പയർ ചെടികളിലെ കായ്കളിലെ നീരൂറ്റി കുടിക്കുന്ന കീടമാണ് ചാഴി. മുതിർന്ന പ്രാണികളും കുഞ്ഞുങ്ങളും കായ്കളിൽ നിന്നും നീരൂറ്റി കുടിക്കുന്നു. ഫിഷ് അമിനോ ആസിഡ് 20 ML ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് പയറുചെടികളിൽ തളിച്ചാൽ ചാഴികളെ നിയന്ത്രിക്കാം. Bio Control Agents ആയ വെർട്ടിസീലിയം 20 gm 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചു കൊടുക്കാം. കീടാക്രമണം രൂക്ഷമാണെങ്കിൽ
റ്റാറ്റാ ഫെൻ 1 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തുക ഒപ്പം 3 ML ഫിഷ് അമിനോ ആസിഡും , 5 gm ബാർസോപ്പും ചേർത്ത് സ്പ്രേ ചെയ്താൽ ചാഴികളെ തുരത്താം. or ഇമിഡാക്ലോർപ്രിഡ് എന്ന രാസ 3 ML 10 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക.
ചിത്രം: കോട്ടുവള്ളിയിലെ മാത്തപ്പൻ എന്ന കർഷകന്റെ കൃഷിയിടം.