കൃഷി ചെയ്യുന്ന വിധം
വിത്തുകൾ പാകിയാണ് വേണ്ട തൈകൾ മുളപ്പിക്കുന്നത്. നടുന്നതിന് മുൻപ് വിത്തുകൾ അൽപ്പ സമയം വെള്ളത്തിൽ കുതിർത്തു വെക്കുന്നത് നല്ലതാണ്. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ആണെങ്കിൽ കൂടുതൽ നല്ലത്. വിത്തുകൾ വേഗം മുളക്കാനും രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്. അടിവളമായി ചാണകപ്പൊടി,എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ഉണങ്ങിയ കരിയില ഇവ ഇടാം. കമ്മ്യുണിസ്റ്റ് പച്ചയുടെ ഇലകൾ ഇടുന്നത് വെണ്ട കൃഷിയിൽ നിമാവിരയെ അകറ്റും.
വിത്ത് നടുമ്പോൾ വരികൾ തമ്മിൽ 60 സെന്റിമീറ്ററും ചെടികൾ തമ്മിൽ 45 സെന്റിമീറ്ററും അകലം വരാൻ ശ്രദ്ധിക്കുക. ഗ്രോ ബാഗ്/ ചാക്കിൽ എങ്കിൽ ഒരു തൈ വീതം നടുക. വിത്തുകൾ 3-4 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകൾ നിർത്തുക. ആദ്യ 2 ആഴ്‌ച വളങ്ങൾ ഒന്നും വേണ്ട. ഇടയ്ക്കിടെ സ്യൂഡോമോണസ് (ഇരുപതു ശതമാനം വീര്യം) തളിച്ച് കൊടുക്കാം. ചെടികൾക്ക് 3-4 ഇലകൾ വന്നാൽ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ് ഒക്കെ ഇട്ടു കൊടുക്കാം. ദ്രവ രൂപത്തിലുള്ള വളങ്ങൾ കൊടുക്കാം.