പ്രഭാത വേളയിലെ ഒരു മണിക്കൂർ നടത്തം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ പ്രയോജനം | Morning walk



ദേഹമനങ്ങി ചെയ്യുന്ന കൃഷിയും അതിനു സമാനമായ മറ്റു ജോലികളും ഇപ്പോൾ നമ്മൾ ആശ്രയിക്കുന്നത് അന്യ സംസ്ഥാന തൊഴിലാളികളെയാണ്. ഇപ്പൊ സ്ത്രീകളും പുരുഷന്മാരും ഒരു പോലെ ആഗ്രഹിക്കുന്നത് ഓഫീസ് ജോലികളാണ് . മുൻപ് പുരുഷന്മാരെപോലെ സ്ത്രീകളും ജോലി ചെയ്യുമ്പോൾ ശരീരത്തിലെ കൊഴുപ്പ് വിയര്പ്പിലൂടെ പുറത്തേക്കു പോരാൻ തക്കമുള്ള പ്രവർത്തികൾ ആയിരുന്നു. അടുക്കള ജോലിയാണെങ്കിൽ പോലും മിക്സി, ഗ്രൈന്ടെർ, മോട്ടോർ ഇവയുടെ പ്രവർത്തനങ്ങളെ ആശ്രയിക്കാതെ ചെയ്യാവുന്നത് കൊണ്ട് പ്രതികൂല മായ ജീവിത ശൈലി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ബിപി , കൊളസ്ട്രോൾ, എന്നീ രോഗങ്ങൾ അന്ന് ഉണ്ടായിരുന്നില്ല. കൂടാതെ കൂട്ട് കുടുംബ ശൈലി വിട്ട്, ന്യൂക്ലിയർ കുടുംബ സംവിധാനത്തിലേക്ക് ചേക്കേറിയതു മൂലം വളർന്ന് വരുന്ന കുട്ടികൾ ചെറുപ്പം മുതൽ തന്നെ കളികളിലും കായികാഭ്യാസങ്ങളിലും പങ്കുകൊള്ളാൻ അവസരമില്ലാതെ കമ്പ്യൂട്ടർ, ടിവി, വീഡിയോ ഗൈമിൽ മുഴുവൻ സമയം ചിലവഴിച്ച് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്നു. ഈ ചുറ്റുപാടിൽ ഏറ്റവും ലളിതവും ചിലവില്ലാത്തതും ആയ പ്രഭാത സമയത്തെ നടത്തമാണ് ശീലമാക്കേണ്ടത്. നടപ്പിനെ മറ്റൊരു ജോലിയായോ, ബാധ്യതയായോ കാണാതിരിക്കുക. ഓരോരുത്തരുടെയും സമയ സൌകര്യമാണ് പ്രധാനം. ചിലർക്ക് രാവിലെ നടക്കാനും മറ്റു ചിലർക്ക് വൈകുന്നേരം നടക്കനുമാക്കും ഇഷ്ടം. ഓരോരുത്തരും അവരവർക്ക് പറ്റിയ ഒരു സമയം കണ്ടെത്തി കുറഞ്ഞത് അര മണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ നടക്കണം. ആദ്യം സാവധാനത്തിൽ നടന്നു തുടങ്ങി പിന്നെ വേഗത കൂട്ടണം.

പാദങ്ങൾക്ക് സംരക്ഷണം നല്കുന്നതരത്തിലുള്ള ഷൂസുകൾ ധരിക്കണം. നടത്തം അവസാനിപ്പിക്കാരാകുമ്പോൾ വേഗത കുറച്ച് ക്രമേണ അവസാനിപ്പിക്കണം. നടത്തം കഴിഞ്ഞ് വീട്ടിലെത്തിയാൽ ഉടനെ ശ്രമകരമായ ജോലികളിൽ ഒന്നും ഏർപ്പെടുരുത്. ശരീരത്തെ സ്വയം കൂളാകാൻ അനുവദിക്കുക. 45 മിനിറ്റ് നടന്ന ഒരു വ്യക്തി 15 മിനിറ്റു വിശ്രമിക്കണം. എസി, ഫാൻ എന്നിവ ഉപയൂഗിച്ചു വേഗം ശരീരത്തെ തണുപ്പിക്കാൻ പാടില്ല. വിശ്രമിക്കാതെ ഉടൻ കുളിക്കുകയും ചെയ്യരുത്. തലേ ദിവസം യാത്ര, പതിവിൽ കവിഞ്ഞ ക്ഷീണം എന്നിവ ഉണ്ടെങ്കിൽ അന്നേ ദിവസം നടത്തത്തിന്റെ വേഗത കുറയ്ക്കുക. മിതമായ ഭക്ഷണ ശീലവും, മിതമായ ഉറക്കവും നല്ല ജീവിത ശൈലിയും ഉണ്ടെങ്കിൽ തന്നെ ഒരുവിധം രോഗങ്ങിൽ നിന്നു തന്നെ നമുക്ക് രക്ഷ നേടാം.




ആരോഗ്യമുള്ള ഒരു ജനം 
അതാണ് പ്രകൃതിയുടെ കൂട്ടുകാർ ആഗ്രഹിക്കുന്നത് 

©



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section