രാവിലെ 8.30 മുതൽ വൈകീട്ട് 7.30 വരെയാണ് പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശനം. കുട്ടികൾക്ക് 20 രൂപയും മുതിർന്നവർക്ക് 40 രൂപയുമാണ് പ്രവേശന നിരക്ക്. പാർക്കിൽ കുട്ടികൾക്കായി 14 പുതിയ റൈഡുകളും സെൽഫി പോയിന്റും ഒരുക്കിയിട്ടുണ്ട്. പാർക്കിലെ മരങ്ങളിലെല്ലാം വൈദ്യുതാലങ്കാര വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
മതിരപ്പുഴ തീരത്ത് 450 ദൂരത്തിൽ പുഴയോര നടപ്പാതയും (Riverside Walkway) ഉണ്ട്. പഴയ മൂന്നാറിലെ ടേക്ക് എ ബ്രേക്ക് മുതൽ ഹൈറേഞ്ച് ക്ലബ് ആട്ടു പാലം വരെയുള്ള ഈ പാതയിലൂടെ മൂന്നാറിലെ തണുപ്പും പുഴയുടെ സൗന്ദര്യവും ആസ്വദിച്ചു നടക്കാം. 25 രൂപയാണ് പ്രവേശന ഫീസ്. പാതയിലുടനീളം പൂച്ചെടികളും വൈദ്യുത അലങ്കാരങ്ങളും വിശ്രമത്തിനായി മനോഹര ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.