ഒരു കാലത്ത് മനുഷ്യന്റെ വയറു നിറച്ചിരുന്നു മുളയരി | Bamboo rice, tasty and healthy food

 



സ്വര്‍ണനിറത്തില്‍ കതിര്‍ക്കുലകളുമായി കുമ്പിട്ടുനില്‍ക്കുന്ന മുളങ്കൂട്ടങ്ങൾ.മനുഷ്യനും വന്യമൃഗങ്ങള്‍ക്കും സഹായിയായ സസ്യങ്ങളിലൊന്നാണിത്. ഇംഗ്ലീഷില്‍ തോണി ബാംബുവെന്നും (Thorny Bamboo) വ്യവഹാരനാമത്തില്‍ ബാംബു എന്നും അറിയപ്പെടുന്ന മുളയാണ് നമ്മുടെ കാടുകളില്‍ വ്യാപകമായി കണ്ടുവരുന്നത്.

ബാംബൂസ ബാംബോസാണ് ശാസ്ത്രനാമം. (bambusoides,bambusoides, Bambusa vulgaris, Bambusa balcooa)കേരളത്തില്‍ വ്യാപകമായി കാണുന്ന ഈ സസ്യം ഇന്ത്യയില്‍ മിക്കയിടത്തുമുണ്ട്.

മുള പൂത്താൽ ഉണ്ടാവുന്ന വിത്തുകളാണു് മുളയരി . ആയുസ്സിൽ ഒരിക്കൽ മാത്രേ മുള പൂക്കുകയുള്ളു . കണ്ടാല്‍ ഗോതമ്പ്‌ പോലെ തോന്നുന്ന അരിമണികൾ അപ്പോൾ കൊഴിയുന്നു. അത് കഴിഞ്ഞാൽ മുള നശിച്ചു പോവുന്നു.മുളകൾ പൂത്തുകഴിഞ്ഞാൽ മുളംകാടിനുചുറ്റും ചാണകംമെഴുകി വളരെ വൃത്തിയായി വച്ചതിനു് ശേഷം അരികൾ അടിച്ചുകൂട്ടി ശേഖരിക്കുന്നു .

മുളയരി ഉപയോഗിച്ചു് പായസവും മുളയരിക്കഞ്ഞിയും ഉണ്ടാക്കാം .ഗോതമ്പ് പായസം വക്കുന്ന രീതിയിൽ പായസം ഉണ്ടാക്കിയാൽ അതീവ സ്വാദിഷ്ടം ആണ് മുളയരി പായസം . മുളയരി ഔഷധ ഗുണം ഉള്ളത് കൂടി ആണ് .പ്രമേഹ രോഗികൾക്ക് മുളയരിക്കഞ്ഞി വളരെ നല്ലതാണ് .ഒരിക്കല്‍ മാത്രം പൂത്തുലഞ്ഞ് നില്ക്കുന്ന അവരുടെ ജീവിതം അരിമണികള്‍ പാകമായി പൊഴിഞ്ഞുവീഴുന്നതോടെ അവസാനിക്കുന്നു.

മുളകള്‍ പൂത്താല്‍ പിന്നെ ഉണങ്ങി നശിച്ചു പോകുകയാണ്‌ ചെയ്യുന്നത്. പന്ത്രണ്ടുവര്‍ഷമാകു മ്പോള്‍ മുതല്‍ നാല്‍പത് വര്‍ഷം വരെയാകുമ്പോള്‍ ആണ് മുള ക്കുന്നത്. പൂത്ത് കഴിഞ്ഞാല്‍ അരി വീഴുന്നതും നോക്കി പായ വിരിച്ച് ആദിവാസികളും നാട്ടുകാരും കാത്തിരിക്കും. മുളയരിയുടെ ഔഷധമൂല്യവും വിലയും ആവശ്യക്കാരെ മുളയുടെ കാവല്‍ക്കാരാക്കുന്നു.


