1. ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്
പ്രമേഹവും ഉറക്കവും തമ്മിൽ ബന്ധമുണ്ട്. ഉറക്കം കുറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിനുള്ള കാരണമാകും. രാത്രിയിലെ ഉറക്കക്കുറവ് പോലും ഇൻസുലിൻ വർധിപ്പിക്കും, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
2. സമ്മർദം നിയന്ത്രിക്കുക
സമ്മർദത്തിലാണെങ്കിൽ ശരീരം ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിച്ചേക്കാം. കൂടാതെ, അധിക സമ്മർദത്തിലാണെങ്കിൽ, സാധാരണ പ്രമേഹ നിയന്ത്രണ ദിനചര്യകൾ പിന്തുടരുന്നത് ബുദ്ധിമുട്ടായിരിക്കും
3. ഭക്ഷണത്തിൽ ലയിക്കുന്ന നാരുകൾ ഉൾപ്പെടുത്തുക
ഭക്ഷണത്തിൽ നാരുകളുടെ അളവ് വർധിപ്പിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.