലും ഇത് ലഭിക്കുന്നതാണ്. ഇങ്ങനെ എപ്സൺ സോൾട്ട് മാവിൻചുവട്ടിൽ ഇട്ടുകഴിഞ്ഞാൽ ഇതിൻ്റെ കടയ്ക്കൽ വെള്ളം കെട്ടി നിർതുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ മാങ്ങയിൽ പുഴു കേട് ഉണ്ടാകാതിരിക്കാൻ വേണ്ടി മാവ് പൂക്കുന്ന സമയത്ത് മാവിൻ ചുവട്ടിൽ നിന്ന് കുറച്ചു മാറ്റി കരിയില കൂട്ടി പുകയ്ക്കണം.


ഇങ്ങനെ ചെയ്യുമ്പോൾ കീട ശല്യം ഉണ്ടാകില്ല. അപ്പോൾ മാങ്ങയിൽ പുഴു കേടും ഇല്ലാതാവും. മാത്രമല്ല കായിച്ച കെണി കെട്ടിയാലും കീടശല്യം ഉണ്ടാകില്ല. സാധാരണ മാങ്ങയൊക്കെ ഒന്നു മൂത്തു തുടങ്ങുമ്പോൾ തന്നെ അണ്ണാനും കിളികളും ഒക്കെ കൊത്തി തിന്നുകയാണ് പതിവ്. അങ്ങനെ വരുമ്പോൾ നമുക്ക് ഒരൊറ്റ മാങ്ങ പോലും കിട്ടാതെ വരും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ മാങ്ങ മൂത്തു പരുവമാകുമ്പോൾ അത് പറിച്ചെടുത്ത് പഴുപ്പിക്കാൻ സാധിക്കും. നല്ല മൂത്ത മാങ്ങ നോക്കിവേണം പറിച്ചെടുക്കാൻ. ഇങ്ങനെ പറിച്ചെടുത്ത മാങ്ങ ചെറുതായി ഒന്ന് വെയില് കൊള്ളിക്കണം. ഇനി വൈക്കോലിൽപൊതിഞ്ഞു വെക്കാവുന്നതാണ്. ഇനി വൈക്കോൽ ഇല്ലായെങ്കിൽ ന്യൂസ് പേപ്പറിൽ പൊതിഞ്ഞു വെക്കാവുന്നതാണ്.

Read Also : മാവിന്റെ ആരോഗ്യം വീണ്ടെടുക്കാം

ഒരു നാല് ദിവസം കഴിയുമ്പോൾ ഇത് നല്ല പഴുത്ത് പാകമാകും.  ഇങ്ങനെ നമുക്ക് മാങ്ങ പഴുപ്പിച്ചു എടുക്കാവുന്നതാണ്. മാവ് മാത്രമല്ല ഒരുവിധം മരങ്ങൾ എല്ലാം തന്നെ ഈ രീതിയിൽ നമുക്ക് വളർത്താൻ സാധിക്കും വീട്ടിൽ ഒരുപാട് മരങ്ങൾ ഇതുപോലെ കായ്ക്കാത്തത് ഉണ്ടെങ്കിൽ ഇങ്ങനെയൊരു കാര്യം അവയ്ക്ക് ചെയ്തുകൊടുത്താൽ വളരെ പെട്ടന്ന് തന്നെ വളരാൻ ഇത് സഹായിക്കും. ഒരു വീട്ടമ്മയുടെ അറിവാണ് ഇവിടെ നിങ്ങൾക്ക് മുൻപിൽ എത്തിക്കുന്നത് അവർക്ക് നല്ല രീതിയിൽ ഫലം ലഭിക്കുകയും അത് കൂടുതൽ ആളുകൾ ചെയ്തുനോക്കുകയും ചെയ്തിട്ടുണ്ട്.

Below Post Ad

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads Section