വേൽക്കാലം കഴിഞ്ഞ് മഴയുടെ ആരംഭത്തിൽ തെങ്ങിന് തടം തുറന്ന് വളപ്രയോഗം ആരംഭിക്കേണതാണ്.ഒന്നര മുതൽ 2 മീറ്റർ വ്യാസാർദത്തിലും ഒരടി അഴത്തിലുമാണ് തെങ്ങിന് തടം തുറക്കുന്നത്. ഇങ്ങനെ തടം തുറക്കുവാനുള്ള കാരണമുണ്ട്.തെങ്ങിനാവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കുന്നത് തെങ്ങിനു ചുവട്ടിലുള്ള ആഗിരണ വേരുകളാണ്. തെങ്ങിൻ്റെ കടയിൽ നിന്നും ഒന്നേമുക്കാൽ മുതൽ രണ്ട് മീറ്റർ നീളത്തിലും ,ഒരു മീറ്റർ ആഴത്തിലും ഈ വേരുകൾ കാണപ്പെടും. ആയതിനാലാണ് ഒന്നര മുതൽ 2 മീറ്റർ വ്യാസാർദത്തിലാണ് തടം തുറക്കുന്നത്.തടം തുറന്ന ശേഷം കുമ്മായം ,ജൈവരാസവളങ്ങൾ ,ജീവാണുവളങ്ങൾ ,പച്ചിലവളങ്ങൾ എന്നിവ തടത്തിൽ ഇടാം .തടം തുറന്നയുടൻ കുമ്മായം ഇടണം .കുമ്മായം ഇട്ട് 10 -15 ദിവസത്തിനു ശേഷം രാസവളം ഇടാവു. തെങ്ങിൻ തടത്തിൽ തൊണ്ട് അടുക്കുന്നതും നല്ലതാണ്. ജലസംഭരണം ഉറപ്പാക്കുവാനും ,കൂടാതെ നല്ലൊരു ജൈവവളമായും, പുതയായും തൊണ്ട് പ്രയോജനപ്പെടുന്നു. വൃക്ഷങ്ങളുടെ ഉണങ്ങിയ ഇലകൾ കൊണ്ടും പുതയിടാം.
ചില കർഷകർ വളപ്രയോഗത്തിന് ശേഷം തടം മൂടുന്ന പതിവുമുണ്ട്.
മഴ സംഭരണിയുടെ മാതൃകയാണ് തെങ്ങിൻ തടങ്ങൾ .കേരളത്തിലെ തെങ്ങുകൾക്കെല്ലാം തടം തുറന്നാൽ തെങ്ങിൻ തടത്തിൽ മഴവെള്ളം സംഭരിക്കപ്പെടും. തെങ്ങിന് തടം തുറക്കുന്നത് ജലസംരക്ഷണ പ്രവർത്തനം കൂടിയാണ്.
Photos