കര്‍ഷകന്‍റെ ഉറ്റ മിത്രങ്ങളായ തേനീച്ചകളെ കുറിച്ച് അല്‍പ്പം ചര്‍ച്ചിക്കാം..
തേനീച്ചകള്‍ എന്ത് തരുന്നു എന്ന് ചോദിച്ചാല്‍ നാമൊക്കെ മറിച്ചൊന്നു ചിന്തിക്കാതെ പറയും. 'തേന്‍'. എന്നാല്‍ തേനിനേക്കാള്‍ മൂല്യവത്തായ പലതും തേനീച്ച തരുന്നുണ്ടെന്നു ആരെങ്കിലും പറഞ്ഞാല്‍ പറയും 'ഉണ്ട്, റോയല്‍ ജെല്ലി, പൂമ്പൊടി'..
എന്നാല്‍ അതിനേക്കാള്‍ മൂല്യവത്തായ ഒരു കാര്യം തേനീച്ച ചെയ്യുന്നുണ്ട്. അതൊരു സേവനമാണ്. ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും ജീവന്‍ തന്നെ നിലനിര്‍ത്താന്‍ പരോക്ഷമായി ചെയ്യുന്ന സേവനം. അതാണ് Pollination അഥവാ പരാഗണം. ലോകത്ത് ഏറ്റവും കൂടുതല്‍ പരാഗണം നടത്തുന്ന ജീവികള്‍ തെനീച്ഛകളാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
അതുകൊണ്ടാണ് 'ലോകത്ത് നിന്ന് തേനീച്ചകള്‍ അപ്രത്യക്ഷമായാല്‍ മനുഷ്യന് ഭൂമുകത്ത് നാല് വര്‍ഷത്തിലധികം ജീവിക്കാനാകില്ല'.. എന്ന് വിഖ്യാദ ശാസ്ത്രജ്ഞന്‍ 'ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍' പറഞ്ഞത്.
"തേനീച്ചകള്‍ ഇല്ലെങ്കില്‍ പരാഗണം നടക്കില്ല.
പരാഗണം നടന്നില്ലെങ്കില്‍ സസ്യജാലങ്ങള്‍ വളരില്ല.
സസ്യങ്ങള്‍ ഇല്ലെങ്കില്‍ ജീവജാലങ്ങള്‍ക്ക് നിലനില്പില്ല.
സസ്യങ്ങളും ജീവികളും ഇല്ലെങ്കില്‍.. മനുഷ്യനും ജീവിക്കാനാകില്ല".
150 മില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നേ തേനീച്ചകളുടെ സാന്നിദ്ധ്യം ഭൂമുകത്ത് ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അത്രയും പഴക്കമുള്ള ഫോസിലുകളാണ് ഇത് വരെ കണ്ടെത്തിയിട്ടുള്ളത്. ഒരു പക്ഷേ അതിനും എത്രയോ മുന്പ് തന്നെ തേനീച്ചകള്‍ ഉണ്ടായിരുന്നിരിക്കും.
മനുഷ്യന് എന്നും അത്ഭുതങ്ങള്‍ നിറഞ്ഞ അറിവുകളാണ് തേനീച്ചകള്‍ നല്‍കുന്നത്. പ്രാചീന കാലം മുതല്‍ക്കു തന്നെ മനുഷ്യര്‍ തേന്‍ ഭക്ഷണവും ഔഷധവുമായി ഉപയോഗിക്കുന്നു. എന്നും പഠന വിധേയമാക്കുന്ന ഒരു ജീവി കൂടിയാണ് തേനീച്ച. വേദ ഗ്രന്ഥങ്ങളില്‍ വരെ തേനീച്ചകള്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ തേനീച്ചയുടെ പേരില്‍ ഒരദ്ധ്യായം തന്നെയുണ്ട്.
സാധ്മായ കര്‍ഷകര്‍ എല്ലാം തന്നെ തേനീച്ച വളര്‍ത്താന്‍ കൂടി ശ്രമിക്കുക. അത് തേനിനു വേണ്ടി മാത്രമല്ല നിങ്ങളുടെ കാര്‍ഷിക വിളകളില്‍ ഉദ്പ്പാദനം കൂട്ടാന്‍ അതുപകരിക്കും. കേരളത്തില്‍ തേനീച്ച വളര്‍ത്തുന്ന ഇടങ്ങളില്‍ തെങ്ങുകളില്‍ 30% മുതല്‍ 60% വരെ ഉദ്പ്പാദനം കൂടുന്നതായി കണ്ടെത്തിയ ഒരു റിപ്പോര്‍ട്ട് കണ്ടിട്ടുണ്ട്. അത് പോലെ പച്ചക്കറിയിനങ്ങളില്‍ കൂടിയ ഉദ്പ്പാദനത്തിന് തേനീച്ചകള്‍ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഞാനും തേനീച്ച വളര്‍ത്തല്‍ തുടങ്ങി. എന്ന് മാത്രമല്ല ഞാന്‍ പഠിക്കുന്നത് മറ്റുള്ളവര്‍ക്ക് പഠിപ്പിക്കാനുള്ള ഒരു എളിയ ശ്രമം കൂടി നടത്തുന്നു. അത് സ്ഥിരമായി ഞാനെന്റെ വ്ലോഗില്‍ അപ്ഡിറ്റ് ചെയ്യുന്നുണ്ട്.
തയ്യാറാക്കിയത്
Moidukas Vlog