പ്രസ്തുത മത്സരത്തിന്റെ വിശദമായ നിയമാവലിയാണ് താഴെ നൽകുന്നത്.
നിയമാവലി
‣ കൃഷിയെ കുറിച്ചുള്ള എല്ലാവരുടെയും അറിവ് വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
‣ Greenvillageideas.com എന്ന സൈറ്റിൽ ആയിരിക്കും ഈ മത്സരം നടക്കുക.
‣ പങ്കെടുക്കുന്നവർ നിർബന്ധമായും ഗ്രീൻ വില്ലേജ് ചാനലിലും ഏതെങ്കിലും ഗ്രൂപുകളിലും അംഗമായിരിക്കണം.
‣ 2024 ജൂൺ 23ന് രാവിലെ 6 ന് താഴെ കാണുന്ന ലിങ്കിൽ മത്സരത്തിനുള്ള ഫോം ഓപ്പൺ ആവും, വൈകുന്നേരം 9 വരെ പങ്കെടുക്കാം. അതിന് മുമ്പ് ഫോം ഓപ്പൺ ആകുന്നതല്ല.
‣ താഴെ ലിങ്കിൽ കാണുന്ന ലേഖനങ്ങളിൽ നിന്നുമായിരിക്കും മത്സരത്തിന് ചോദ്യങ്ങൾ ഉണ്ടാവുക.
‣ ഓരോ ചോദ്യങ്ങൾക്കും 30 സെകൻറ് വീതം 15 മിനിറ്റ് ആണ് ആകെ സമയം ഉണ്ടാവുക.
‣ ഒരിക്കൽ മാത്രമായിരിക്കും സബ്മിറ്റ് ചെയ്യാൻ സാധിക്കുക. ആദ്യശ്രമത്തിൽ തന്നെ മുഴുവനാക്കുക
‣ ആകെ മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ പരിഗണിക്കുക, മത്സരത്തിൽ ഒന്നിൽ കൂടുതൽ പേർക്ക് ഒരേ മാർക്ക് വന്നാൽ Number Picker Wheel ഉപയോഗിച്ച് വിജയിയെ തിരഞ്ഞടുക്കുന്നതായിരിക്കും
‣ മത്സരവുമായി ബന്ധപ്പെട്ട സംഘാടകരുടെ തീരുമാനമാനം അന്തിമമായിരിക്കും.