ടെറസ്സ് കൃഷിയിൽ ടെറസ്സിന്റെ സുരക്ഷ ഒരു പ്രധാന വിഷയം തന്നെയാണ്. പലരും ഭയത്തോടെ കാണുന്നത് ഇത്രയും ഭാരം ടെറസ്സിന് താങ്ങാൻ പറ്റുമോ എന്നുള്ളതാണ്.
(എനിക്ക് 50 ഓളം മാവുകൾ ടെറസ്സിൽ തന്നെയാണ്) നമ്മൾ ഇപ്പോൾ വീടുകൾ വയ്ക്കുന്നത് രണ്ട് നിലയോ മൂന്ന് നിലയോ ഒക്കെ പണിയാൻ പറ്റുന്ന ഉറപ്പോടുകൂടി തന്നെയാണ് അങ്ങനെ രണ്ടാമത്തെ നിലയിൽ മറ്റൊരു കുടുംബം ആണ് താമസിക്കുന്നെങ്കിൽ അതിലേക്ക് വേണ്ട ഫർണിച്ചറുകൾ ഒക്കെ താങ്ങുമെങ്കിൽഇവിടെ എന്താണ് പ്രശ്നം.
എന്നിരുന്നാലും ഞാൻ ഇതിന് ചില മുൻകരുതലുകൾ എടുത്തിട്ടുണ്ട്. ഒന്നാമതായി കഴിയുന്നതും ഭാരം കുറയ്ക്കുക എന്നതാണ്, രണ്ട് മാവുകൾ ഒഴിച്ചാൽ ബാക്കി എല്ലാത്തിലും മണ്ണ് 20 കിലോയിൽ താഴയെ വരുന്നുള്ളു, ചെറിയ തൈകൾക്ക് 10 കിലോയിൽ താഴെയെ വരുന്നുള്ളു, ഭാരം കുറയ്ക്കാൻ ചകിരിചോറ് കൂടുതലായി ചേർക്കും.
രണ്ട് ഇഷ്ടികക്ക് മുകളിൽ ഓട് വച്ചാണ് ഗ്രോബാഗ് വച്ചിരുന്നത്. അത് ഒഴിവാക്കി, ഫോട്ടോയിൽ കാണുന്നത് പോലെ, 3 വണ്ണം കൂടിയ PVC പൈപ്പുകൾ ചേർത്ത് വച്ച് അതിനു മുകളിലാണ് വച്ചിരിക്കുന്നത്, കൂടാതെ കഴിയുന്നതും സൈഡ് ചേർത്തും ബാക്കിയുള്ളത് ഇട ഭിത്തികളുടെ സ്ഥാനം നോക്കി അതിന്റെ മുകളിൽ വയ്ക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.
അടുത്ത പ്രശ്നം. നനക്കുന്ന വെള്ളം സ്ഥിരമായി വീണ് ടെറസ്സിന് ചോർച്ച, വിള്ളലുകൾ സംഭവിക്കുല്ലേ എന്നതാണ്, രാസവളങ്ങൾ ഉപയോഗിച്ചാൽ അത് ടെറസ്സിൽ വീണാൽ ദോഷം വരുത്തുന്നതാണ്. ഞാനിപ്പോൾ രാസവളങ്ങൾ ഉപയോഗിക്കിന്നില്ല, അഥവാ ഉപയോഗിച്ചാൽ തന്നെയും ഒരു തുള്ളി പോലും താഴെ വീഴാതിരിക്കാനാണ് ഗ്രോബാഗ് പ്ളാസ്റ്റിക് ഡ്രമ്മിൽ വച്ചിരിക്കുന്നത്. ഡ്രമ്മിൽ ഒരു ഓട്ട മാത്രം ഇടുകയും അതിന്റെ താഴെ ഒരു കപ്പ് വച്ച് വീഴുന്ന വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.
ഇങ്ങനെ ഒക്കെ ശ്രദ്ധിച്ചാൽ വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലന്നാണ് ഞാൻ വിശ്വസിക്കുന്നത്.
തയ്യാറാക്കിയത്:
VARKEYCHAN PK (Ernakulam Kolenchery) 9497875425
വർക്കിച്ഛന്റെ ടെറസ് മാവിൻ തോട്ടം കാണാം..