'എല്ലാ വീട്ടിലും കൃഷി, എല്ലാവരും കർഷകർ'എന്നതാണല്ലോ കൃഷി വകുപ്പ് മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. ആരോഗ്യത്തിനും ആഹാരത്തിനും ആദായത്തിനും ആനന്ദത്തിനും ഉതകുന്ന ഒരേ ഒരു തൊഴിൽ കൃഷിയാണ്.
അന്നദാതാ സുഖീ ഭവ :
ഈ രണ്ട് കൂട്ടരും കൃഷിയെ സമീപിക്കുന്നത് വ്യത്യസ്ത രീതികളിൽ ആണ്.
കൃഷി ചെയ്യാൻ വരുന്ന തുടക്കക്കാരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റ്.
"എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ" എന്നത് മലയാളി മറക്കാത്ത ഒരു ഡയലോഗ് ആണ്.
എന്ന് പറയുന്നത് പോലെ ഓരോ കൃഷി ഇറക്കുന്നതിനും ഒരു നേരമുണ്ട്, കാലമുണ്ട്,കരണമുണ്ട്.
ഭൂമി സൂര്യന് ചുറ്റും കറങ്ങുമ്പോൾ അഭിമുഖമായി വരുന്ന നക്ഷത്ര ജാലങ്ങൾക്ക്,വിതയും വിളവെടുപ്പുമായും ചില ബാന്ധവങ്ങൾ ഉണ്ട്. അതോടൊപ്പം കൃഷിയെ താങ്ങി നിർത്തുന്ന രണ്ട് മഴക്കാലങ്ങൾക്കും (ഇടവപ്പാതി, തുലാവർഷം) നിർണായക പങ്കുണ്ട്.
നന്നായി വിളവ് ലഭിക്കാനും കീട രോഗങ്ങൾ കുറഞ്ഞിരിക്കാനും അത്തരം കാര്യങ്ങളെ അടിസ്ഥാന പ്പെടുത്തിയുള്ള ഒരു വിള ആസൂത്രണം(Production Planning) സഹായിച്ചേക്കും.
അതിനെ ഈ ആധുനികോത്തര കാലത്ത് Climate Smart Agriculture എന്നോ Climate Resilient Agriculture എന്നോ ഒക്കെ വിളിക്കാം.
കാലം നോക്കി കൃഷി
മേളം നോക്കി ചാട്ടം എന്നാണല്ലോ..
അപ്പോൾ കാണുന്നവർക്കും ഒരു ശേലുണ്ട്.എടുത്ത് ചാട്ടം ആകാതെ ഇരിക്കുകയും ചെയ്യും .
നെൽകൃഷിക്ക് കാലങ്ങൾ മൂന്ന്.
വിരിപ്പ്, മുണ്ടകൻ, പുഞ്ച. (കുറച്ച് ചതുര വടിവിൽ പറഞ്ഞാൽ ഖാരീഫ്, റാബി, സയ്‌ദ് എന്ന് പറയാം).
പച്ചക്കറി കൃഷിക്കും വേണമെങ്കിൽ മൂന്ന് കാലങ്ങൾ ഉണ്ട് എന്ന് പറയാം.
വർഷകാല കൃഷി, ശീതകാല കൃഷി, വേനൽക്കാല കൃഷി.
• പച്ചക്കറികൾക്ക് മെയ് മുതൽ ഒക്ടോബർ വരെ മഴക്കാല കൃഷി
• നവംബർ മുതൽ ജനുവരി വരെ ശീത കാല കൃഷി
• ഫെബ്രുവരി മുതൽ ഏപ്രിൽ വരെ വേനൽക്കാല കൃഷി.
ഇതിന് അനുസൃതമായി നിലം ഒരുക്കൽ, പണ/വാരം/തടം/ചാൽ എന്നിവ എടുക്കണം. മഴ കൂടുതൽ ഉള്ളപ്പോൾ ചെടിത്തടത്തിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാനും മഴയില്ലാത്തപ്പോൾ ചെടിത്തടത്തിൽ വെള്ളം കൊടുക്കാനും കഴിയണം.
