പ്ലാവ് കൃഷി നാട്ടറിവുകൾ
• പ്ലാവിൻ തൈകൾ ഉണ്ടാക്കാൻ പണ്ടുള്ളവർ ചകിരിയിൽ രണ്ടോ മൂന്നോ ചക്കക്കുരു പാകി മുളപ്പിക്കും. മുളച്ചു വളർന്നു തൈകൾ ആകുമ്പോൾ നല്ല കരുത്തും വളർച്ചയും ഉള്ളതിനെ നിർത്തി മറ്റുള്ളവ പിഴുതു കളഞ്ഞു ചകിരിയോടെ നടും.
• വരിക്കയുടെ കുരു നട്ടാൽ പ്ലാവ് വരിക്ക തന്നെ ആകണമെന്നില്ല. ഇലയുടെ ആകൃതി വലിപ്പം എന്നിവ നോക്കി വരിക്കയാകും എന്ന് കരുതിയാണ് പണ്ടുള്ളവർ നടുന്നത്.
• കോടി കായ്ച്ച (ആദ്യമായി പിടിച്ച) പ്ലാവിൽ ആദ്യം വിളഞ്ഞ ഏറ്റവും താഴെ ഭാഗത്തു പിടിച്ച ഇല്ലിക്കമ്പിലെ (വണ്ണം കുറഞ്ഞ കൊമ്പിലെ) മൂത്തു പഴുത്ത ചക്കയുടെ മുൻഭാഗത്തെ നല്ല വണ്ണവും വലിപ്പവും ഉള്ളവയാണ് വിത്ത് ആയി എടുക്കുക.
• ഏറ്റവും താഴെ പിടിച്ച ചക്കയിലെ കുരു നട്ടാൽ അത്രയും ഉയരം ആകുമ്പോൾ ചക്ക പിടിക്കും. ഉയരം കുറഞ്ഞ പ്ലാവ് ഉണ്ടാകും. കുരു ഇല്ലിക്കമ്പിലേതാകുമ്പോൾ ആ വണ്ണം ആകുമ്പോൾ ചക്ക പിടിക്കും. ഇതാണ് പഴമ.
• താഴത്തെ ചക്കയെല്ലാം പറിച്ചു കഴിഞ്ഞു ഒടുവിൽ മുകളിൽ ബാക്കിയായ ചക്ക പഴുത്തു വീണു കുരു മുളച്ച തൈകൾ നട്ടാൽ കായ്ഫലം കിട്ടാൻ വൈകുന്നതിന്റെ കാരണം ഇതാവണം
• പണ്ടുള്ളവർ പ്ലാവിന് വളപ്രയോഗമൊന്നും ചെയ്യാറില്ല. മരത്തിനും ചുറ്റും മഞ്ഞൾ, കൂവ എന്നിവ നടും. അത് പറി ക്കുമ്പോൾ മണ്ണിളകും. അത് മാത്രമത്രേ പരിചരണം.
മാങ്ങ മുതൽ ഡ്രാഗൺ ഫ്രൂട്ട് വരെ 15 ഓളം ഇനങ്ങൾ; ഇത് ഗംഭീര ഫലസദ്യ
• പണ്ടുള്ളവർ പ്ലാവിന്റെ കൊമ്പ് കൊത്തി ഒതുക്കാറില്ല. പോയ വഴിക്ക് വിടും. കൊമ്പുകൾ കൂടിയാൽ ചക്കയും കൂടും.