നെൽ കർഷകരുടെ ശ്രദ്ധക്ക് ; മലപ്പുറം -സപ്ലൈക്കോ നെല്ല് സംഭരണം 2023-24 Crop 1 രെജിസ്ട്രേഷൻ 16/08/2023 ന് ആരംഭിച്ചു.

നെൽ കർഷകരുടെ ശ്രദ്ധക്ക്
മലപ്പുറം -സപ്ലൈക്കോ നെല്ല് സംഭരണം 2023-24 Crop 1 രെജിസ്ട്രേഷൻ 16/08/2023 ന് ആരംഭിച്ചു.



മലപ്പുറം ജില്ല സപ്ലൈക്കോ നെല്ല് സംഭരണം 2023-24 Crop 1 രെജിസ്ട്രേഷൻ 16/08/2023 ന് ആരംഭിച്ചു. വിരിപ്പ് കൃഷി ചെയ്ത കർഷകരും, 31/03/2024 ന് മുൻപ് നെല്ല് കൊയ്ത് സംഭരണത്തിനായി നൽകാൻ കഴിയുന്ന മുണ്ടകൻ കർഷകർക്കും ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

* എല്ലാ കർഷകരും പുതുതായി ഓൺലൈൻ രെജിസ്ട്രേഷൻ നടത്തണം. അപേക്ഷ പുതുക്കി നൽകുന്ന രീതി ഇല്ല.

* സ്വന്തം,പാട്ടം(താൽക്കാലികം)ഭൂമിയിൽ കൃഷിചെയ്യുന്ന കർഷകർ ഓൺലൈൻ രെജിസ്ട്രേഷൻ നടത്തിയ പ്രിന്റ് പകർപ്പ് ഒപ്പിട്ടത് കൃഷിഭവനിൽ നൽകണം.

* ഒരു കർഷകന് തന്നെ സ്വന്തം, പാട്ടം എന്നിങ്ങനെ കൃഷിയുണ്ടെങ്കിൽ രണ്ട് അപേക്ഷ ആയി പ്രത്യേകം രജിസ്റ്റർ ചെയ്യണം.

* വെള്ള, ചുവപ്പ് നെല്ല് ഇനങ്ങൾ ഒരാൾ തന്നെ കൃഷി ചെയ്തിട്ടുണ്ടെങ്കിൽ രണ്ട് അപേക്ഷ ആയി പ്രത്യേകം രജിസ്റ്റർ ചെയ്യണം.

* പാട്ടകൃഷി ചെയ്യുന്ന കർഷകർ 200 രൂപ മുദ്രകടലാസ്സിൽ തയ്യാറാക്കിയ സത്യവാന്മൂലം നൽകേണ്ടതില്ല.രജിസ്റ്റർ ചെയ്ത പ്രിന്റ് മാത്രം കൃഷിഭവനിൽ നൽകിയാൽ മതി. എന്നാൽ കൃഷിഭവനിൽ നിന്നും ആവശ്യപ്പെടുന്ന പക്ഷം അനുബന്ധ രേഖകൾ നൽകേണ്ടതാണ്.

* കൃഷിഭവനിൽ നിന്നും കർഷകരുടെ അപേക്ഷ ഓൺലൈൻ അപ്പ്രൂവൽ ലഭിച്ചാൽ മാത്രമേ നെല്ല് സംഭരിക്കുകയുള്ളു. ആയതിനാൽ അപേക്ഷിച്ചതിന്റെ പ്രിന്റ് കൃഷിഭവനിൽ നൽകുക.

* 45 ദിവസത്തിനുള്ളിൽ കൃഷിഭവനിൽ നിന്നും അപേക്ഷ verify ചെയ്തു രജിസ്ട്രേഷൻ നമ്പർ വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക. 45 ദിവസം കഴിഞ്ഞാൽ അപേക്ഷ അസാധു ആകുന്നതാണ്. അപ്പ്രൂവൽ ലഭിച്ച അപേക്ഷകൾക്ക്‌ സപ്ലൈക്കോ സൈറ്റിൽ രെജിസ്ട്രേഷൻ നമ്പർ കാണിക്കുന്നതാണ്.

 * പാട്ടം(താൽക്കാലികം) കർഷകരുടെ ഭൂമി പരിധി 5 ഏക്കർ ആയി നിശ്ചയിച്ചിട്ടുണ്ട്. ആയതിനാൽ 5 ഏക്കറിൽ കൂടുതൽ കൃഷി ഉള്ള പാട്ടം കർഷകൻ ഒന്നിൽ കൂടുതൽ ആളുകളുടെ പേരിൽ രജിസ്റ്റർ ചെയ്യുക.സ്വന്തം കൃഷിഭൂമി പരിധി ഇല്ല. സ്വന്തം പേരിലുള്ള മുഴുവൻ ഭൂമിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.ഗ്രൂപ്പുകൾക്കും പരിധി ഇല്ല.

* സപ്ലൈക്കോ നിഷ്ക്കർഷിക്കുന്ന ഗുണനിലവാരം, ഈർപ്പം എന്നിവ പാലിക്കാത്ത നെല്ല് സംഭരിക്കുന്നതല്ല. മുളച്ച നെല്ല്, വെള്ള, ചുവപ്പ് നെല്ലുകൾ തമ്മിൽ കലർപ്പ് വന്നത്, പതിര് വൃത്തിയാക്കാത്ത നെല്ല് സംഭരിക്കുന്നതല്ല.

* കർഷകൻ കൃഷി ചെയ്ത് ഉൽപാദിപ്പിച്ച നെല്ല് മാത്രം സംഭരണത്തിനായി നൽകുക. സമിതിയിൽ ഉള്ള മറ്റുള്ളവരുടെ നെല്ല് രെജിസ്ട്രേഷൻ ഇല്ലാത്തവരുടെ നെല്ല് എന്നിവ കർഷകൻ നൽകുന്ന പക്ഷം അത് അനധികൃതമായി കണക്കാക്കുകയും ശിക്ഷ നടപടികൾ സ്വീകരിക്കുന്നതുമാണ്.

* ഓൺലൈൻ അപേക്ഷയിൽ മേൽവിലാസം,പോസ്റ്റൽ കോഡ്,മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ ഇല്ലാത്ത പക്ഷം നിരസിക്കുന്നതാണ്.




* കയറ്റുകൂലി സബ്‌സിഡി കർഷകന് ബാങ്ക് അകൗണ്ടിൽ നെല്ലിന്റെ വിലയോടപ്പം നൽകുന്നതിനാൽ, നെല്ല് സംഭരിക്കുന്ന സമയത്ത് മുഴുവൻ കയറ്റുകൂലിയും കർഷകൻ ചുമട്ടു തൊഴിലാളികൾക്ക് നൽകണം.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section