ചേരുവകൾ
സിലോപ്പിയ മീൻ : 4 എണ്ണം
മുളകുപൊടി : 2 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി : ½ടീസ്പൂൺ
ഉപ്പ് : ½സ്പൂൺ
വെള്ളം : ആവശ്യത്തിന്
വെളിച്ചെണ്ണ : ആവശ്യത്തിന്
കടുക് ; ½ടീസ്പൂൺ
സവാള : ½ kg
തക്കാളി : 3 എണ്ണം
കറിവേപ്പില : 3 തണ്ട്
ഇഞ്ചി വെളുത്തുള്ളി : 1ടേബിൾ സ്പൂൺ
ഉപ്പ് : ½ടീസ്പൂൺ
ഗരംമസാല : 1ടീസ്പൂൺ
വാഴയില
പാകം ചെയ്യുന്ന വിധം
സെലോപ്പിയ മീൻ ആണ് നമ്മൾ ഇതിനായി എടുക്കുന്നത്.ഒരു പാത്രത്തിലേക്ക് മീൻ ഇട്ടുകൊടുത്ത് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടിയും അര സ്പൂൺ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പെരട്ടി 15 മിനിറ്റ് വെക്കാം.15 മിനിറ്റ് കഴിഞ്ഞ് ഒരു ഫ്രൈ പാനിൽ എണ്ണയൊഴിച്ച് മീൻ പൊരിച്ചെടുക്കാം.മീൻ പൊരിച്ച എണ്ണയിലേക്ക് കടുക് പൊട്ടിച്ചതിലേക്ക് ½kg സവാള ചെറുതായി അരിഞ്ഞതും മൂന്ന് തക്കാളിയും അരിഞ്ഞതും ചേർത്ത് ഇളക്കണം.ചതച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കൊടുത്ത് ഇളക്കണം.മൂന്ന് തണ്ട് കറിവേപ്പിലയും ഉപ്പും ചേർത്ത് കൊടുക്കാം.കാൽ സ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടേബിൾ സ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി എടുക്കാം.ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് ഗ്രേവി തിളപ്പിച്ച് എടുക്കണം.ഒരു വാഴയില വാട്ടി എടുക്കണം അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മസാലയും വെച്ച് കൊടുത്ത് അതിന്റെമുകളിൽ മീൻ പൊരിച്ചതും വെച്ച് മസാല കൊണ്ട് പൊതിഞ്ഞ് വാഴയിലയിൽ വച്ച് കെട്ടി മീൻ അഞ്ചു മിനിറ്റ് പൊളിച്ചെടുക്കാം.