ചേരുവകൾ
സേമിയ : 500
പാൽ : 1ലിറ്റർ
അണ്ടിപരുപ്പ് : 50 gm
ഇന്തപഴം : 50 gm
പിസ്ത : 50 gm
വെള്ളം : ¾ കപ്പ്
പഞ്ചസാര : മധുരം അനുസരിച്ച്
ഉണക്കമുന്തിരി : 100 gm
എലക്കപ്പൊടി : 1 സ്പൂൺ
റോസ് വാട്ടർ : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
അണ്ടിപ്പരിപ്പ്,പിസ്ത,ഈന്തപ്പഴം ഒന്ന് നെയ്യിൽ വറുത്തെടുക്കാം.ഒരു പാത്രം വെച്ച് 1 ലിറ്റർ പാലും ¾ കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് മധുരമനുസരിച്ച് പഞ്ചസാര ചേർത്തു കൊടുക്കാം.വറുത്തുവെച്ച അണ്ടിപ്പരിപ്പ്,പിസ്,ഈന്തപ്പഴം ചേർത്ത് നന്നായി ഇളക്കി വറുത്ത സേമിയ ചേർത്തു കൊടുക്കാം.1 സ്പൂൺ ഏലക്ക പൊടിച്ചതും ചേർത്തു കൊടുക്കാം.പായസം പാകമായകിൽ കുറച്ച് റോസ് വാട്ടർ ഒഴിച്ച് വാങ്ങിവെക്കാം