കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് വളരെ പ്രധാനമാണ്. എന്നാൽ നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുത്ത പാട് ഉണ്ടാകുന്നു. മാനസിക സമ്മർദം, ഉറക്കമില്ലായ്മ, അലർജി എന്നീ കാരണങ്ങൾ കൊണ്ടാണ് പ്രധാനമായും കറുത്ത പാട് വരുന്നത്. ഈ പ്രശ്നത്തിനുള്ള ഏറ്റവും മികച്ച പരിഹാരമാണ് പുതിനയില (Mint leaves). ദഹനസംബന്ധമായ രോഗങ്ങൾക്കും പനി, ചുമ, തലവേദന എന്നിവ അകറ്റാനും പുതിനയില ഗുണം ചെയ്യും. കൂടാതെ മുഖക്കുരു, വരണ്ട ചർമം എന്നിവയ്ക്കും പുതിനയില വളരെ ഫലപ്രദമാണ്.
പുതിനയില പ്രയോഗം
പുതിനയിലയുടെ നീര് കണ്ണിന് ചുറ്റും തേയ്ച്ച് പിടിപ്പിച്ച് 15 മിനിട്ടിന് ശേഷം ചെറുചൂട് വെള്ളത്തിൽ കഴുകി കളയാം.
നാരങ്ങാനീരിൽ പുതിനയിലയുടെ നീര് ചേർത്ത് മുഖത്തിടാം. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ ഇത് ഉത്തമമാണ്.
പുതിനയിലയുടെ നീര്, മഞ്ഞൾ പൊടി, ചെറുപയർ പൊടി എന്നിവ മിക്സ് ചെയ്ത് കണ്ണിന് താഴെ ഇടുന്നത് നല്ലതാണ്. ശേഷം ചെറുചൂട് വെള്ളത്തിലോ, തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയാം.
മുട്ടയുടെ വെള്ളയും പുതിനയില നീരും മിക്സ് ചെയ്ത് കണ്ണിന് താഴെ മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.
എന്തുകൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകുന്നു?
കൂടുതൽ സൂര്യപ്രകാശം ഏൽക്കുന്നത് കണ്ണിന് ചുറ്റും കറുപ്പ് നിറം വരുത്തും.
അലർജികൾ ഉള്ളവർക്ക് പ്രധാനമായും കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകും.
നിർജലീകരണം, മലബന്ധം, വരണ്ട ചർമം എന്നിവയും ഇതിന് കാരണമാകും.
അധികമായി ടിവി കാണുന്നത്, ഫോൺ ഉപയോഗിക്കുന്നത് എന്നിവ മൂലം കണ്ണിന് സ്ട്രെസ് അനുഭവപ്പെടും.
തൈറോയ്ഡ്, വൃക്ക തകരാർ, ഉദര പ്രശ്നങ്ങൾ എന്നിവ മൂലവും കണ്ണിന് ചുറ്റും കറുപ്പ് നിറം വരാം.