എണ്ണ ഉണ്ടാക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ : മുടി കൊഴിചിലിനുള്ള കാരണം നമ്മള്‍ കഴിക്കുന്ന ഭക്ഷണം ആണെന്ന കാര്യം ഓര്‍ക്കുക. ശരീരത്തില്‍ പോഷകം ഉള്ള രക്തം ഉണ്ടെങ്കില്‍ മുടി കൊഴിയുകയില്ല. പോഷകാഹാരം കഴിക്കുന്നതോടൊപ്പം ഈ എണ്ണ കൂടെ തേച്ചാല്‍ മുടി വളരും, പൊഴിച്ചില്‍ നില്‍ക്കും.
ഓര്‍ഗാനിക് ഫുഡ് ആണ് പോഷകാഹാരം. ഇന്ന് കിട്ടുന്ന ഒട്ടു മിക്കതും രാസ കീട നാശിനികള്‍ ചേര്‍ന്നതും അല്‍പ കാലം കൊണ്ട് വളരുന്നതും ആയ നെല്ലും മറ്റും ആണ്. അതിനൊന്നും ആരോഗ്യം ഇല്ല പ്രാണന്‍ ഇല്ല. ഭക്ഷണം നേരെ ആക്കുക, ഈ എണ്ണ കൂടെ തെക്കുക. ഈ എണ്ണ തലക്ക് നല്ല തണുപ്പ് തരുന്നത് ആണ്. പെട്ടെന്ന് ജലദോഷം ഉണ്ടാകുന്നവര്‍ ഈ എണ്ണ ഉപയോഗിക്കുമ്പോൾ അല്പം സൂക്ഷിക്കണം.
മരുന്നുകള്‍
¥ പ്രസാരിണി : 50 ഗ്രാം തണ്ടും ഇലയും ചേര്‍ക്കാം (മുതിയാര്‍ കൂന്തല്‍ എന്ന് തമിഴിലും .മുടി നീളി എന്നും പേരുകള്‍ ഉണ്ട് ) പടം താഴെ .
¥ മഞ്ഞ കയ്യോന്നി - 50 ഗ്രാം
¥ എള്ള് എണ്ണ - ഒരു ലിറ്റര്‍
ഉണ്ടാക്കുന്ന വിധം :
🛑 വളരെ ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പാത്രം മാത്രം അവസാനം കാണും എണ്ണ കാണില്ല.
എണ്ണ ഒരു ചട്ടിയില്‍ ഒഴിച്ച് ചെറു തീയില്‍ ചൂടാക്കുക ചൂട് ആകുന്നതിനോടൊപ്പം ഇലകളും മുറിച്ചു ചേര്‍ക്കുക . വളരെ ചെറു തീയില്‍ വേണം എണ്ണ കാച്ചാന്‍ ഈ ഇലകള്‍ വളരെ നുര ഉണ്ടാക്കും. തിളച്ചു മറിഞ്ഞു എണ്ണ അടക്കം വെളിയില്‍ പോകും. എണ്ണ പാകം ആയാല്‍ ഇറക്കി അരിച്ചു സൂക്ഷിക്കുക . ദിവസവും തലയില്‍ തേക്കാം ജലദോഷം പിടിക്കില്ല എങ്കില്‍ . ഇനി ജലദോഷം പിടിക്കുന്നവര്‍ ആണെങ്കില്‍ എണ്ണ കാച്ചുമ്പോള്‍ അതില്‍ ഒരു വെളുത്തുള്ളി ചേര്‍ക്കുക. എണ്ണ മുടിയില്‍ പുരട്ടാതെ തലയോട്ടിയില്‍ മാത്രം തേച്ചു പിടിപ്പിക്കുക. പനി പിടിക്കാത്തവര്‍ കൂടുതല്‍ സമയം തലയില്‍ നിര്‍ത്താം അല്ലാതുള്ളവര്‍ പത്തു മിനിറ്റു കഴിഞ്ഞു ചീയക്കായ് അല്ലെങ്കില്‍ അരപ്പ് അല്ലെങ്കില്‍ താളി ഉപയോഗിച്ചു കഴുകുക. ക്ഷമയോടെ പ്രയോഗിക്കുക 30 ദിവസം കഴിയുമ്പോള്‍ കാണാന്‍ പറ്റുന്ന വ്യത്യാസം ഉണ്ടാകും. ഇതോടൊപ്പം മഞ്ഞ കയ്യോന്നി ഇല ഒരെണ്ണം വീതം രാവിലെ ചവച്ചു തിന്നുന്നത് മുടിയുടെ ആരോഗ്യം കൂട്ടും .കൂടെ പോഷകാഹാരവും മറക്കണ്ട. വെയില്‍ കാലത്ത് ഈ എണ്ണ ആദിത്യ പാകം ചെയ്യാം.
കടപ്പാട് : പാരമ്പര്യ വൈദ്യന്മാർ