മുട്ട ബിരിയാണി | Egg Biryani

GREEN VILLAGE 0

ചേരുവകൾ 

മുട്ട : 8 എണ്ണം
ബിരിയാണി അരി : 800 ഗ്രാം 
മുളകുപൊടി : 1 1/2 സ്പൂൺ
മല്ലിപൊടി : 1 സ്പൂൺ 
മഞ്ഞൾപൊടി : 3/4 സ്പൂൺ
ഉപ്പ് : പാകത്തിന്
വെളിച്ചെണ്ണ : 5 സ്പൂൺ
വെള്ളം : 3 കപ്പ്‌
പെരുംജീരകം : 1/2 സ്പൂൺ
ഗ്രാമ്പു : 6 എണ്ണം
പട്ട : ചെറിയ കഷണം
കുരുമുളക് : 1/2 സ്പൂൺ
നാരങ്ങ : 1/2 മുറി
നെയ്യ് : 1 സ്പൂൺ
അണ്ടിപരിപ്പ് : 50 ഗ്രാം
കിസ്മിസ് : 50 ഗ്രാം
സവാള :2 എണ്ണം
ഇഞ്ചി : ചെറിയ കഷണം
വെളുത്തുള്ളി : 4 അല്ലി
തക്കാളി : 1 എണ്ണം
മല്ലിയില : 2 തണ്ട്
ജീരകപ്പൊടി : 1/2 സ്പൂൺ
ഗരംമസാല : 1/2 സ്പൂൺ
തൈര് : 1/2 കപ്പ്
പാൽ : 5 സ്പൂൺ

പാകം ചെയ്യുന്ന വിധം

മുട്ട പുഴുങ്ങി എടുക്കാം. പുഴുങ്ങി എടുത്ത മുട്ടയിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കാം. ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ മുട്ട എണ്ണയിൽ ഇട്ട് വറത്തെടുക്കാം. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാം. തിളച്ച വെള്ളത്തിലേക്ക് പേരുംജീരകം, പട്ട, ഗ്രാമ്പു, കുരുമുളക് എന്നിവ ഇട്ട് കൊടുക്കാം. ശേഷം അരി വെള്ളത്തിലേക്ക് ഇട്ട് പാകത്തിന് ഉപ്പും, വെളിച്ചെണ്ണ, നാരങ്ങ നീര് എന്നിവ ചേർത്ത് ഇളക്കി വേവിച്ച് എടുക്കാം. ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് ചൂടാവുമ്പോൾ അണ്ടിപരിപ്പ് ഇട്ട് കൊടുക്കാം. അണ്ടിപരിപ്പ് മൂത്ത് വരുമ്പോൾ കിസ്മിസ് ചേർത്ത് മൂപ്പിച്ച് എടുക്കാം. ഒരു പാത്രത്തിൽ വെളിച്ചെണ്ണയും നെയ്യും ഒഴിച്ച് സവാള വറത്തെടുക്കാം. വറത്ത് എടുത്ത സവാള പകുതി ചോറിൽ ഇടനായി മാറ്റി വയ്ക്കാം. ബാക്കി ഉള്ള സവാളയിലേക്ക് പട്ടയും ഗ്രാമ്പുവും ഇട്ട് ഒന്നുകൂടി വയറ്റാം. ഇഞ്ചി, വെളുത്തുള്ളി ചതച്ച് ഇതിനോടൊപ്പം ചേർക്കാം. തക്കാളി അരച്ച് എടുത്ത് വറുത്ത സവാളയിലേക്ക് ഒഴിച്ച് നന്നായി ഇളക്കാം. തക്കാളിയുടെ പച്ച മണം മാറിയതിനു ശേഷം മല്ലിയില ചെറുതായി അരിഞ്ഞു ഇട്ട് കൊടുക്കാം. അരപ്പ് ഒന്ന് കുറുകി വരുമ്പോൾ മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ജീരകപ്പൊടി, ഗരം മസാല ഇവയെല്ലാം ചേർത്ത് ഇളക്കാം. പൊടികളുടെ പച്ച മണം മാറുമ്പോൾ തൈര് ചേർത്ത് ഒന്നുകൂടി ഇളക്കാം. ഈ അരപ്പിലേക്ക് ചൂട് വെള്ളം ഒഴിച്ച് ഇളക്കി പറ്റിച്ചു എടുക്കാം. ഇതിലേക്ക് വറത്തു വച്ച മുട്ട ഇട്ട് ഇളക്കിയെടുക്കാം. മുട്ടയുടെ ഗ്രേവി റെഡി ആയി വരുമ്പോൾ ചോറ് ഇടാം. ഇതിലേക്ക് മഞ്ഞൾപൊടി ചേർത്ത പാല് ഒഴിച്ച് കൊടുക്കാം. ഇനി വറത്ത് മാറ്റി വച്ച സവാള ചോറിന് മുകളിലായി ഇട്ട് കൊടുക്കാം. കൂടെ വറത്ത് വച്ചിരിക്കുന്ന അണ്ടിപരിപ്പ്, കിസ്മിസ്,ചെറുതായി അരിഞ്ഞ മല്ലിയില ഇവയും ഇട്ട് അടച്ച് വച്ചതിനു ശേഷം ബിരിയാണി ഇളക്കി എടുക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad