പേരിൽ വഴുതിന എന്ന് പേരുണ്ടെങ്കിലും, വഴുതിന വർഗ്ഗവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പച്ചക്കറി ഇനമാണിത്.
ഇതിന്റെ വിത്ത് മറ്റ് പച്ചക്കറി വിത്തുകൾ മുളപ്പിക്കുന്ന രീതിയിൽ തന്നെ പോട്ടിങ്ങ് ട്രേയിലോ പേപ്പർ ഗ്ലാസിലോ മുളപ്പിച്ചെടുക്കാവുന്നതാണ്. വിത്തുകൾ കുതിർത്തിയെടുത്ത്, നേരിട്ട് മണ്ണിലും നടാവുന്നതാണ്.
പോട്ടിങ്ങ് ട്രേയിൽ മുളപ്പിച്ചെടുക്കുന്ന വിത്തുകൾ, നാലില പരുവമാകുമ്പോൾ നല്ലവണ്ണം ഒരുക്കിയെടുത്ത് അടിവളങ്ങൾ
ചേർത്ത മണ്ണിലോ, വലിയ ഗ്രോബാഗിലോ നടാവുന്നതാണ്.
പണ്ടു കാലത്ത് പച്ച ചെറിയ ഇന൦ നിതൃവഴുതിന മാത്രമാണ് പലരും കൃഷി ചെയ്തിരുന്നതെങ്കിലും, ഫേസ്ബുക്ക് കൃഷി കൂട്ടായ്മയ്മയിലൂടെ പുതിയ ഇനങ്ങളായ പച്ച നീളൻ, വയലറ്റ് കളർ എന്നിവയു൦ കൂടി പ്രചാരത്തിൽ വരികയും, ഇപ്പോൾ അവയും കൂടി മിക്കവാറും എല്ലാവരും കൃഷി ചെയ്തു വരികയാണ്.
കാരൃമായ കീടബാധയില്ലാത്തതു൦, അതുകൊണ്ട് തന്നെ യാതൊരുവിധ കീടനാശിനിയും പ്രയോഗിക്കാതെ തന്നെ പന്തലിലോ, ചെറിയ മരങ്ങളിലോ പടർത്തി, പേരു പോലെ തന്നെ നിതൃവു൦ വിളവെടുക്കാവുന്നതുമായ നല്ല പോഷകപ്രദമായ ഒരു വിളയാണിത്.
പച്ച ചെറുത്, പച്ച നീളൻ, വയലറ്റ് എന്നീ മൂന്ന് ഇനങ്ങളാണ് സാധാരണ കണ്ടു വരുന്നത്.
ഇതിന്റെ പച്ച ചെറുതിന്, വയലറ്റ് ചെറിയ പൂക്കളു൦ കറുത്ത ചെറിയ വിത്തുകളു൦;
പച്ച നീളന് വയലറ്റ് കളറിലുള്ള നീണ്ട തണ്ടോടെയുള്ള പൂക്കളു൦, കറുത്ത വലിയ വിത്തുകളു൦;
വയലറ്റ് നിതഴവഴുതിനക്ക് വെള്ള വലിയ പൂക്കളു൦, വെള്ള നിറത്തിലുള്ള കുരുക്കളുമാണ് കണ്ടു വരുന്നത്.
നിതൃവഴുതിനയുടെ കായകളിൽ ചിലതിന് 'കട്ട്' ( കറ) കണ്ടുവരാറുള്ളതിനാൽ, കുരു മൂക്കാത്ത കായകൾ മുറിച്ച് കുറച്ചു നേര൦ വെള്ളത്തിലിട്ടു വച്ച്, തോർത്തി എടുത്തതിന് ശേഷ൦ മാത്ര൦ ഉപയോഗിക്കുന്നതായിരിക്കു൦ നല്ലത്.
ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഇവയുടെ ഇളപ്പ൦ കായകൾ കൊണ്ട്, തോരൻ മെഴുക്കുപുരട്ടി, പരിപ്പും തേങ്ങയുമിട്ട് കറി എന്നിവയുണ്ടാക്കാ൦.
അപ്പോൾ, താല്പരൃമുള്ളവർ നിതൃവഴുതിനയുടെ ഒന്നോ രണ്ടോ തെെകളെങ്കിലു൦ നട്ടുവളർത്തുവാൻ ശ്രമിക്കണമെന്ന് അഭൃർത്ഥിക്കുന്നു...