വിനോദസഞ്ചാരികളുടെ വരവിന്റെ എണ്ണത്തിൽ വൻ കുതിപ്പുമായി ജമ്മു- കശ്മീര്‍. മഞ്ഞുകാണാൻ ഈ 12.5 ലക്ഷം സഞ്ചാരികള്‍ ആണ് ജമ്മു- കശ്മീരിൽ എത്തിയത്. ഇത് റെക്കോഡിലേക്കുള്ള കുതിപ്പാണെന്നും വിനോദസഞ്ചാരവകുപ്പ് അറിയിച്ചു.
ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതല്‍ സഞ്ചാരികൾ എത്തിയത്. വര്‍ഷം 8000 കോടി രൂപയാണ് ടൂറിസത്തിലൂടെ കശ്മീരിന് ലഭിച്ചത്.
ശ്രീനഗര്‍, ഗുല്‍മാര്‍ഗ് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ ജൂണ്‍ പകുതിവരെ ബുക്കിങ് കഴിഞ്ഞു. ക്രമസമാധാനനില മെച്ചപ്പെട്ടതാണ് സഞ്ചാരികളുടെ ഒഴുക്കിന് കാരണമെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ഉയര്‍ന്നതാപനിലയും സഞ്ചാരി വരവിന് കാരണമായി.
ഗുൽമാർഗ്, പെഹൽഗാം, സോനമാർഗ് എന്നിവിടങ്ങളിലെ മുഴുവൻ സ്‌കി റിസോർട്ടുകളിലും ജൂൺ അവസാനം വരെയുള്ള ബുക്കിങ്ങ് ക്ലോസ് ചെയ്തു. ദാല്‍ തടാകത്തില്‍ ഷിക്കാരകളോ ഹൗസ് ബോട്ടുകളോ കിട്ടാനില്ല. സമീപ പ്രദേശങ്ങളിലെ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും ഒഴിവില്ല. വിദേശ സഞ്ചാരികളുടെ എണ്ണവും റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ജൂണ്‍ 29ന് അമര്‍നാഥ് യാത്രയും തുടങ്ങുന്നതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധവുണ്ടാകും.
കശ്മീരിന് പുറമെ ഹില്‍സ്റ്റേഷനുകളായ ഡാര്‍ജിലിങ്, നൈനിറ്റാള്‍, ഷിംല എന്നിവിടങ്ങളിലുംj ചരിത്രത്തിലെ ഏറ്റവും വലിയ സഞ്ചാരി പ്രവാഹമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അസഹനീയമായ ചൂടാണ് ഇതിന് പ്രധാന കാരണം.