'ഒന്നാം ഭാഗം വായിക്കൂന്നതിന്...'
VARKEYCHAN ന്റെ ടെറസിൽ നിന്നുംഗ്രോബാഗിലെ മാവ് കൃഷി രണ്ടാം ഭാഗം
ഞാൻ പറഞ്ഞു നിർത്തിയത് മൂന്ന് വർഷത്തെ പരിചരണം ആണ് നട്ടപ്പോൾ ചേർത്ത വളം കൂടാതെ, രണ്ടാം വർഷവും മൂന്നാം വർഷവും നല്ല മഴയുള്ളപ്പോൾ ജൂണിൽ മേൽപ്പറഞ്ഞ വളങ്ങൾ ഒന്നോ, രണ്ടോ കൈപ്പിടി വച്ച് രണ്ട് പ്രാവശ്യം കൊടുക്കാം. സ്ലറികൾ നേർപ്പിച്ച് ഇടയ്ക്ക് ഒക്കെ കൊടുക്കാം.
ഇനി പൂക്കാനും കായ്ക്കാനും വേണ്ട പരിചരണം
കൂടുതൽ വളവും ജലസേചനവും കൊടുത്ത് കായ്പ്പിക്കുകയല്ലാ മറിച്ച് ഇവ രണ്ടും പരിമിതമായ തോതിൽ കൊടുത്ത് മുരടിപ്പിച്ച് നിർത്തണം. സെപ്റ്റംബർ മുതൽ വെള്ളം വളരെ കുറക്കണം. എല്ലാ ദിവസവും നന ആവശ്യമില്ല.
ഉണങ്ങാതിരിക്കാൻ വേണ്ടി രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരു ലിറ്റർ വെള്ളം ഒഴിച്ച് നനച്ചാൽ മതി. മാക്സിമം വെയിലും ചൂടും കിട്ടുന്നിടത്ത് വെക്കണം. കൂടുതൽ സമയവും മണ്ണ് ഡ്രൈ ആയിരിക്കണം. എന്നാൽ ഉണങ്ങാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
ഈ സമയം മാവിന് ചില മാറ്റങ്ങൾ കാണാം
കായ്ക വളർച്ച കുറഞ്ഞു മാവിന്റെ കട ഭാഗം വണ്ണം കൂടി മുകളിലേക്ക് വരും തോറും വണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നു. കട ഭാഗത്തെ പട്ട അല്ലെങ്കിൽ തൊലി വിണ്ട്കീറി വലിയ മുത്തശ്ശി മാവുകളുടെ രുപം പോലെ വരുന്നു. അതിനർത്ഥം, മാവ് മൂന്നോ നാലോ വർഷം കൊണ്ട് തന്നെ പ്രായപൂർത്തിയായി കായ്ക്കാൻ സമയമായി ഇത് നമ്മൾ ഇങ്ങനെ ആക്കി എടുത്തതാണ് എന്ന് കൃത്യമായി പറയാം. നമ്മൾ രാസവളങ്ങളും മറ്റു വളങ്ങളും ഒക്കെ കൂടെ കൂടെ കൊടുത്ത് നല്ല ജലസേചനം ഒക്കെ ചെയ്താൽ മാവ് അങ്ങ് വളർന്ന് പോകും. വേരുകൾ വളർന്ന് ഗ്രോബാഗ് പൊട്ടിച്ച് പുറത്ത് ചാടും.
പക്ഷേ കായ്ക്കണമെന്ന് നിർബ്ബന്ധമില്ല. ഗ്രോബാഗിൽ വളർച്ചക്ക് കുറച്ചു പരിമിതികൾ ഉണ്ട്. ഉയരം നമ്മൾ തീരുമാനിക്കണം ഒരു 7 അടി വരെ ഒക്കെ ആകാം . കാറ്റും പിടിച്ചു മറിയാതിരിക്കാൻ വേണ്ടത് ചെയ്യണം. കൂടുതൽ മാങ്ങകൾ കിട്ടുകയും ചെയ്യും, പക്ഷേ, സംരക്ഷണം നൽകാൻ കൂടുതൽ ബുദ്ധിമുട്ടാണ്. അത് കൊണ്ട് ഒരു 4 അടിയിലൊക്കെ ഒതുക്കി നിർത്തുന്നതാകും നല്ലത് എല്ലാ വർഷവു സീസൺ കഴിഞ്ഞ് ഒരു മാസത്തെ റെസ്റ്റ് കൊടുത്ത് പ്രൂൺ ചെയ്തു നമുക്ക് ഇഷ്ടപ്പട്ട ഉയരത്തിൽ / രൂപത്തിൽ നിലനിർത്താൻ കഴിയും. പ്രൂണിംങ്ങ് എല്ലാ വർഷവും നിർബ്ബന്ധമാണ് ബാക്കി അടുത്ത പോസ്റ്റിൽ...
🥭🌳ഡ്രമ്മിൽ മാവ് വളർത്താം 🥭🌳 (Facebook group)
തയ്യാറാക്കിയത്:
VARKEYCHAN PK (Ernakulam Kolenchery) 9497875425