സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ നൽകി വരുന്ന കർഷക ഭാരതി പുരസ്‌കാരം (അച്ചടി മാധ്യമം) പ്രത്യേക പരാമർശത്തിന് പ്രമോദ് മാധവൻ അർഹനായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ അദ്ദേഹം സംസ്ഥാന കൃഷി മന്ത്രി ശ്രീ. പി. പ്രസാദിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
ഫേസ്ബുക്കിലൂടെ നിരന്തരം കാർഷിക എഴുത്തുകൾ എഴുതിവരുന്ന അഗ്രികൾചറൽ ഓഫീസറാണ് പ്രമോദ് മാധവൻ. ഇത്തരം എഴുത്തുകൾക്കാണ് ഇപ്പോൾ അദ്ദേഹത്തിന് അവാർഡ് ലഭിച്ചിരിക്കുന്നത്. നല്ല രസകരമായ രൂപത്തിൽ വശ്യമായ അവതരണമാണ് അദ്ദേഹത്തിന്റേത്. സ്ഥിരമായ ഒരുപാട് വായനക്കാർ അദ്ദേഹത്തിനുണ്ട്.
അവാർഡിന് നന്ദി അറിയിച്ചു കൊണ്ട് തന്റെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കാം...
"സംസ്ഥാന കൃഷി വകുപ്പിന്റെ 'കർഷകഭാരതി പുരസ്‌കാരം (അച്ചടി മാധ്യമം) പ്രത്യേക പരാമർശം, ഇന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട കൃഷി മന്ത്രിയിൽ നിന്നും സ്വീകരിച്ചു.
എന്റെ ലേഖനങ്ങൾ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കൃഷി വകുപ്പിലെ ഗുരുസ്ഥാനീയർക്കും സഹപ്രവർത്തകർക്കും സർവ്വോപരി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള എന്റെ പ്രിയ കർഷക സുഹൃത്തുക്കൾക്കും മാധ്യമ സുഹൃത്തുക്കൾക്കും പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുന്നു.
എന്നോടൊപ്പം എന്റെ സഹപ്രവർത്തകയും ഫാം ഇൻഫർമേഷൻ ബ്യുറോയിലെ അസിസ്റ്റന്റ് ഡയറക്ടറുമായ പ്രിയ സുഹൃത്ത് ശ്രീമതി. അനിത യും ഇതേ പുരസ്കാരത്തിനർഹമായി. ശ്രീമതി. അനിതയ്ക്കും അഭിനന്ദനങ്ങൾ...
ഫാം ഇൻഫർമേഷൻ ബ്യുറോ, പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ശ്രീമതി.ആശ.എസ്. കുമാർ മാഡത്തിനെ പ്രത്യേകം സ്മരിക്കുന്നു."
💚💚💚💚💚💚💚💚💚💚💚💚💚💚💚 സംസ്ഥാന കൃഷി വകുപ്പിന്റെ 'കർഷകഭാരതി പുരസ്‌കാരം (അച്ചടി മാധ്യമം ) പ്രത്യേക പരാമർശം, ഇന്ന് നിശാഗന്ധി...
Posted by Pramod Madhavan on Thursday, 17 August 2023