കല്ലിയൂരിലെ നെടിഞ്ഞിൽ പാടത്ത് കർപ്പൂരവള്ളി എന്നയിനം വാഴ കൃഷിചെയ്യുന്ന അശോകൻ എന്ന കർഷകനെ കണ്ടു. കല്ലിയൂരിലെ പച്ചക്കറി ഗ്രാമമാണ് നെടിഞ്ഞിൽ. നെടിഞ്ഞിൽ പാടത്തിനരികിലെ റോഡിലൂടെ യാത്രചെയ്യുമ്പോൾ പാടത്ത് കർപ്പൂരവള്ളി വാഴ കുലച്ചു നിൽക്കുന്ന കാഴ്ച്ച കൗതുകം ഉണർത്തുന്നതാണ്. ഇന്ന് ആ കർഷകനെ നേരിൽ കാണുവാൻ കഴിഞ്ഞു. നല്ല രുചിയും , നല്ല വലിപ്പവുമുള്ള കുലകൾ ലഭിക്കുന്നു എന്നതാണ് ഈ വാഴയിനത്തിൻ്റെ പ്രത്യേകത. 25 മുതൽ 50 കിലോ വരെ തൂക്കമുള്ള കർപ്പൂരവള്ളി വാഴക്കുലകൾ വിളവെടുക്കുവാൻ കഴിഞ്ഞു എന്നാണ് കർഷകൻ പറഞ്ഞത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും, തിരുന്നൽവേലി ജില്ലയിലും കർപ്പുരവള്ളി എന്ന വാഴയിനം വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്ന പഞ്ചാരമധുര മുള്ള വാഴയിനമാണിത്.
കല്ലിയൂരിൻ്റെ കൃഷിപ്പെരുമ - SK ഷിനു
October 24, 2025
0




