കരിമഞ്ഞൾ
ശാസ്ത്രീയനാമം: Curcuma caesia
നീലകലര്‍ന്ന കറുപ്പുനിറത്തില്‍ കാണപ്പെടുന്ന ഒരുതരം കാട്ടുമഞ്ഞളാണ് കരിമഞ്ഞള്‍. ആദിവാസികൾ കൂടുതലായി ഉപയോഗിക്കുന്ന കരിമഞ്ഞളിന്‍റെ കിഴങ്ങിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണമുള്ളത്.
"കരിമഞ്ഞളില്‍ കുര്‍ക്കുമിന്‍ വളരെ കുറവാണ്"
"കറുത്ത മഞ്ഞള്‍ കൈവശം ഉണ്ടെങ്കില്‍ ആഹാരത്തിനു ക്ഷാമം ഉണ്ടാകില്ല എന്നുള്ളത് ആദിവാസികളുടെ ഒരു വിശ്വാസമാണ്"
ഔഷധ ഗുണങ്ങൾ :-
1. പല്ലുവേദന ഉണ്ടായാൽ അല്പം കരിമഞ്ഞൾ പൊടി എടുത്തു പല്ലിലും മോണയിലും തേച്ചു പിടിപ്പിക്കുക. വേദന മാറും. അധികമായാൽ ഛർദി ഉണ്ടാവും
2. മുറിവുകളോ ചതവോ ഉണ്ടായാൽ ഒരു കഷണം കരിമഞ്ഞൾ എടുത്തു ചതച്ചു മുറിവിൽ വക്കുക. വേദന കുറയും.
3. തൊലിപ്പുറത്തു ഉണ്ടാവുന്ന ലുക്കോഡെര്മ, വെള്ള പാട് എന്നിവക്ക് കരിമഞ്ഞൾ അരച്ച് പേസ്റ്റ് ആക്കി പുരട്ടിയാൽ മതി.
4. ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരു കുഞ്ഞ് കഷ്ണം കരിമഞ്ഞൾ വായിലിട്ടു ചവച്ചു അല്പാൽമായി നീരിറക്കുക. അസുഖം മാറും. കരളിന്റെയും വൃക്കയുടെയും പ്രവർത്തനങ്ങൾ സുഗമമാക്കും.
5. കരിമഞ്ഞൾ നന്നായി അരച്ച് പുരട്ടിയാൽ വാതസംബന്ധമായ വേദന കുറയുമത്രെ.
ആത്മീയ വിശ്വാസങ്ങൾ :-
1. കരിമഞ്ഞള്‍ വീട്ടുവാതില്‍ക്കല്‍ വളര്‍ത്തുന്നത് ദുഷ്ടശക്തികളുടെ പ്രവേശം വീട്ടിലേക്ക് ഇല്ലാതാക്കുന്നു എന്നും വിശ്വാസമുണ്ട്.
2. സൂര്യഭഗവാനെ മനസ്സില്‍ ധ്യാനിച്ച് 108 തവണ തലയ്ക്കു ചുറ്റും ചുറ്റിയാൽ ഭാഗ്യം ഉണ്ടാവും എന്നും പറയപ്പെടുന്നു.
3. ജോലിസംബന്ധമായ തടസ്സം മാറിക്കിട്ടാൻ കരിമഞ്ഞള്‍ കൊണ്ട് നെറ്റിയില്‍ തിലകം ചാര്‍ത്തിയാല്‍ മതി എന്നും വിശ്വാസം ഉണ്ട്.
4. കരിങ്കണ്ണ് മാറാന്‍ കരിമഞ്ഞള്‍ കറുത്ത തുണിയില്‍ പൊതിഞ്ഞ് ഏഴ് പ്രാവശ്യം ഉഴിഞ്ഞാല്‍ മതി എന്ന് പറയപ്പെടുന്നു.
5. ശര്‍ക്കരയും കരിമഞ്ഞളും മിക്‌സ് ചെയ്ത് രോഗിയെ ആപാദചൂഡം ഉഴിഞ്ഞാൽ രോഗ ശാന്തിയുണ്ടാകും എന്നത് മറ്റൊരു വിശ്വാസം.
6. സാമ്പത്തിക പ്രതിസന്ധി മാറ്റാനും ലക്ഷ്മീ സാന്നിധ്യത്തിനും കരിമഞ്ഞളും സിന്ദൂരവും എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മീ ദേവിയ്ക്ക് നല്‍കുന്നത് നല്ലതാണ് എന്ന് പറയപ്പെടുന്നു.
ആരാമം ഭംഗിയേകുന്ന അലങ്കാര മുളകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ടത്
7. കരിമഞ്ഞളിന്റെ 9 വിത്തുകള്‍ ഉണക്കി അത് മാല പോലെ കൈയ്യില്‍ കെട്ടിയാല്‍ ഭാഗ്യം വന്നു ചേരും എന്നൊരു വിശ്വാസം ഉണ്ട്.
സിദ്ധയിലെ കായ കർപ്പ മൂലികകളിൽ (Rejuvenation Plants ) ഒന്നായി കരി മഞ്ഞളിനെ പരിഗണിക്കുന്നു.