അതേസമയം, മുട്ടയോടൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ മുട്ടയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളാണ് താഴെ പറയുന്നത്.
• സോയ മിൽക്ക് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയും സോയ മിൽക്കും പ്രോട്ടീനുകളാൽ സമ്പന്നമാണ്. അതിനാല്‍ ഇവ ഒരുമിച്ച് കഴിച്ചാൽ ശരീരത്തിൽ പ്രോട്ടീന്‍റെ അളവ് വളരെയധികം കൂടും. അതിനാല്‍ മുട്ടയും സോയ മിൽക്കും ഒരുമിച്ചു കഴിക്കാതിരിക്കുന്നതാണ് നല്ലത്.
• ചായ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയിൽ നിന്നുള്ള പോഷകങ്ങളുടെ ആഗിരണത്തെ ചായ തടയാം. കൂടാതെ മുട്ടയും ചായയും ഒരുമിച്ചു കഴിച്ചാൽ ചിലരില്‍ അസിഡിറ്റിയും ഗ്യാസ്ട്രബിളും ഉണ്ടാകാം.
• പഞ്ചസാരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയോടൊപ്പം പഞ്ചസാര കഴിക്കുമ്പോള്‍, അവയിൽ നിന്ന് പുറത്തുവരുന്ന അമിനോ ആസിഡുകൾ ശരീരത്തിന് നല്ലതല്ല. അതിനാല്‍ ഇവയും ഒരുമിച്ച് കഴിക്കേണ്ട.
• നേന്ത്രപ്പഴവും മുട്ടയോടൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
• മീറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയിലും മാംസത്തിലും ഉള്ള അധിക കൊഴുപ്പും പ്രോട്ടീനും ഈ കോമ്പിനേഷൻ ദഹിപ്പിക്കാൻ പ്രയാസകരമാക്കും. അതിനാലാണ് മുട്ട മാംസത്തോടൊപ്പം കഴിക്കുന്നത് ഒഴിവാക്കേണ്ടത്.
• ഓറഞ്ച്, ചെറുനാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളും മുട്ടയ്ക്കൊപ്പം കഴിക്കുന്നത് വയറിനെ മോശമാക്കും.
• തൈരും മുട്ടയും ഒരുമിച്ചു കഴിക്കരുത്. ഇവ രണ്ടിലും പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം.