നാളീകേര കർഷകർ ഒരു കാരണവശാലും രക്ഷപ്പെടരുത് എന്നാണോ പ്രകൃതിയുടെയും തീരുമാനം?
കൊമ്പൻ, ചെമ്പൻ എന്ന രണ്ട് ചെല്ലികൾ, ഒരു മണ്ഡരി, വെള്ളീച്ച, കാറ്റ് വീഴ്ച, മണ്ട അഴുകൽ എന്നിങ്ങനെ ഓരോന്നിനെ ദിനേനെ നേരിട്ട് കൊണ്ടിരിക്കുമ്പോൾ, ഇതാ അടുത്ത ആൾ ആക്രമണം കടുപ്പിച്ചിരിക്കുന്നു.
Nut borer എന്നറിയപ്പെടുന്ന Cyclodes omma എന്ന നിശാശലഭത്തിന്റെ പുഴുക്കൾ ആണ് വെള്ളയ്ക്ക (മച്ചിങ്ങ), കരിക്ക് എന്നിവ തുരന്ന് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇങ്ങനെ തുരന്ന വെള്ളയ്ക്കകളും കരിയ്ക്കും താമസിയാതെ ഇറുന്ന് താഴെ വീഴും. എലിയുടെ ശല്യമാണ് എന്ന് ചിലർ സംശയിച്ചേക്കും.എന്നാൽ ദ്വാരങ്ങൾ എലി തുരക്കുന്ന അത്ര വലുതാവില്ല.
ഈ പുഴുവിനെയും അതിന്റെ അമ്മയെയും ചിത്രത്തിൽ കാണാം.
സ്പർശക കീട നാശിനികൾ (Contact Insecticides) ഉപയോഗിച്ച് ഇതിനെ നിയന്ത്രിക്കാം.
കാലാവസ്ഥാ വ്യതിയാനം മൂലം ഇനിയും ഇത് പോലെയുള്ള Minor pests കൾ തങ്ങളുടെ നയ വ്യതിയാനം പ്രഖ്യാപിച്ചേക്കാം. കരുതിയിരിക്കണം.
✍🏻 പ്രമോദ് മാധവൻ