തേനിച്ചകൾ പകൽ മുഴുവൻ എന്താണ് ചെയ്യുന്നത് ???
മിക്കവാറും എല്ലാവരുടെയും ധാരണ തേനിച്ചകൾ എന്നും പൂക്കളുകൾ തേടി പോകുന്നു എന്നാണ്,
എന്നാൽ സത്യത്തിൽ ഒരു വേലക്കാരി തേനീച്ചയുടെ 90 % സമയവും എങ്ങനെയാണ് ചിലവഴിക്കുന്നത് എന്ന് ഇന്നും നമുക്ക് അറിയില്ല,
എന്നാൽ പുതിയ പഠനങ്ങൾ പറയുന്നത്, തേനീച്ചകൾ കൂണുകളുടെ നീര് കുടിക്കുന്നുണ്ട് എന്നാണ്,
ഇത് വഴിയാണ് തേനീച്ചകൾ അവയുടെ പ്രതിരോധ ശേഷി നില നിർത്തുന്നത്, തേനീച്ചകൾ കൂട്ടത്തോടെ ചത്തു പോകുന്നതിന്റെ ഒരു കാരണം, അവയുടെ ജീവിത ചക്രത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന കൂണുകൾ ഇല്ലാതെ ആയതാണ്,
കൊടും കാടുകളിൽ വീണ് കിടക്കുന്ന മരത്തടിയിലും, ഇലകളുടെ കൂമ്പാരങ്ങളിലും ഒക്കെയാണ് സാധാരണയായി കൂണുകൾ കാണുന്നത്,
അതായത് വെറും ഒരു പൂന്തോട്ടം കൊണ്ട് നിങ്ങൾക്ക് സുസ്ഥിരമായി തേനിച്ചയെ വളർത്താൻ കഴിയില്ല,
ഇതിന് തെളിവായി , പ്രകൃതി ശാസ്ത്രജ്ഞർ, തേനീച്ചകൾ കൂട്ടത്തോടെ ചത്തു കൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ, പഴയ മര കഷ്ണങ്ങൾ അടക്കി വെച്ച് കൂണുകൾ വളർത്തി തുടങ്ങിയതോടെ, 90 % ത്തിന് മുകളിൽ തേനീച്ച കൂടുകൾ നശിച്ചു പോകുന്നത് നിന്നു എന്ന് മനസ്സിലായി,
തേനീച്ചകളെ ബാധിക്കുന്ന, രോഗങ്ങൾ, പരാദങ്ങൾ എന്നിവയ്ക്ക് എതിരെ സ്വാഭാവിക പ്രതിരോധം തേനീച്ചകൾക്ക് ഇല്ല, പകരം കൂണുകൾ നിർമ്മിക്കുന്ന രാസപദാർത്ഥങ്ങൾ , തേൻ പോലെ ഊറ്റി കുടിച്ചു കൊണ്ടാണ്, ഇവ ആരോഗ്യം നിലനിർത്തുന്നത് എന്നാണ് പഠനങ്ങൾ ഇപ്പോൾ പറയുന്നത്.
എക്കൽ മണ്ണ് തിന്നുന്ന കുരങ്ങന്മാരേയും, പക്ഷികളെയും ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്, ശരീരത്തിൽ ആവശ്യമായ മൂലകങ്ങൾ, അത് വിഘടിപ്പിക്കാൻ ആവശ്യമായ സൂക്ഷമജീവികളെ ഉൾപ്പെടെയാണ് ഈ ജീവികൾ കഴിക്കുന്നത്,
അത് പോലെ തന്നെ തേനീച്ചകൾക്ക് ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണ് കൂണുകൾ എന്ന പ്രകൃതിയുടെ ആന്റി ബയോട്ടിക്കുകളുടെ, ഔഷധ ശാല, പെനിസിലിൻ വന്ന വഴി എല്ലാവർക്കും ഓർമ കാണും എന്ന് കരുതുന്നു.,
നമ്മൾ കരുതുന്നത് പോലെ നിസ്സാരമല്ല ഈ ബന്ധം, തേനീച്ചയുടെ, DNA യിൽ പോലും മാറ്റം ഉണ്ടാക്കാൻ കഴിയുന്നത് പോലെ ആഴമേറിയ ബന്ധമാണ്,
നമ്മുടെ നാട്ടിൽ ആനകൾ ഇറങ്ങുന്ന പ്രശ്നം രൂക്ഷമായി കൊണ്ട് ഇരിക്കുകയാണല്ലോ, ഇതിനെതിരെ ഒരു പ്രതിവിധി കൂടിയാണ്, തേനീച്ചകൾ,
എങ്ങനെ എന്നല്ലേ, ആനകൾക്ക് ഏറ്റവും ഭയമുള്ള ജീവിയാണ് തേനീച്ച, കാരണം വളരെയധികം നാഡികൾ ഉള്ള ആനയുടെ തുമ്പിക്കൈക്ക് ഉള്ളിൽ കയറി ഒരു കുത്തു കിട്ടിയാൽ , പണി പാളും എന്ന് ആനയ്ക്ക് നല്ല ബോധ്യമുണ്ട്,
കാട് മുഴുവൻ നിലംപരിശാക്കി കടന്ന് പോകുമ്പോൾ, പോലും തേനീച്ചകൾ കൂടുണ്ടാക്കിയ മരത്തെ ആനകൾ ശല്യപ്പെടുത്താതെ പോകുന്നത് കാണാം,
ആയതിനാൽ വൈദ്യുതി വേലിക്ക് ഒപ്പം അതിർത്തികളിൽ തേനീച്ച കൂടുകൾ സ്ഥാപിക്കുന്നതും, അവയ്ക്ക് സുസ്ഥിരമായി ജീവിക്കാൻ വേണ്ട രീതിയിൽ കൂണുകൾ വളർത്തുന്നതും കൊണ്ട് ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ , ആനകളെ നാട്ടിലേക് ഇറങ്ങുന്നതിൽ നിന്ന് തടയാം.