ആയുര്‍വേദ ശാസ്ത്ര പ്രകാരം വെള്ളരി ഏറെ ഔഷധ ഗുണമുള്ളതും ശരീര ക്ഷീണം മാറ്റുന്നതുമായ പച്ചക്കറികളില്‍ ഒന്ന് ആണ്.. പൊട്ടാസ്യം ,സള്ഫീര്‍ , ക്ലോറിന്‍, ഫോസ്ഫറസ് , കാത്സ്യം, സോഡിയം എന്നിവ വെള്ളരിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ചെറിയ രീതിയില്‍ വിറ്റാമിന്‍ സി.യും വിറ്റാമിന്‍ ബി.1, വിറ്റാമിന്‍ ബി.2.നിയാസിന്‍, പ്രോട്ടീന്‍ , ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.
- വെളുത്ത വെള്ളരി പ്രമേഹം, മെലിച്ചില്‍, കഫം, പിത്തം എന്നിവയെ കുറയ്ക്കും. പക്ഷെ പഴുത്ത വെള്ളരി പിത്തത്തെ വര്ദ്ധി പ്പിക്കും..
- വെള്ളരി ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഗ്ലാസ് എടുത്തു അതില്‍ 10 ml ചെറുനാരങ്ങാ നീര് ചേര്ത്ത് ദിവസേന രാവിലെ കഴിച്ചാല്‍ മൂത്ര തടസം മാറികിട്ടും ..
- ചര്മ്മ സൗന്ദര്യവും മുഖ സൗന്ദര്യവും ലഭിയ്ക്കാന്‍ വെള്ളരി അരച്ചത് പുരട്ടുക..ഒരു മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം കഴുകി കളയാം..
- ശരീരം തണുപ്പിയ്ക്കാന്‍ വെള്ളരി കഴിക്കുന്നത് നല്ലതാണ്..
- അധികം മൂക്കാത്ത വെള്ളരി പച്ചയ്ക്ക് കഴിക്കുന്നത് ശരീരത്തിന് വളരെയേറെ ഗുണം ചെയ്യും.പ്രത്യേകിച്ചും പ്രമേഹ രോഗികള്ക്ക് ഉണ്ടാകുന്ന പരവേശം ശമിപ്പിക്കാന്‍ ഇത് വളരെയേറെ സഹായിക്കും..
- വയറിളക്കം, ചര്ദ്ദി എന്നിവ മൂലം നിര്ജ ലീകരണം ഉണ്ടായാല്‍ വെള്ളരിയുടെ ഇലയും തണ്ടും പിഴിഞ്ഞ എടുത്ത നീരും സമം നാടന്‍ കരിക്കിന്‍ വെള്ളവും ചേര്ത്ത് 60 ml വീതം പലവട്ടം കഴിക്കുക..
- വെള്ളരി ചേര്ത്ത് നെയ്യ (സുഖപ്രസൂതി ഘൃതം ) കഴിക്കുന്നത് സുഖപ്രസവത്തിന് സഹായിക്കും..
- വെള്ളരിക്കുരു പാലില്‍ അരച്ചതു നാഭിയില്‍ പുരട്ടിയാല്‍ മൂത്ര തടസ്സം മാറും..
- മൂത്ര ചൂടിനു വെള്ളരിക്ക അരച്ചു പച്ച വെള്ളത്തില്‍ കലക്കി ശര്ക്കസരയും ചേര്ത്ത് കഴിച്ചാല്‍ നല്ല ആശ്വാസം കിട്ടും..
- വെള്ളരിക്ക ചെറു കഷണങ്ങള്‍ ആക്കി മുറിച്ചു ഉപ്പും ശുദ്ധമായ കുരുമുളക് പൊടിയും വിതറി വേനല്ക്കാ ലങ്ങളില്‍ ഉപയോഗിച്ചാല്‍ ദാഹം മാറുന്നതിനൊപ്പം മൂത്ര ദോഷവും മാറും..
- വെള്ളരി ഇലയും ജീരകവും കൂടി വറുത്തു പൊടിയാക്കി തേനില്‍ ചേര്ത്ത് കഴിക്കുന്നത് തൊണ്ട രോഗങ്ങള്ക്ക്ല ആശ്വാസം കിട്ടാന്‍ നല്ലതാണ്..
- വെള്ളരി ഇലയുടെ തളിരിലയും ശുദ്ധമായ തേനും ചേര്ത്ത് പിഴിഞ്ഞ് കണ്ണില്‍ ഇറ്റിക്കുക..കണ്ണിലെ ചുവപ്പ് നിറം ,പഴുപ്പ് ,വീക്കം ,ചൊറിച്ചില്‍ ,എന്നിവ വളരെ വേഗത്തില്‍ ശമിക്കും..
- മൂത്രാശയത്തിലെ കല്ല് അലിഞ്ഞു പോകാന്‍ വെള്ളരി സ്ഥിരമായി കുറച്ചു ദിവസം കഴിക്കുക..
- പ്രമേഹ രോഗികള്‍ പതിവായി വെള്ളരിക്ക കഴിച്ചാല്‍ മൂത്രത്തിലെ പഞ്ചസാരയുടെ നിരക്ക് കുറയ്ക്കാം..
- മൂത്ര തടസമുള്ളവര്‍ പഴുത്ത വെള്ളരിയുടെ ചാറു നാഭിയില്‍ പുരട്ടിയാല്‍ വേദന ഇല്ലാതെ മൂത്രം പോകും..
- മൂത്രം പോകാതെ വീര്പ്പുല മുട്ടല്‍ ഉണ്ടാകുമ്പോള്‍ വെള്ളരിക്കുരു വറുത്തു പൊടിച്ചു അല്പം പഞ്ചസാര ചേര്ത്ത് കഴിച്ചാല്‍ ഫലം കിട്ടും...
- സന്ധി വേദനകള്ക്ക് ശമനം കിട്ടാന്‍ ഇത് കഴിക്കുന്നത് നല്ലതാണ്..
- കാന്സറിനെതിരെ പൊരുതാന്‍ വെള്ളരി സഹായിക്കുന്നു..
- ബ്ലഡ് പ്രെഷര്‍ നിയന്ത്രിക്കും...
- കൊളസ്ട്രോള്‍ കുറയ്ക്കുന്നതോടൊപ്പം ശരീര ഭാരം നിയന്ത്രിക്കാനും വെള്ളരിക്ക സഹായിക്കുന്നു..
- വെള്ളരിക്ക ഭക്ഷണത്തില്‍ ഉള്പ്പെടുത്തുന്നത് ദഹനം ശരിയാക്കാന്‍ സഹായിക്കുന്നു..
ഈ സന്ദേശം പ്രയോജനപ്പെടുത്തുക...

