ഒട്ടുമാവ് പൂക്കാത്തതെന്തുകൊണ്ട്? തളിരിലകൾ ഉണങ്ങി വീഴുന്നത് എങ്ങനെ തടയാം?


ഒട്ടുമാവ് പുതിയ ഇലകൾ  വരുന്നത് ഉണങ്ങി വീഴുന്നു? 


മാവ് പൂക്കുന്നതുമില്ല എന്തു ചെയ്യണം ? 


പുതിയ ഇലകൾ ഉണങ്ങി വീഴുന്നത്:

ഒട്ടുമാവ് പൂക്കാത്തതെന്തുകൊണ്ട്? തളിരിലകൾ ഉണങ്ങി വീഴുന്നത് എങ്ങനെ തടയാം?


പുതിയ ഇലകൾ ഉണങ്ങുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇലയുടെ നീരൂറ്റിക്കുടിക്കുന്ന മാങ്കോ ഹോപ്പർ (Mango Hopper) എന്ന ഈ കീടം പുതിയ തളിരിലകളെയും പൂങ്കുലകളെയും നശിപ്പിക്കും. അതുപോലെ മീലി ബഗ് (Mealy Bug) / ത്രിപ്‌സ് (Thrips) എന്നീ കീടങ്ങളും മാവിലയുടെ  ഇളം ഭാഗങ്ങളിൽ നിന്നും നീരൂറ്റിക്കുടിക്കുന്നത് ഇലകൾ ഉണങ്ങിപ്പോകാൻ കാരണമാകും. ആന്ത്രാക്‌നോസ് (Anthracnose) എന്ന  പൂപ്പൽ രോഗം ബാധിച്ചാലും തളിരിലളും ഉണങ്ങി കരിഞ്ഞുപോകാൻ കാരണമാകും. 


ജൈവ കീട നാശിനി ആണ് ഉപയോഗിക്കുന്നതെങ്കിൽ ബ്യുവേറിയ ബാസ്സിയാന, വെർട്ടിസിലിയം ലെക്കാനി എന്നിവ 20 ഗ്രാം അല്ലെങ്കിൽ 20 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ കീടനിയന്ത്രണത്തിനായി തളിക്കാം; സ്യൂഡോമോണസ് ഫ്ലൂറസൻസ്, ട്രൈക്കോഡെർമ എന്നിവ രോഗനിയന്ത്രണത്തിനും സസ്യവളർച്ചയ്ക്കുമായി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുകയോ, ചുവട്ടിൽ ഒഴിക്കുകയോ ചെയ്യാം. 


മാവിലകളിൽ കരിഞ്ഞുണങ്ങുന്ന രോഗം (Anthracnose) പോലുള്ളവ നിയന്ത്രിക്കാൻ ബോർഡോ മിശ്രിതം സാധാരണയായി 1% വീര്യത്തിൽ (100 ഗ്രാം തുരിശ്, 100 ഗ്രാം ചുണ്ണാമ്പ് എന്നിവ 10 ലിറ്റർ വെള്ളത്തിൽ) ഉപയോഗിക്കുന്നു. ഇലപ്പേനുകൾ, മറ്റ് നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ എന്നിവയെ അകറ്റാൻ വേപ്പെണ്ണ എമൽഷൻ 5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ (കൂടാതെ 5 മില്ലി സോപ്പ് ലായനി കൂടി ചേർത്ത്) ഉപയോഗിക്കുന്നത് ഫലപ്രദമാണ്.  അത് പോലെ മാങ്കോ ഹോപ്പറിനെ ആകർഷിക്കാൻ ഫെറമോൺ കെണികൾ (Pheromone Traps) കളും ഉപയോഗിക്കേണ്ടതാണ്. 


കീടങ്ങളുടെ ആക്രമണം രൂക്ഷമാണെങ്കിൽ, രാസ കീടനാശിനി ഉപയോഗിക്കണം എന്ന് നിർബന്ധം ഉള്ളവർക്ക്, താരതമ്യേന ദോഷം കുറഞ്ഞതും സർക്കാർ അംഗീകരിച്ചതുമായ കീടനാശിനികൾ കുറഞ്ഞ അളവിൽ കൃഷി ഓഫീസർ മാരുടെ വിദഗ്ദ്ധോപദേശം തേടിയ ശേഷം മാത്രം ഉപയോഗിക്കാൻശ്രമിക്കുക. കാരണം നിലവിൽ കേരള കാർഷിക സർവകലാശാലയുടെയും (KAU) കൃഷി വകുപ്പിന്റെയും പുതിയ ശുപാർശകളിൽ നിന്ന് പണ്ട് കർഷകർ ഉപയോഗിച്ചുകൊണ്ടിരുന്ന പല രാസകീടനാശിനികളും ഒഴിവാക്കിയിട്ടുണ്ട്. രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനും സുരക്ഷിതമായ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി KAU ഇപ്പോൾ കൂടുതൽ ഊന്നൽ നൽകുന്നത്.


ശ്രദ്ധിക്കുക:


ഇവയെല്ലാം തളിരിലകൾ വരുന്ന സമയത്തും, പൂവിടുന്നതിനു മുൻപും, 10-14 ദിവസത്തെ ഇടവേളകളിൽ മാറി മാറി ഉപയോഗിക്കുന്നത് കൂടുതൽ ഫലം ചെയ്യും. ട്രൈക്കോഡെർമയും ബോർഡോ മിശ്രിതവും ഒരേ സമയം ഒരുമിച്ച് ഉപയോഗിക്കരുത്. കുറഞ്ഞത് 7 മുതൽ 10 ദിവസം വരെ ഇടവേള നൽകിയ ശേഷം മാത്രമേ അടുത്തത് ഉപയോഗിക്കാവൂ.


മാവ് പൂക്കുന്നില്ല:


മാവ് പൂക്കാത്തതിന് കാരണം പോഷകങ്ങളുടെ അസന്തുലിതാവസ്ഥ ആകാം. പ്രത്യേകിച്ചും, നൈട്രജൻ വളങ്ങൾ കൂടുതലായാൽ ഇലകൾ കൂടുതൽ വരികയും പൂക്കുന്നത് കുറയുകയും ചെയ്യും.


മാവ് പൂവിടുന്നതിന് പൊട്ടാസ്യം അത്യാവശ്യമാണ്. പൂക്കാലത്തിന് മുൻപ് (സാധാരണയായി സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ) പൊട്ടാഷ് വളം ആവശ്യത്തിന് നൽകുന്നത് പൂവിടലിനെ പ്രോത്സാഹിപ്പിക്കും. പൂക്കാലത്തിന് മുൻപ് (ഒക്ടോബർ-നവംബർ മാസങ്ങളിൽ) നൈട്രജൻ വളപ്രയോഗം പൂർണ്ണമായും ഒഴിവാക്കുക. ബോറോൺ, സിങ്ക് എന്നിവയുടെ കുറവും പൂക്കാതിരിക്കാൻ കാരണമാകാം. ഇത് പരിഹരിക്കാൻ ഒരു മൈക്രോ ന്യൂട്രിയന്റ് മിശ്രിതം (Micro-nutrient mixture) മരത്തിന് നൽകാം. പൊട്ടാസ്യം നൈട്രേറ്റ് (Potassium Nitrate) 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുന്നത് പൂവിടലിനെ പ്രോത്സാഹിപ്പിക്കും.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section