ആയിരം മീറ്റര്‍ വരെ ഉയരമുള്ള മലകളിലെ നനവുള്ള ഭൂമി ഇതിന് യോജിച്ചതാണ്.മുള ഏകപുഷ്പിയാണ്. ഒരു പ്രദേശത്തുള്ള എല്ലാ മുളകളും ഒന്നിച്ചു പൂക്കാറുണ്ട്. വിത്തു വിളഞ്ഞാല്‍ എല്ലാം കടയോടെ നശിക്കും. ആയുസ്സില്‍ ഒരിക്കലേ പുഷ്പിക്കൂ. മുപ്പതു മുതല്‍ നാല്പതു വര്‍ഷം വരെ കൂടുമ്പോഴാണ് പൂക്കുക. ഈര്‍പ്പം കുറഞ്ഞ സ്ഥലത്തെ മുള 30 വയസ്സു കഴിഞ്ഞാല്‍ പൂക്കാന്‍ തുടങ്ങും. നനവുള്ള ഭൂമിയില്‍ വളരുന്നവ 40 വര്‍ഷം വരെ പൂക്കാതെ നിന്നെന്നു വരാം.

പൂക്കാന്‍ തുടങ്ങുമ്പോള്‍ ഇലകള്‍ കൊഴിഞ്ഞ് നഗ്‌നശാഖകളിലെല്ലാം പൂക്കളുണ്ടാകും. പൂവ് ചെറുതാണ്. ഇളംപച്ച നിറം. മുളയരി നെന്മണിപോലാണ്.മൂത്തു കൊഴിയാന്‍ തുടങ്ങുന്നതോടെ മുളങ്കൂട്ടത്തിന് ചുറ്റുമുള്ള കരിയിലയും മറ്റും തൂത്തുവാരി വൃത്തിയാക്കിയിടും. കൊഴിഞ്ഞുവീഴുന്ന മുളനെന്മണി വാരി പാറ്റിയെടുത്ത് പച്ചയ്ക്ക് കുത്തിയാണ് അരിയെടുക്കുന്നത്. പണ്ടുകാലത്ത് മുളയരി പ്രധാന ആഹാരംതന്നെയായി രുന്നു. ഗിരിവര്‍ഗക്കാരില്‍ കാട്ടുനായ്ക്കരും പണിയരും ഊരാളിമാരും കുറുമരുമെല്ലാം മുളയരി ഭക്ഷ്യാവശ്യത്തിനായി ശേഖരിക്കും. മുള പൂക്കാന്‍ തുടങ്ങിയാല്‍ നാലുമാസംകൊണ്ട് പൂത്ത് വിളവെടുപ്പ് പൂര്‍ത്തിയാകും. മഴക്കാലത്തിനുമുമ്പ് വിളവെടുപ്പ് കഴിയും.

പൊഴിയാത്ത മുളയരി കുലുക്കിപൊഴിച്ച് ശേഖരിച്ചതിനു ശേഷം അരിയില്‍ കുറച്ച് വെള്ളം തെളിക്കും. പിന്നീട് ഉരലില്‍ ഇട്ട് ഇടിച്ച്ഉമി കളഞ്ഞ് അരി ഉപയോഗിക്കും, പലവിധം പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനും ഈ അരിസഹായകമാവുന്നു.വളരെ സ്വാദേറിയ അരിയാണ് മുളയുടേത്. ചിലവു കുറഞ്ഞ ഒന്നായതുകൊണ്ട്എല്ലാവരും ശേഖരിക്കും.നെല്ലുൾപ്പെട്ട പുൽവർഗ്ഗത്തിൽപെട്ട മറ്റു സസ്യങ്ങളിൽ നിന്നു ലഭിക്കുന്ന അരിക്കു തുല്യമായ ഗുണമേന്മയും ഗോതമ്പിനു സമാനമായ പ്രോട്ടീനും മുളയരിയിൽ ഉണ്ട്.


Read Also : മുള ഇനി മരമല്ല, പച്ച സ്വര്‍ണ്ണമാണ് | Bambooo - Green Gold


ഔഷധം ഗുണമുള്ള മുളയരി കൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാർ എന്നിങ്ങനെ വിവിധ വിഭവങ്ങൾ ഉണ്ടാക്കാം ക്ഷാമകാലത്തും പൊതുവേ ജോലികൾ കുറവായ ജുൺ, ജൂലൈ മാസങ്ങളേയും അതിജീവിക്കാൻ വയനാട്ടിലെ സാധാരണക്കാരും ആദിവാസികളുമെല്ലാം ഒരുകാലത്ത് പ്രധാനമായി ആശ്രിയിച്ചിരുന്നത് മുളയരിയായിരുന്നു.





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section