ഗ്രോബാഗിലും ഡ്രമ്മിലും മാവുകൾ നട്ടുവളർത്തുന്ന എന്റെ രീതികൾ വിശദീകരിക്കാം. VARKEYCHAN PK (Ernakulam Kolenchery) 9497875425
1. മാവുകൾ
ഗ്രാഫ്റ്റ് തൈകൾ ആയിരിക്കണം. നമ്മുക്ക് ഇഷ്ടപ്പെട്ട ഏതിനവും വളർത്തി കായ്പ്പിക്കാം, മണ്ണൂത്തി അഗ്രി കൾച്ചറൽ യുണിവേഴ്സിറ്റിയുടെ തൈകളാണ് ഞാൻ അധികവും വാങ്ങിയത്. 100,150 , 200 രൂപ നിരക്കിൽ നാലഞ്ച് വർഷം മുൻപ് അവിടെ നിന്നും തൈകൾ കിട്ടിയിരുന്നു. നീലം, കലപ്പാടി, മല്ലിക, ബങ്കനപ്പള്ളി, തോട്ടാപ്പൂരി, കോട്ടെപ്പറമ്പൻ, പ്രിയൂർ, അൽഫോൻസോ, മൽഗോവ H B, ഇനങ്ങളായ 151, 45, 87 എന്നീ ഇനങ്ങളും അവിടെ നിന്നും കിട്ടിയിരുന്നു.
"വിശ്സിനീയമായ നേഴ്സറികകളിൽ നിന്നും തൈകൾ വാങ്ങാം."
2. മണ്ണൊരുക്കൽ
മണ്ണിന്റെ കൂടെ, ചകിരിചോറ്, അല്ലെങ്കിൽ മണൽ മൂന്നിൽ ഒരു ഭാഗം നിർബ്ബന്ധമായും ചേർക്കണം. കൂടെ എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കംമ്പോസ്റ്റ്, കരിയിലകൾ, കുറച്ചു കുമ്മായം, ചാരം ഒക്കെ ലഭൃതയനുസരിച്ച് ചേർക്കാം എല്ലാം വേണമെന്നില്ല.
3. ഗ്രോബാഗ് /പ്ളാസ്റ്റിക് ഡ്രം
* നമുക്ക് തൈകൾ കിട്ടുന്നതിനേക്കാൾ അൽപ്പം കൂടി വലുതിൽ നടുക. 'ആദ്യമെ '
* വലുതിൽ നടരുത് ഘട്ടം ഘട്ടമായി വലുതിലേക്ക് മാറ്റാം 24×24×30, 28×28× 40 അത്തരം ഗ്രോബാഗിലേക്ക് 3 മത്തെ വർഷം മാറ്റിയാൽ മതിയാകും 50 ലിറ്റർ ഡ്രം വാങ്ങി രണ്ടാക്കിയാൽ രണ്ട് മാവുകൾ നടാം. 200 ലിറ്റർ ഡ്രം രണ്ടാക്കിയാൽ ധാരാളം മതിയാകും. പക്ഷേ ടെറസ്സിൽ അത്രയും മണ്ണ് നിറക്കുന്നത് ഉചിതമല്ല.
നട്ട് കഴിഞ്ഞാൽ പിന്നെ ആ വർഷം വല്ലപ്പോഴും ചാണകസ്ലറിയോ, ബയോഗ്യാസ് സ്ലറിയോ. അല്ലാതെ, വേറേ വളങ്ങൾ ഞാൻ കൊടുക്കാറില്ല.
രാസ വളങ്ങൾ തുടക്കത്തിൽ ചെയ്തിരുന്നു. മൂന്ന് വർഷമായി അത് നിർത്തി കാരണം അടുത്ത പോസ്റ്റിൽ വിശദീകരിക്കാം.
തൈകൾ കൈവിരൽ വണ്ണമായാൽ ഒരടി ഉയരം വച്ച് മുറിച്ചു മാറ്റണം. അതിൽ നിന്നും ഉണ്ടാകുന്ന രണ്ട് പൊടിപ്പുകർ നിർത്തി ബാക്കി ശിഖരങ്ങൾ മുറിച്ചു മാറ്റണം, V ആകൃതിയിൽ ആ രണ്ട് ശിഖരങ്ങൾ വളർത്തണം, വീണ്ടും മുക്കാൽ അടി വളരുമ്പോൾ വീണ്ടും കട്ട് ചെയ്ത് അതുലുണ്ടാകുന്ന രണ്ടോ മൂന്നോ ശിഖരങ്ങൾ അനുവദിക്കുക. അങ്ങനെ ഒരു മൂന്ന് വർഷത്തെ വളർച്ച കൊണ്ട് രണ്ടോ മൂന്നോ അടി ഉയരത്തിൽ ഒരു കുട ആകൃതി യിൽ കൃമീകരിക്കണം. അപ്പോൾ എല്ലാ ശിഖരങ്ങളിലും ഒരു പോലെ സൂര്യ പ്രകാശം കിട്ടും. ഒരു വലിയ മാവിന്റെ മിനിയേച്ചർ രൂപം നാച്ചുറൽ ആയി തന്നെ കൈവരിക്കും.
അടുത്ത ഘട്ടം കായ്പ്പിക്കുക എന്നതാണ്, നമ്മൾ പറഞ്ഞാൽ മാവ് അനുസരിക്കും അത് അടുത്ത പോസ്റ്റിൽ....
ഗ്രോബാഗിലെ മാവ് കൃഷി രണ്ടാം ഭാഗം...
തയ്യാറാക്കിയത്:
VARKEYCHAN PK (Ernakulam Kolenchery) 9497875425
🥭🌳ഡ്രമ്മിൽ മാവ് വളർത്താം 🥭🌳 (Facebook group)
എന്റെ ടെറസ്സിലെ മാവും തോട്ടം