വെള്ളീച്ചകൾ തെങ്ങിന്റെ ശത്രു | Velleecha, coconut tree




വെള്ളീച്ചയുടെ ആക്രമണം നാളികേര കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണ്. വെള്ളീച്ചയുടെ ആക്രമണം ഉണ്ടായ തെങ്ങോലകൾ വളരെ വേഗംതന്നെ കറുത്ത നിറമായി മാറുന്നു. വെള്ളീച്ചകളുടെ ശരീരത്തിൽ നിന്നും പുറംന്തള്ളപ്പെടുന്ന Exudation നല്ല മധുരമുള്ളതാണ്. ഈ Exudation ൽ കുമിളുകൾ നന്നായി വളരും. പ്രധാനമായും sooty Molds എന്ന കുമിളാണ് കാണപ്പെടുന്നത്. ഇത് ഓലയുടെ പുറത്ത് കരിംപൂപ്പലായി വ്യാപിക്കുന്നു. അങ്ങനെ ഇലകളിൽ പ്രകാശസംശ്ലേഷണം തടസപ്പെടുകയും ക്രമേണ തെങ്ങ് കായ് ഫലം കുറഞ്ഞ് നശിക്കുകയും ചെയ്യും.എന്നാൽ ഓലയുടെ അടിഭാഗത്താണേൽ വെള്ളീച്ചകൾ മുട്ടയിട്ട് പെരുകുന്നു. ഓലയുടെ അടിഭാഗം ശ്രദ്ധിച്ചാൽ വിവിധ ദശകളിൽപ്പെട്ട വെള്ളീച്ചകളെ കാണുവാനും കഴിയും. വളരെ വേഗമാണ് ഇതിന്റെ പ്രത്യുൽപ്പാദനവും പ്രജനനവും. ബാലായ്മയിൽ തന്നെ തെങ്ങോലകളിലെ നീരൂറ്റി കുടിക്കുകയും , ക്രമേണ ഓലകൾ കരിഞ്ഞുണങ്ങുകയും ചെയ്യുന്നു.ഉയരം കുറഞ്ഞ തെങ്ങുകളാണെങ്കിൽ ശക്തിയായി വെള്ളം സ്പ്രേ ചെയ്താൽ വിവിധ ദശകളിൽപ്പെട്ട വെള്ളീച്ചകളെ നശിപ്പിക്കാം. മഴക്കാലത്ത് വെള്ളീച്ചയുടെ വ്യാപനം കുറവായിരിക്കും. Thiamethoxam (Actara)3 gm 10 ലിറ്റർ വെള്ളത്തിൽ or Diafenthiuron (Pegasus)1 gm 1 ലിറ്റർ വെള്ളത്തിൽ കലക്കി or ഇമിഡാക്ലോർപ്രിഡ് 3 ML 10 ലിറ്റർ വെള്ളത്തിൽ കലക്കി. റോക്കർ സെപ്രയർ ഉപയോഗിച്ച് സ്പ്രേ ചെയ്യുക. ഒന്നോ രണ്ടോ തെങ്ങിന് മാത്രമായി സ്പ്രേ ചെയ്തിട്ട് കാര്യമില്ല. ഒരു ഏരിയയിലെ മുഴുവൻ തെങ്ങുകൾക്കും സ്പ്രേ ചെയ്യണം. 
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കെമിക്കൽ സ്പ്രേ ചെയ്യുമ്പോൾ തൊട്ടടുത്ത കുടിവെള്ള സ്രോതസിലൊ , കിണറിലോ എത്താതിരിക്കുവാൻ ശ്രദ്ധിക്കണം. വെള്ളീച്ചയുടെ ആക്രമണം ഉള്ള തെങ്ങിന്റെ ചുവട്ടിൽ നിൽക്കുന്ന ഇടവിളകളുടെ ഇലകളിലും കറുത്ത ഫംഗൽ ബാധ കാണുവാൻ കഴിയും. തെങ്ങിന്റെ ഓലകൾക്കടിയിൽ കാണുന്ന വെള്ളീച്ചകൾ പുറംന്തള്ളുന്ന Exudation ചുവട്ടിലെ ചെടികളുടെ ഇലകളിൽ വീഴുകയും ക്രമേണ ഫംഗസുകൾ ഇലകളിലേക്ക് വ്യാപിക്കുകയും ചെയ്യും. ആയതിനാൽ വെള്ളീച്ചയുടെ ആക്രമണമുള്ള തെങ്ങിന്റെ ചുവട്ടിൽ നിൽക്കുന്ന ഇടവിളകളുടെ ഇലകൾ കറുത്ത നിറത്തിൽ കാണാം.വെള്ളീച്ചയുടെ വ്യാപനം തടഞ്ഞാൽ ഫംഗസുകളെ നിയന്ത്രിക്കാം.




ചിത്രം : അബി തെക്കൻ തൃശ്ശൂർ അയച്ചു തന്നത്.






Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section