1)കാൽസ്യത്തിൻ്റേയും, ബോറോണിൻ്റെയും, പൊട്ടാസ്യത്തിൻ്റെയും കുറവുകൊണ്ട് സംഭവിക്കാം.
2) നൈട്രജൻ വളങ്ങൾ കൂടുന്നത് കായ്കൾ പൊട്ടാൻ ഇടയാകും.
3) വയറസ് ബാധയുള്ള ചെടികളിൽ കായ്കളുടെ പുറംതോടിൻ്റെ കട്ടികുറഞ്ഞ് പൊട്ടിപ്പോകാം.
4) അന്തരീക്ഷത്തിലെ അമിതമായ ചൂടു കൊണ്ട് പൊട്ടാം.
ബോറോണിൻ്റെ അഭാവം.
ബോറോൺ എന്ന സൂക്ഷ്മ മൂലകത്തിൻ്റെ അഭാവം തണ്ണിമത്തൻ കായ്കളുടെ പുറം തൊലിയുടെ കിട്ടി കുറച്ച് ഇലാസ്റ്റികസ്വഭാവം കുറയ്ക്കുകയുകയും ക്രമേണ കായ്കൾ പൊട്ടിപ്പോകുന്നു.
ബോറോൺഡെഫിഷൻസി
പരിഹരിക്കുന്നതിനായി സൊലുബോർ 3gm 1 ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ വൈകുന്നേരം സമയങ്ങളിൽ സ്പ്രേ ചെയ്യുക.
കാൽസ്യം ഡെഫിഷൻസി.
കോശവിഭജനം കൃത്യമായി നടക്കുന്നതിനും, കോശഭിത്തി ബലപ്പെടുത്തുന്നതിനും സഹായിക്കുന്ന മൂലകമാണ് കാൽസ്യം. ചെടിയുടെ വളർച്ചാ ഘട്ടത്തിൽ ധാരാളം കാൽസ്യം വലിച്ചെടുക്കുമെങ്കിലും. ഇതിൻ്റെ 15% ത്തിൽ താഴെ മാത്രമേ കായ്കളിൽ എത്തുകയുള്ളു. കാൽസ്യത്തിൻ്റെ അഭാവം കോശഭിത്തിയുടെ കട്ടി കുറയുകയും , കായ്കൾ പൊട്ടിപ്പോകുന്നു.
കായ്കൾ പൊട്ടുവാൻ തുടങ്ങിയാൽ കാൽസ്യം നൈട്രേറ്റ് 5gm 1 ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ സ്പ്രേ ചെയ്യുക.
പൊട്ടാസ്വത്തിൻ്റെ അഭാവം കാരണം കായ്കൾ പൊട്ടുന്നത് പരിഹരിക്കുവാനായി Sop 5 gm 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഇലകളിലും കായ്കളിലും തളിക്കാവുന്നതാണ്. ചെടി പുഷ്പ്പിക്കുവാൻ തുടങ്ങിയാൽ നൈട്രജൻ വളങ്ങൾ ഒഴിവാക്കി പൊട്ടാഷ് വളങ്ങൾങ്ങൾ നൽകുക. നൈട്രജൻ വളങ്ങൾ കൂടുന്നതും കായ്കൾ പൊട്ടുവാൻ കാരണമാകും. വേനേൽക്കാലത്ത് കായ്കൾ പേപ്പർ ബാഗ് ഉപയോഗിച്ച് പൊതിഞ്ഞിടുക. വള്ളികൾ പടരുന്ന സമയത്ത് മണ്ണിനുമുകളിൽ ഉണങ്ങിയ ഓലയോ , ഉണങ്ങിയ വാഴയിലയോ , വൃക്ഷങ്ങളുടെ ഉണങ്ങിയ ഇലയോ ഇട്ടുകൊടുക്കുക.