വൻപയറിന്റെ ഗുണങ്ങൾ | Qualities of Beans


കിഡ്‌നിയുടെ ആകൃതിയുള്ളതിനാല്‍ കിഡ്‌നി ബീന്‍ എന്നറിയപ്പെടുന്ന വൻപയർ നമ്മുടെ ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഏറെ പോഷകങ്ങളടങ്ങിയ ഒരു പയറിനമാണ്.പ്രോട്ടീൻ്റെ കലവറയാണ് വന്‍പയര്‍. സസ്യാഹാരികള്‍ക്ക് ഇറച്ചിക്കു പകരം വയ്ക്കാവുന്ന ഒന്നാണിത്. 100 ഗ്രാം വന്‍പയറില്‍ 24 ഗ്രാം പ്രോട്ടീനുണ്ട്. ഫോളിക് ആസിഡ്, കാല്‍സ്യം, അന്നജം, നാരുകള്‍ എന്നിവ ധാരാളമായുണ്ട്.വന്‍പയറില്‍ ഭക്ഷ്യനാരുകള്‍ ധാരാളമുണ്ട്. കുറച്ചു കഴിച്ചാല്‍ത്തന്നെ വയര്‍ നിറഞ്ഞുവെന്നു തോന്നിപ്പിക്കും. കൊഴുപ്പും കാലറിയും കുറഞ്ഞതായതുകൊണ്ടു തന്നെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.



പൊട്ടാസ്യം, മഗ്‌നീഷ്യം, സോല്യുബിള്‍ ഫൈബര്‍, പ്രോട്ടീന്‍ ഇവയുള്ളതിനാല്‍ രക്താതിമര്‍ദം കുറയുന്നു. ഇവയെല്ലാം രക്തസമ്മര്‍ദം സാധാരണ നിലയിലാക്കി നിര്‍ത്താനും സഹായിക്കുന്നു. പൊട്ടാസ്യവും മഗ്‌നീഷ്യവും ഹൃദയധമനികളെയും രക്തക്കുഴലുകളെയും വികസിപ്പിച്ച്‌ രക്തപ്രവാഹം സുഗമമാക്കുന്നു.
ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താന്‍ സഹായിക്കുന്ന ആന്‍റിഓക്‌സിഡേറ്റീവ് ഗുണങ്ങള്‍ വന്‍പയറിലുണ്ട്. ഇതിലടങ്ങിയ മാംഗനീസ് ആണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ഉപാപചയപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും മാംഗനീസ് സഹായിക്കുന്നു. ശരീരത്തിന് ഊര്‍ജമേകാനും വന്‍പയര്‍ സഹായിക്കും.
ജീവകം ബി1 വന്‍പയറില്‍ ധാരാളമായുണ്ട്. ഇത് ബൗദ്ധികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. ഓര്‍മശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താനും മറവിരോഗം, അല്‍ഷിമേഴ്‌സ് ഇവ വരാതെ തടയാനും സഹായിക്കുന്നു. അസെറ്റൈല്‍കൊ കൊളൈന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിൻ്റെ പ്രവര്‍ത്തനത്തില്‍ ജീവകം ബി1 സഹായിക്കുന്നതു വഴിയാണ് ഈ ഗുണങ്ങള്‍ ലഭിക്കുന്നത്.

പ്രമേഹരോഗികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണമാണു വന്‍പയര്‍. ശരീരത്തിലെ ഷുഗറിന്‍റെ അളവു നിയന്ത്രിച്ചു നിര്‍ത്തുന്നു. പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും വന്‍പയര്‍ സഹായിക്കും. അന്നജവും ഭക്ഷ്യധാന്യങ്ങളും കൂടുതലുള്ള വന്‍പയര്‍ രക്തത്തിലെ കൊളസ്‌ട്രോളിൻ്റെ അളവു കുറയ്ക്കുന്നു. ഭക്ഷ്യനാരുകള്‍ മലബന്ധം അകറ്റുന്നു. നിരോക്‌സീകാരികള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചര്‍മത്തിലെ ചുളിവുകള്‍, മുഖക്കുരുഎന്നിവ അകറ്റാനും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും വന്‍പയര്‍ സഹായിക്കും.

വന്‍പയറിലെ മാംഗനീസ്, കാല്‍സ്യം ഇവ എല്ലുകളെ ശക്തിപ്പെടുത്തി ഒസ്റ്റിയോപൊറോസിസ് തടയുന്നു.വന്‍പയറിലെഫോളേറ്റുകള്‍ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം .വന്‍പയറിലെ മഗ്‌നീഷ്യം മൈഗ്രേന്‍ തടയുന്നു. രക്തസമ്മര്‍ദംനിയന്ത്രിക്കുന്നു. ജീവകം ബി 6 കലകളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്നു.കണ്ണുകളുടെ ആരോഗ്യത്തിനും മുടികൊഴിച്ചില്‍ തടയാനും ഉത്തമം. തിമിരംഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ വന്‍പയറിലെ ജീവകം ബി3ക്കു കഴിയും.




വന്‍പയര്‍ കറി വെക്കുന്നതിന് മുന്‍പ് പത്ത് മണിക്കൂറെങ്കിലും പയര്‍ കുതിര്‍ത്ത് വെക്കണം. മാത്രമല്ല ഇത് കറിവെക്കുമ്പോള്‍ ധാരാളം വെളുത്തുള്ളിയും ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. മുളപ്പിച്ചും വന്‍പയര്‍ ഉപയോഗിക്കാവുന്നതാണ്.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section