കായാമ്പൂ നൈസർഗികമായി വളർന്നുവന്ന കുന്നുകൾ ഇല്ലാതായതോടെ വംശനാശ ഭീഷണിയിലാണ്. കായാമ്പൂ പൂക്കുന്നത് പുണ്യമാണെന്ന് കരുതിയ ഒരു തലമുറയുണ്ടായിരുന്നു.
നല്ല കരുത്തുള്ള കായാമ്പൂ മണ്ണൊലിപ്പ് തടയാനും വെച്ചുപിടിപ്പിച്ചിരുന്നു.
മനോഹരമായ നീല വർണത്തിലുള്ള പൂക്കൾ തണ്ടിനോട് പറ്റിപ്പിടിച്ച രീതിയിലാണ് കാണപ്പെടുന്നത്.
കായാമ്പൂ ഏറ്റവും കൂടുതൽ മനസ്സിൽ പതിഞ്ഞിരിക്കുന്നത് ചലചിത്ര ഗാനങ്ങളിലൂടെയും കവിതകളിലൂടെയുമാണ്. 10 അടിയോളം ഉയരം വെക്കുന്ന കായാമ്പൂ ചെടി പ്രധാന ഔഷധസസ്യങ്ങളിലൊന്നാണ്.
ഗ്രാമങ്ങളിൽ കാശാവ് എന്ന നാട്ടുപേരുണ്ട്. ഉറപ്പുള്ള തണ്ടുള്ള ചെടിയായതിനാൽ കത്തിക്ക് പിടിയാക്കാനും ഗ്രാമീണർ ഉപയോഗിച്ചിരുന്നു.