മഴക്കാലകൃഷിയ്ക്ക് വാരം/പണ ആണ് നല്ലത്. (കിളച്ച് കട്ട ഉടച്ച് അല്പം ഉയർത്തി മണ്ണ് കോരി എടുക്കുമ്പോൾ വാരം അല്ലെങ്കിൽ പണ ആയി ).
വേനൽക്കാലത്ത് തടം (pit )/ചാൽ(furrow) ആണ് നല്ലത്.
മഴക്കാല കൃഷിയിൽ നീർ വാർച്ച മുഖ്യം. ഇല്ലെങ്കിൽ പണി പാളും.
വിളകൾ തെരെഞ്ഞെടുക്കുമ്പോഴും സീസൺ നോക്കണം.
നീരൂറ്റികളായ കീടങ്ങൾ നവംബർ മുതൽ കൂടിക്കൂടിവന്ന് ഏപ്രിൽ - മെയ് മാസം വരെ ഉണ്ടാകും.
അവരെ നിയന്ത്രിക്കാൻ ശീതകാല -വേനൽ കാല പച്ചക്കറി കൃഷിയിൽ മഞ്ഞ പശക്കെണി (Yellow Sticky Trap ) സ്ഥാപിക്കൽ വളരെ പ്രധാനം. അത് തുടക്കത്തിലേ ചെയ്യണം. കെണി എപ്പോഴും ചെടിയെക്കാൾ ഉയരത്തിൽ ആയിരിക്കണം. ലവൻ ആക്രാന്തം മൂത്ത് ദൂരേന്ന് പറന്ന് വരുമ്പോൾ തന്നെ മഞ്ഞ നിറം അവന്റെ റഡാറിൽ പതിയണം. പലരും പന്തലിൽ കെട്ടി തൂക്കിയിടുന്നത് കാണാം
).

കാർഷിക വർഷം ആരംഭിക്കുന്നത് മേടമാസത്തിൽ തുടങ്ങുന്ന അശ്വതി ഞാറ്റുവേലയോടെ ആണല്ലോ.
ഓരോ മാസത്തിലും കൃഷി തുടങ്ങാൻ പറ്റുന്ന പ്രധാനവിളകൾ ഏതൊക്കെ ആണെന്ന് നോക്കാം.
മേടം... നെല്ലിൽ പൊടി വിത,മരച്ചീനി, പൊടി വാഴ(Rainfed Banana )
മേടപ്പത്ത് (പത്താമുദായം )... തെങ്ങിൻ തൈ നടീൽ
ഇടവം...ഇഞ്ചി,ചേമ്പ്, മഞ്ഞൾ, കൂവ, മുളക്, വഴുതന, കുമ്പളം, കുരുമുളക്.പയർ വർഗ്ഗങ്ങൾ. ചേറ്റുവിത
മിഥുനം... കൂർക്ക, ചതുര പയർ, അമര പയർ
തുലാം.. മരച്ചീനി
വൃശ്ചികം... തണ്ണി മത്തൻ, പൊട്ടു വെള്ളരി, ഓണ വാഴ
ധനു... ശീതകാല പച്ചക്കറികൾ, വെള്ളരി വർഗ വിളകൾ, നന കിഴങ്ങ്
മകരം.. വെള്ളരി, മറ്റ് വെള്ളരി വർഗ വിളകൾ, ചീര
മകരം... ഓണത്തിനുള്ള ചേന, ഇഞ്ചി, ചേമ്പ് കൃഷി, വിഷുവിനുള്ള വെള്ളരി കൃഷി
കുംഭ മാസം.... ചേന കൃഷി, കാച്ചിൽ, കിഴങ്ങ്
അസമയത്തുള്ള(കാലം തെറ്റിയുള്ള ) കൃഷി risky ആണ്.കിട്ടിയാൽ കിട്ടി.. പോയാൽ പോയി (KKPP)

കീട രോഗങ്ങൾ കൂടുതൽ ആയിരിക്കും. മഴയുടെ, ചൂടിന്റെ കൂടുതൽ - കുറവുകൾ കൃഷിയെ ദോഷകരമായി ബാധിച്ചേക്കാം.
അപ്പോൾ
കാലം നോക്കി farming
മേളം നോക്കി jumping
✍🏻 പ്രമോദ് മാധവൻ