പേരയ്ക്ക നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പഴമാണ്. അത് പോലെ തന്നെ പേരയുടെ ഇലയ്ക്കും ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനം
ദഹന എൻസൈമുകളുടെ ഉത്പാദനം ഉത്തേജിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ ദഹനം പ്രോത്സാഹിപ്പിക്കാൻ പേരയ്ക്ക ഇലകൾ സഹായിക്കും. മലബന്ധം കുറയ്ക്കാനും മറ്റ് ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാനും പേരയുടെ ഇലകൾ വളരെയധികം ഗുണകരമാണ്.
പ്രമേഹം
പ്രമേഹം നിയന്ത്രിക്കാനും പേരയ്ക്കയുടെ ഇലകൾ നിങ്ങളെ സഹായിക്കും. ഇത് ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണം നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. പ്രമേഹ രോഗികൾ ദിവസവും 2 നേരം പേരയിലയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.
ശരീരഭാരം
പേര ഇലകൾ കാർബോഹൈഡ്രേറ്റുകളെ പഞ്ചസാരയായി പരിവർത്തനം ചെയ്യുന്നത് തടയുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം ഗുണകരമാണ്. ഇതിനായി പേരയില ഇട്ട് നന്നായി തിളപ്പിച്ച വെള്ളം വെറുംവയറ്റിൽ സ്ഥിരമായി കുടിച്ചാൽ മതി.
രോഗപ്രതിരോധ ശേഷി
പേരയിലയിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ സിയും ആൻ്റിഓക്‌സിഡന്റുകളും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഗുണകരമാണ്. ഇത് അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും.
വീക്കം കുറയ്ക്കും
ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സന്ധിവാതം മൂലമുള്ള അസ്വസ്ഥതകൾ കുറയ്ക്കാനും പേരയില സഹായിക്കും. പേരയിലയിൽ അടങ്ങിയിരിക്കുന്ന ആൻറി- ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിന് നിങ്ങളെ സഹായിക്കുന്നത്.
ഹൃദയാരോഗ്യം
പേരയിലകൾ കഴിക്കുന്നത് മോശം കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ആരോഗ്യം സംരക്ഷിക്കാനും ഗുണകരമാണ്.
ക്യാൻസർ
ക്യാൻസർ പ്രതിരോധിക്കാനും പേരയില കഴിക്കുന്നത് ഫലപ്രദമാണ്. പേരയിലയിലെ ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുകയും ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുകയുമാണ് ചെയ്യുന്നത്.
ചർമ്മാരോഗ്യം
ചർമ്മാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക ഇലകൾ ഗുണകരമാണ്. പേരയ്ക്ക ഇലകൾക്ക് മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, ചർമ്മ അണുബാധകൾ എന്നിവ മാറ്റാൻ ഗുണകരമാണ്. ഇതിൻ്റെ ആൻ്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.
മുടി കൊഴിച്ചിൽ
പേരയിലയിലെ പോഷകങ്ങൾക്ക് മുടി കൊഴിച്ചിൽ തടയാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും കഴിയും. ഇതിനായി പേരയ്ക്ക ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുടി കഴുകിയാൽ മതി. ഇത് ആഴ്ചയിൽ 2 തവണ വീതം ഉപയോഗിക്കാം.